Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Market

യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ൾ റി​​ക്കാ​​ർ​​ഡി​​ൽ

മും​​ബൈ: ഓ​​ഗ​​സ്റ്റ് മാ​​സ​​ത്തി​​ൽ യൂ​​ണി​​ഫൈ​​ഡ് പേ​​യ്മെ​​ന്‍റ്സ് ഇ​​ന്‍റ​​ർ​​ഫേ​​സ് (യു​​പി​​ഐ) വ​​ഴി​​യു​​ള്ള പ്ര​​തി​​മാ​​സ ഇ​​ട​​പാ​​ടു​​ക​​ൾ എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ. നാ​​ഷ​​ണ​​ൽ പേ​​മെ​​ന്‍റ്സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൻ​​പി​​സി​​ഐ) പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, 24.51 ബി​​ല്യ​​ണ്‍ (2,451 കോ​​ടി) ഇ​​ട​​പാ​​ടു​​ക​​ളാ​​ണ് ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന​​ത്. ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 2025 ഓ​​ഗ​​സ്റ്റി​​ലെ 1963 കോ​​ടി​​യി​​ൽ​​നി​​ന്ന് 22 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് ഇ​​ത്ത​​വ​​ണ​​യു​​ണ്ടാ​​യ​​ത്. മൊ​​ത്തം മൂ​​ല്യം മു​​ൻ വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തെ 24.85 ല​​ക്ഷം കോ​​ടി രൂ​​പ​​യേ​​ക്കാ​​ൾ 20 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക വ​​ർ​​ധ​​ന​​യോ​​ടെ 29.82 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

ജൂ​​ലൈ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 3.6 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​പ്പോ​​ൾ, മൊ​​ത്തം മൂ​​ല്യ​​ത്തി​​ൽ 0.2 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ടാ​​യി. ജൂ​​ലൈ​​യി​​ൽ 29.88 ട്രി​​ല്യ​​ണ്‍ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ 23.66 ബി​​ല്യ​​ണ്‍ (2366 കോ​​ടി) ഇ​​ട​​പാ​​ടു​​ക​​ളാ​​ണ് ന​​ട​​ത്തി​​യ​​ത്. ഇ​​തി​​നു​​ശേ​​ഷം, തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മാ​​സ​​മാ​​ണ് യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് നേ​​ടു​​ന്ന​​ത്. മൂ​​ല്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തു​​ക രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് മേ​​യി​​ലെ 29.9 ട്രി​​ല്യ​​ണ്‍ രൂ​​പ​​യാ​​ണ്. ആ​​കെ ഇ​​ട​​പാ​​ടു​​ക​​ൾ 23.2 ബി​​ല്യ​​ണു​​മാ​​യി​​രു​​ന്നു.

ഓ​​ഗ​​സ്റ്റി​​ൽ പ്ര​​തി​​ദി​​ന യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ൾ ജൂ​​ലൈ​​യി​​ലെ 763 മി​​ല്യ​​ണി​​ൽ നി​​ന്ന് (76.3 കോ​​ടി) 791 മി​​ല്യ​​ണാ​​യി (79.1 കോ​​ടി) ഉ​​യ​​ർ​​ന്നു. മൂ​​ല്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ, ജൂ​​ലൈ​​യി​​ലെ 96,383 കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഓ​​ഗ​​സ്റ്റി​​ലെ പ്ര​​തി​​ദി​​ന ഇ​​ട​​പാ​​ടു​​ക​​ൾ 96,205 കോ​​ടി രൂ​​പ​​യു​ടേ​​താ​​യി​​രു​​ന്നു.

ഇ​​മ്മീ​​ഡി​​യ​​റ്റ് പ്േ​​മെ​​ന്‍റ് സ​​ർ​​വീ​​സ് (ഐ​​എം​​പി​​എ​​സ്) ഇ​​ട​​പാ​​ടു​​ക​​ൾ ജൂ​​ലൈ​​യി​​ലെ 364 മി​​ല്യ​​ണി​​ൽ നി​​ന്ന് ഓ​​ഗ​​സ്റ്റി​​ൽ 1 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ് 360 മി​​ല്യ​​ണാ​​യി. മൂ​​ല്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ, ഐ​​എം​​പി​​എ​​സ് 1 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 7.04 ട്രി​​ല്യ​​ണ്‍ രൂ​​പ​​യി​​ലെ​​ത്തി.


ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഓ​​ഗ​​സ്റ്റി​​നെ അ​​പേ​​ക്ഷി​​ച്ച് ഈ ​​ഓ​​ഗ​​സ്റ്റി​​ലെ ഐ​​എം​​പി​​എ​​സ് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണം 25 ശ​​ത​​മാ​​നം കു​​റ​​ഞ്ഞെ​​ങ്കി​​ലും, അ​​വ​​യു​​ടെ മൂ​​ല്യം 18 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു.

ഫാ​​സ്റ്റാ​​ഗ് ഇ​​ട​​പാ​​ടു​​ക​​ൾ ഓ​​ഗ​​സ്റ്റി​​ൽ 1.2 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 351 മി​​ല്യ​​ണി​​ലെ​​ത്തി. ഇ​​ട​​പാ​​ടു മൂ​​ല്യം ജൂ​​ലൈ​​യി​​ലെ 7,143 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 7,185 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

ആ​​ധാ​​ർ എ​​ൻ​​നേ​​ബി​​ൾ​​ഡ് പേ​​മെ​​ന്‍റ് സി​​സ്റ്റം ഇ​​ട​​പാ​​ടു​​ക​​ൾ ജൂ​​ലൈ​​യി​​ലെ 100 മി​​ല്യ​​ണു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഓ​​ഗ​​സ്റ്റി​​ൽ 4 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 104 മി​​ല്യ​​ണി​​ലെ​​ത്തി. എ​​ന്നാ​​ൽ, ഇ​​ട​​പാ​​ടു മൂ​​ല്യം ജൂ​​ലൈ​​യി​​ലെ 27,539 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 5 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 26,035 കോ​​ടി​​യാ​​യി. 2025 ഓ​​ഗ​​സ്റ്റി​​നെ അ​​പേ​​ക്ഷി​​ച്ച് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും മൂ​​ല്യ​​ത്തി​​ലും 19 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ടാ​​യി.

 

Business

ഓ​​ഗ​​സ്റ്റി​​ൽ ജി​​എ​​സ്ടി പി​​രി​​വ് 1.99 ല​​ക്ഷം കോ​​ടി രൂ​​പ

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രാ​​ല​​യം ചൊ​​വ്വാ​​ഴ്ച പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ഓ​​ഗ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​കെ ച​​ര​​ക്ക് സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) പി​​രി​​വ് മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 14.8 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 1,99,853 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. എ​​ന്നാ​​ൽ, ജൂ​​ലൈ​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 2.11 ല​​ക്ഷം കോ​​ടി രൂ​​പ​​യേ​​ക്കാ​​ൾ കു​​റ​​വാ​​ണി​​ത്.

റി​​ഫ​​ണ്ടു​​ക​​ൾ​​ക്കു​​ശേ​​ഷ​​മു​​ള്ള അ​​റ്റ ജി​​എ​​സ്ടി പി​​രി​​വ് ഓ​​ഗ​​സ്റ്റി​​ൽ മു​​ൻ​​വ​​ർ​​ഷ​​ത്തെ 1.55 ല​​ക്ഷം കോ​​ടി രൂ​​പ​​യെ അ​​പേ​​ക്ഷി​​ച്ച് 8.3 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 1.68 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി. അ​​റ്റ പി​​രി​​വി​​ൽ മു​​ൻ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 7 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ കു​​റ​​വു​​ണ്ടാ​​യി.

ആ​​ഭ്യ​​ന്ത​​ര​​ വരുമാനവും ഇ​​റ​​ക്കു​​മ​​തി​​യി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​ന​​വും വ​​ർ​​ധി​​ച്ച​​താ​​ണ് ഓ​​ഗ​​സ്റ്റി​​ൽ ജി​​എ​​സ്ടി പി​​രി​​വ് ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്്. ആ​​കെ ആ​​ഭ്യ​​ന്ത​​ര ജി​​എ​​സ്ടി വ​​രു​​മാ​​നം മു​​ൻ​​വ​​ർ​​ഷ​​ത്തെ 1,25,570 കോ​​ടി രൂ​​പ​​യെ അ​​പേ​​ക്ഷി​​ച്ച് 9.3 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 1.37 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി. ഇ​​റ​​ക്കു​​മ​​തി​​യി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​നം വ​​ലി​​യ കു​​തി​​പ്പാ​​ണ് ന​​ട​​ത്തി​​യ​​ത്. ഇ​​തി​​ൽ​​നി​​ന്നു​​ള്ള ആ​​കെ ജി.​​എ​​സ്.​​ടി വ​​രു​​മാ​​നം 29 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 62,604 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ഒ​​രു വ​​ർ​​ഷം മു​​ന്പി​​ത് 48,546 കോ​​ടി​​യാ​​യി​​രു​​ന്നു.

കേ​​ന്ദ്ര ജി​​എ​​സ്ടി പി​​രി​​വ് 38,413 കോ​​ടി രൂ​​പ​​യും സം​​സ്ഥാ​​ന ജി​​എ​​സ്ടി പി​​രി​​വ് 46,316 കോ​​ടി രൂ​​പ​​യും ആ​​യി. അ​​തേ​​സ​​മ​​യം ആ​​ഭ്യ​​ന്ത​​ര ഇ​​ട​​പാ​​ടു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള സം​​യോ​​ജി​​യ​​ത ജി​​എ​​സ്ടി പി​​രി​​വ് 52,520 കോ​​ടി രൂ​​പ​​യാ​​ണ്.
ഓ​​ഗ​​സ്റ്റി​​ൽ ജി​​എ​​സ്ടി റി​​ഫ​​ണ്ടു​​ക​​ൾ മു​​ൻ​​വ​​ർ​​ഷ​​ത്തെ​​ക്കാ​​ൾ 67.9 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 31,795 കോ​​ടി രൂ​​പ​​യാ​​യി. ആ​​ഭ്യ​​ന്ത​​ര റി​​ഫ​​ണ്ടു​​ക​​ൾ ഏ​​ക​​ദേ​​ശം 72.6 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 18,490 കോ​​ടി രൂ​​പ​​യും, ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ന​​ൽ​​കി​​യ ജി​​എ​​സ്ടി റി​​ഫ​​ണ്ട് ഏ​​ക​​ദേ​​ശം 61.8 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 13,305 കോ​​ടി രൂ​​പ​​യു​​മാ​​യി.

Business

ഓ​ണ​ല​ഹ​രി​യി​ൽ വ​ര​വ് കു​റ​ഞ്ഞു; കു​രു​മു​ള​കി​നാ​യി പരക്കംപാച്ചിൽ

കൊ​ച്ചി: കാ​ർ​ഷി​ക കേ​ര​ളം ഉ​ത്സ​വ ല​ഹ​രി​യി​ൽ അ​മ​ർ​ന്ന​ത് ഉ​ത്പ​ന്ന നീ​ക്കം കു​റ​യാ​നി​ട​യാ​ക്കി. വ്യ​വ​സാ​യി​ക​ൾ നാ​ട​ൻ കു​രു​മു​ള​കി​നാ​യി പ​ര​ക്കം​പാ​ഞ്ഞു. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. രാ​ജ്യാ​ന്ത​ര റ​ബ​ർ വി​പ​ണി ബു​ള്ളി​ഷ് ട്രെ​ൻ​ഡ് നി​ല​നി​ർ​ത്തി.

കു​രു​മു​ള​ക് വി​ല​യി​ൽ മു​ന്നേ​റ്റം

ഓ​ണല​ഹ​രി​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല അ​മ​ർ​ന്ന​തി​നാ​ൽ ടെ​ർ​മി​ന​ൽ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള മു​ഖ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ര​വ് ഗ​ണ്യ​മാ​യി ചു​രു​ങ്ങി. വ​ട​ക്കേ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തു​നി​ൽ​പ്പ് തു​ട​രു​ന്ന​തി​നി​ട​യി​ൽ കു​രു​മു​ള​ക് വി​ല ക​യ​റി. ഉ​ത്പാ​ദ​ക​രും സ്റ്റോ​ക്കി​സ്റ്റു​ക​ളും വി​ൽ​പ​ന​യി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ത് അ​ന്ത​ർ​സം​സ്ഥാ​ന വാ​ങ്ങ​ലു​കാ​രെ പ്ര​തി​സ​ന്ധി​ലാ​ക്കി.

ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ​ക്കൊ​പ്പം ചി​ല ഇ​റ​ക്കു​മ​തി​ക്കാ​രും അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളെ ശ്രീ​ങ്ക​യി​ലേ​ക്ക​യ​ച്ച് പു​തി​യ ക​ച്ച​വ​ട​ങ്ങ​ൾ​ക്കു നീ​ക്കം ന​ട​ത്തു​ന്ന​താ​യാ​ണ് പു​തി​യ പ്ര​ച​ര​ണം. പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ പ​ര​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വി​പ​ണി​ക​ളി​ലും ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ച് കു​റ​ഞ്ഞ വി​ല​യ്ക്ക് മു​ള​ക് കൈ​ക്ക​ലാ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്നു​ണ്ട്.

എ​ന്തു​കൊ​ണ്ട് വ്യ​വ​സാ​യി​ക​ൾ കൊ​ളം​ബോ​യി​ക്കു തി​രി​ഞ്ഞു? നാ​ട​ൻ മു​ള​ക് ഇ​വി​ടെ​നി​ന്ന് ആ​വ​ശ്യാ​നു​സ​ര​ണം ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ. അ​പ്പോ​ൾ ച​ര​ക്കു​ക്ഷാ​മം രൂ​ക്ഷ​മെ​ന്ന കാ​ര്യം വ്യ​ക്തം. കു​രു​മു​ള​ക് വി​ല 740ലേ​ക്ക് ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ കാ​ർ​ഷി​ക മേ​ഖ​ല​യും സ്റ്റോ​ക്കി​സ്റ്റു​ക​ളും നി​ല​നി​ർ​ത്തു​ക​യാ​ണ്.

കൊ​ച്ചി​യി​ൽ അ​ൺഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 69,500 രൂ​പ​യി​ൽ​നി​ന്നും 70,000 രൂ​പ​യാ​യി. ഗാ​ർ​ബി​ൾ​ഡ് 71,500 രൂ​പ​യി​ൽ​നി​ന്ന് 72,000ലേ​ക്കു ക​യ​റി. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ വി​ല ട​ണ്ണി​ന് 7650 ഡോ​ള​റാ​ണ്. വി​യ​റ്റ്നാം 6400 ഡോ​ള​റും ഇ​ന്തോ​നേ​ഷ്യ 6700 ഡോ​ള​റും ബ്ര​സീ​ൽ 6000 ഡോ​ള​റും മ​ലേ​ഷ്യ 9300 ഡോ​ള​റും മു​ള​കി​നു രേ​ഖ​പ്പെ​ടു​ത്തി.

ന​ട​പ്പ് വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ അ​മേ​രി​ക്ക ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​ത് മൊ​ത്തം 47,600 ട​ൺ കു​രു​മു​ള​കാ​ണ്. ഇ​തി​ൽ വി​യ​റ്റ്നാ​മി​ൽ​നി​ന്നു​ള്ള ച​ര​ക്കാ​ണ് 80 ശ​ത​മാ​ന​വും. യു​എ​സി​ലേ​ക്കു​ള്ള വി​യ​റ്റ്നാ​മി​ന്‍റെ ക​യ​റ്റു​മ​തി 38,200 ട​ണ്ണാ​ണ്.

വി​യ​റ്റ്നാം, ഇ​ന്തോ​നേ​ഷ്യ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യി​ൽ ഇ​ടി​വു സം​ഭ​വി​ക്കു​മെ​ന്നാ​ണ് അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ ക്രി​സ്​മ​സ്-​ന്യൂ ഇ​യ​ർ ഡി​മാ​ൻ​ഡി​ൽ ആ​ഭ്യ​ന്ത​ര വി​ല കു​തി​ച്ചുക​യ​റാ​ൻ​ത​ന്നെ​യാ​ണു സാ​ധ്യ​ത​യെ​ന്നാ​ണ് വി​യ​റ്റ്നാ​മി​ലെ വ​ൻ​കി​ട​ക്കാ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ കാ​ങ്ക​യ​വും കൊ​ച്ചി​യും

ദ​ക്ഷി​ണേ​ന്ത്യ​ൻ വി​പ​ണി​ക​ളി​ൽ നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ആ​വ​ശ്യക്കാ​രു​ടെ അ​ഭാ​വം മൂ​ലം കാ​ങ്ക​യം മാ​ർ​ക്ക​റ്റി​ൽ വെ​ളി​ച്ചെ​ണ്ണ 22,850 രൂ​പ​യി​ൽ സ്റ്റെ​ഡി, കൊ​ച്ചി​യി​ൽ പി​ന്നി​ട്ട മൂ​ന്നാ​ഴ്ച​യാ​യി എ​ണ്ണ വി​ല 25,500 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ലേ​ല​ത്തി​ൽ പി​ടി​മു​റു​ക്കി ക​യ​റ്റു​മ​തി​ക്കാ​ർ

ഏ​ല​ക്ക ലേ​ല​ത്തി​നെ​ത്തി​യതി​ൽ വ​ലി​യ പ​ങ്കും ശേ​ഖ​രി​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ആ​വ​ശ്യ​ക്കാ​ർ​ക്കൊ​പ്പം ക​യ​റ്റു​മ​തി​ക്കാ​രും മ​ത്സ​രി​ച്ചു. വി​വി​ധ മേ​ഖ​ല​യി​ൽ​നി​ന്ന് ഏ​ല​ത്തി​ന് എ​ത്തി​യ അ​ന്വ​ഷ​ണ​ങ്ങ​ളു​ടെ മി​ക​വി​ൽ ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 3060 രൂ​പ​യി​ലും വ​ലി​പ്പം കൂ​ടി​യ ഇ​ന​ങ്ങ​ൾ 4100 രൂ​പ​യി​ലും വാ​രാ​വ​സാ​നം കൈ​മാ​റി.

വി​ല്ല​നാ​യി വീ​ണ്ടും മ​ഴ

കാ​ർ​ഷി​ക മേ​ഖ​ല ഓ​ണല​ഹ​രി​യി​ൽ അ​മ​ർ​ന്ന​തി​നാ​ൽ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ച​ര​ക്കു നീ​ക്കം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ അ​നു​ഭ​വ​പ്പെ​ട്ട​ത് ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​രെ റ​ബ​ർ ടാ​പ്പിം​ഗി​ൽ​നി​ന്നും പി​ൻ​തി​രി​പ്പി​ച്ചു. അ​തേ​സ​മ​യം, ട​യ​ർ വ്യ​വ​സാ​യി​ക​ളി​ൽ​നി​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ കൊ​ച്ചി, കോ​ട്ട​യം വി​പ​ണി​ക​ളി​ൽ ഷീ​റ്റ് വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല, നാ​ലാം ഗ്രേ​ഡ് കി​ലോ 276 രൂ​പ​യി​ലും ലാ​റ്റ​ക്സ് 194 രൂ​പ​യി​ലും നി​ല​കൊ​ണ്ടു.

ബാ​ങ്കോ​ക്കി​ൽ റ​ബ​ർ കി​ലോ 266 രൂ​പ​യി​ൽ കൈ​മാ​റി. അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ക്ഷേ​പ​ക​ർ താ​ത്പ​ര്യം കാ​ണി​ച്ചു. ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ റ​ബ​ർ 439 യെ​ന്നി​ൽ​നി​ന്ന് 445ലെ ​നി​ർ​ണാ​യ​ക പ്ര​തി​രോ​ധം ത​ക​ർ​ന്ന് 446 യെ​ൻ വ​രെ ക​യ​റി. റ​ബ​റി​ന് 452 യെ​ന്നി​ലെ പ്ര​തി​രോ​ധം മു​ന്നി​ൽ​ക്ക​ണ്ട് ലാ​ഭ​മെ​ടു​പ്പി​നു നീ​ക്കം ന​ട​ത്താം. സാ​ങ്കേ​തി​ക​മാ​യി വീ​ക്ഷി​ച്ചാ​ൽ ഓ​വ​ർ ബോ​ട്ടാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​ക​ളും നി​ക്ഷേ​പ​ക​രെ ലാ​ഭ​മെ​ടു​പ്പി​നു പ്രേ​രി​പ്പി​ക്കാം.

Business

എഐ ഭീഷണിക്കെതിരേ ടെക് ഭീമൻമാർ ഒ​ന്നി​ക്കു​ന്നു

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ക​രു​ത്താ​ർ​ജി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ ഭീ​ഷ​ണി​ക​ളെ നേ​രി​ടാ​ൻ സു​ര​ക്ഷാ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​മു​ഖ ടെ​ക് ഭീ​മ​ന്മാ​ർ രം​ഗ​ത്ത്. ഗൂ​ഗി​ൾ, മൈ​ക്രോ​സോ​ഫ്റ്റ്, ഓ​പ്പ​ൺ​എ​ഐ എ​ന്നി​വ​രു​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം മു​ൻ​നി​ര സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളാ​ണ് സൈ​ബ​ർ പ്ര​തി​രോ​ധം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്.

ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ മു​ൻ​നി​ര എ​ഐ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ആ​ന്ത്രോ​പി​ക് ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ 'മി​ഥോ​സ്' മോ​ഡ​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ത്യാ​ധു​നി​ക എ​ഐ മോ​ഡ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ൾ സൈ​ബ​ർ പ്ര​തി​രോ​ധ​ത്തി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ടെ​ക് ക​മ്പ​നി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. നി​ർ​ണാ​യ​ക പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ടിം​ഗ്, പ​രി​ശീ​ല​നം, മോ​ഡ​ലു​ക​ളി​ലേ​ക്കു​ള്ള സു​ര​ക്ഷി​ത​മാ​യ പ്ര​വേ​ശ​നം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സം​യു​ക്ത ക​ത്തി​ൽ ക​മ്പ​നി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

"അ​ഭൂ​ത​പൂ​ർ​വ​മാ​യ ഹാ​ക്കിം​ഗ് ത​രം​ഗം വ​രു​ന്നു'

എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള വ​ലി​യൊ​രു സൈ​ബ​ർ ആ​ക്ര​മ​ണ പ​ര​മ്പ​ര​യ്ക്കാ​ണ് ലോ​കം സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ടെ​ക്നോ​ള​ജി നി​രീ​ക്ഷ​ണ സം​ഘ​ട​ന​യാ​യ "സി​വ് എ​ഐ' (CivAI) ഗ​വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ൻ ആ​ൻ​ഡ്രൂ യൂ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വ​ച്ച ക​മ്പ​നി​ക​ൾ​ക്കു കൂ​ടി​യു​ണ്ടെ​ന്നും, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച വ​ൻ ഫ​ണ്ടിം​ഗ് ല​ഭ്യ​മാ​ക്കാ​ൻ ക​മ്പ​നി​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ഹാ​ക്കിം​ഗ് ന​ട​ത്താ​ൻ ശേ​ഷി​യു​ള്ള എ​ഐ വി​ക​സ​ന​ത്തി​ന്‍റെ വേ​ഗ​ം കു​റ​യ്ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഈ ​സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സ​ർ​ക്കാ​രു​ക​ളും സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​രും സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് അ​ത്യാ​ധു​നി​ക എ​ഐ മോ​ഡ​ലു​ക​ളു​ടെ ശേ​ഷി​ക്ക് അ​നു​സൃ​ത​മാ​യി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് നീ​ക്കം

സൈ​ബ​ർ ഭീ​ഷ​ണി​ക​ൾ ത​ട​യാ​ൻ അ​മേ​രി​ക്ക​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. അ​പ​ക​ട​ക​ര​മാ​യ എ​ഐ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന "കി​ൽ സ്വി​ച്ച് ആ​ക്റ്റ്' ആ​ണ് യു​എ​സ് സെ​ന​റ്റ​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​രേ​ക്കാ​ൾ ബു​ദ്ധി​ശാ​ലി​ക​ളാ​യി എ​ഐ വ​ള​രു​ന്ന സാ​ഹ​ച​ര്യം വ​ന്നാ​ൽ മ​നു​ഷ്യ​രാ​ശി വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് എ​ഐ രം​ഗ​ത്തെ മു​ൻ​നി​ര ഗ​വേ​ഷ​ക​നും നോ​ബ​ൽ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ജെ​ഫ്രി ഹി​ന്‍റ​ൺ ബി​ബി​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗൂ​ഗി​ളി​ലെ ത​ന്‍റെ ദീ​ർ​ഘ​കാ​ല എ​ഐ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​തി​വേ​ഗ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് ഹി​ന്‍റ​ൺ ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്.

Business

വി​ദേ​ശ വി​ൽ​പ​ന​യി​ൽ വി​പ​ണി​ക്ക് കി​ത​പ്പ്; ക​രു​ത്താ​യി ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളും രൂ​പ​യും

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ ക​ന​ത്ത നി​ക്ഷേ​പ​ക​രായെങ്കി​ലും വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ വി​ൽ​പ​ന​യ്ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ മൂന്നാം വാ​ര​വും വി​പ​ണി​ക്കാ​യി​ല്ല. അ​തേ​സ​മ​യം പ്ര​ദേ​ശി​ക നി​ക്ഷേ​പ​ക​ർ​ക്കു പ്ര​തീ​ക്ഷ പ​ക​രാ​ൻ തി​രി​ച്ചു​വ​ര​വി​നു ശ്ര​മ​ങ്ങ​ൾ തെ​ളി​യു​ന്നു. വി​ദേ​ശ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​രു​ടെ താ​ത്പ​ര്യം രൂ​പ​യ്ക്ക് താ​ങ്ങാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഹ​രി സൂ​ചി​ക നേ​ട്ട​ത്തി​ലേ​ക്കു ചു​വ​ടു​വ​യ്ക്കാം.

സെ​ൻ​സെ​ക്സ് 276 പോ​യി​ന്‍റും നി​ഫ്റ്റി 76 പോ​യി​ന്‍റും ന​ഷ്ട​ത്തി​ലാ​ണ്. ഒ​രു ക​ൺ​സോ​ളി​ഡേ​ഷ​ൻ അ​ര​ങ്ങേ​റു​ന്ന​താ​യി അ​ടി​യോ​ഴു​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വാ​രാ​ന്ത്യം ടെ​ക്നോ​ള​ജി വി​ഭാ​ഗം ഓ​ഹ​രി​ക​ളി​ലെ വാ​ങ്ങ​ൽ താ​ത്പ​ര്യം ദി​ശ​യി​ൽ മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള സൂ​ച​ന​യാ​വാം.

വി​ദേ​ശ നി​ക്ഷേ​പ​ക​ർ മൊ​ത്തം 5338.06 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ഇ​തി​നി​ട​യി​ൽ 3277.82 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ലും ന​ട​ത്തി. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ മൊ​ത്തം 19,309.93 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു. ഓ​ഗ​സ്റ്റി​ൽ ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 53,680 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ൽ ന​ട​ത്തി.

നി​ഫ്റ്റി​ക്ക് ഒ​രു നി​ശ്ചി​ത ടാ​ർ​ജി​റ്റി​ൽ​നി​ന്ന് ഇ​നി​യും പു​റ​ത്തുക​ട​ക്കാ​നാ​യി​ല്ല. മു​ൻ​വാ​രം വ്യ​ക്ത​മാ​ക്കി​യ 24,399ലെ ​പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് അ​ടു​ക്കാ​നു​ള്ള ശ്ര​മം 24,373 പോ​യി​ന്‍റി​ൽ അ​വ​സാ​നി​ച്ചു. ഇ​തി​നി​ട​യി​ൽ വി​പ​ണി 24,082 പോ​യി​ന്‍റി​ലേ​ക്ക് താ​ഴ്ന്നു, ഈ ​അ​വ​സ​ര​ത്തി​ൽ 24,064ൽ ​ക​ഴി​ഞ്ഞ​വാ​രം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ട് നി​ഫ്റ്റി നി​ല​നി​ർ​ത്തി, വ്യാ​പാ​രാ​ന്ത്യം 24,175ലാ​ണ്.

നി​ഫ്റ്റി​യു​ടെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ 24,047ൽ ​ആ​ദ്യ സ​പ്പോ​ർ​ട്ട്, ഇ​ത് ന​ഷ്ട​പ്പെ​ട്ടാ​ൽ 23,919-23,628ലേ​ക്കു ത​ള​രാം. മു​ന്നേ​റി​യാ​ൽ 24,338-24,501ൽ ​പ്ര​തി​രോ​ധ​മു​ണ്ട്. വി​പ​ണി​യു​ടെ 20 ഡി​എം​എ ആ​യ 24,375നും 50 ​ഡി​എം​എ ആ​യ 24,208നും ​താ​ഴെ ക്ലോ​സ് ചെ​യ്ത​ത് ദു​ർ​ബ​ലാ​വ​സ്ഥ​യ്ക്ക് ഇ​ട​യാ​ക്കാം.

നി​ഫ്റ്റി ഫ്യൂ​ച്ചേ​ഴ്സ് സെ​പ്റ്റം​ബ​ർ 24,391ൽ​നി​ന്നു വ​ൻ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വാ​രാ​ന്ത്യം 24,342ലാ​ണ്. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 67 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം ഇ​ര​ട്ടി​യോ​ള​മു​യ​ർ​ന്ന് 155 ല​ക്ഷ​മാ​യി. നി​ര​ക്ക് താ​ഴു​ക​യും ഓ​പ്പ​ൺ ഇ​ന്‍ററസ്റ്റ് ഉ​യ​രു​ക​യും ചെ​യ്ത പ​ശ്ചാ​ത​ല​ത്തി​ൽ വി​ൽ​പ​ന​ക്കാ​ർ പി​ടി​മു​റു​ക്കി​യെ​ന്നു വി​ല​യി​രു​ത്താം. എ​ന്നാ​ൽ ഓ​ഗ​സ്റ്റ് ക​രാ​റി​ൽ​നി​ന്ന് സെ​പ്റ്റം​ബ​റി​ലേ​ക്കു​ള്ള റോ​ൾ ഓ​വ​ർ ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഓ​പ്പ​ൺ ഇ​ന്‍ററസ്റ്റി​ലെ മു​ഴു​വ​നും പു​തി​യ ഷോർട്ട് പൊ​സി​ഷ​നാ​വി​ല്ല.

സെ​ൻ​സെ​ക്സ് 77,540 പോ​യി​ന്‍റി​ൽ​നി​ന്ന് 77,966ലേ​ക്കു മു​ന്നേ​റി​യ​ ഘ​ട്ട​ത്തി​ലെ വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തി​ൽ 76,931ലേ​ക്ക് ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ​വാ​രം സൂ​ചി​പ്പി​ച്ച 76,892 പോ​യി​ന്‍റി​ലെ താ​ങ്ങ് നി​ല​നി​ർ​ത്തി വ്യാ​പാ​രാ​ന്ത്യം സെ​ൻ​സെ​ക്സ് 77,264 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം 77,843ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്കു ചു​വ​ടു​വ​യ്ക്കാ​നാ​യാ​ൽ 78,422നെ ​തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കൈ​പ്പി​ടി​യി​ലൊ​തു​ക്കാം. മു​ൻ​നി​ര ഓ​ഹ​രി​ക​ളി​ലെ വി​ൽ​പ​ന സ​മ്മ​ർ​ദം തു​ട​ർ​ന്നാ​ൽ 76,808-76,3524ലേ​ക്കു തി​രു​ത്ത​ൽ സാ​ധ്യ​ത.

പ്ര​ത്യേ​ക വി​ദേ​ശ​നാ​ണ​യ നി​ക്ഷേ​പ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും മു​മ്പ് ഡോ​ള​ർ ല​ഭ്യ​ത വ​ർ​ധി​ച്ച​ത് രൂ​പ​യ്ക്കു നേ​ട്ട​മാ​യി. രൂ​പ​യു​ടെ മൂ​ല്യം 95.68ൽ​നി​ന്നു 95.74ലേ​ക്കു ദു​ർ​ബ​ല​മാ​യ ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ 95.33ലേ​ക്കു ശ​ക്തി​പ്രാ​പി​ച്ചു, ക്ലോ​സിം​ഗി​ൽ 95.36ലാ​ണ്.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക നി​ക്ഷേ​പ ജാ​ല​കം ഇ​ന്ന​വ​സാ​നി​ക്കും. പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തി​നാ​ൽ സെ​പ്റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ക്കേ​ണ്ട പ​ദ്ധ​തി ഓ​ഗ​സ്റ്റ് 31 ആ​ക്കി. ഓ​ഗ​സ്റ്റ് മ​ധ്യം വ​രെ നി​ക്ഷേ​പ​ങ്ങ​ൾ വ​ഴി 52.30 ബി​ല്യ​ൺ ഡോ​ള​റെ​ത്തി. മ​റ്റു വി​ദേ​ശ നാ​ണ​യ വാ​യ്പ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​യി​ൽ മൊ​ത്തം വ​ര​വ് 56.85 ബി​ല്യ​ൺ ഡോ​ള​റാ​ണ്. ഈ ​ശ​ക്ത​മാ​യ വ​ര​വ് ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ​യ ശേ​ഖ​രം ഉ​യ​ർ​ത്തി. തൊ​ട്ട് മു​ൻ വാ​രം വി​ദേ​ശനാ​ണ​യ ക​രു​ത​ൽശേ​ഖ​രം 12.422 ബി​ല്യ​ൺ ഡോ​ള​ർ ഉ​യ​ർ​ന്ന് 729.328 ബി​ല്യ​ൺ ഡോ​ള​റാ​യി. ആ​ർ​ബി​ഐ​യു​ടെ പ​ദ്ധ​തി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ രൂ​പ 95-97 റേ​ഞ്ചി​ൽ വ​രും മാ​സ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാം.

ആ​ഗോ​ള ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ എ​സ് ആ​ൻ​ഡ് പി ​ഇ​ന്ത്യ​യു​ടെ സോ​വ​റി​ന്‍ റേ​റ്റിം​ഗ് ബി​ബി​ബി​യി​ൽ നി​ല​നി​ർ​ത്തി. എ​സ് ആ​ൻ​ഡ് പി ​ഗ്ലോ​ബ​ൽ പ​തി​ന​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2025 ഓ​ഗ​സ്റ്റി​ലാ​ണ് ന​മ്മു​ടെ‌ ഔ​ട്ട്‌​ലു​ക്ക് ‘സ്റ്റേ​ബി​ൾ’ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ണ്ടും അ​തേ റേ​റ്റിം​ഗി​ൽ നി​ല​നി​ർ​ത്തി. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ശ​രാ​ശ​രി ഏ​ക​ദേ​ശം ഏ​ഴു ശ​ത​മാ​ന​ത്തി​ൽ തു​ട​രാം. എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി നേ​രി​ട്ടാ​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ ചെ​റി​യ വി​ള്ള​ലി​ന് ഇ​ട​യു​ണ്ട്.

അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ സ്വ​ർ​ണ​ത്തി​ന് 4700 ഡോ​ള​റി​ലേ​ക്ക് ഉ​യ​രാ​നാ​യി​ല്ല. ഔ​ൺ​സി​ന് 4602 ഡോ​ള​റി​ൽ ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ സ്വ​ർ​ണം 4696 ഡോ​ള​ർ വ​രെ ഉയർന്ന വേ​ള​യി​ൽ അ​മേ​രി​ക്ക നാ​ണ​യ​പ്പെ​രു​പ്പ ഭീ​ഷ​ണി​യി​ലെ​ന്ന വി​വ​രം നി​ക്ഷേ​പ​ക​രെ ലാ​ഭ​മെ​ടു​പ്പി​നു പ്രേ​രി​പ്പി​ച്ചു.

ഇ​തി​നി​ട​യി​ൽ പ​ലി​ശ നി​ര​ക്കി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മെ​ന്ന സൂ​ച​ന ഫെ​ഡ് ചെ​യ​ർ​മാ​നി​ൽ​നി​ന്നും പു​റ​ത്തു​വ​ന്ന​ത് വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തി​ന് ഇ​ട​യാ​ക്കി. ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ് ഔ​ൺ​സി​ന് 4446 ഡോ​ള​റി​ലേ​ക്ക് ഇ​ടി​ഞ്ഞ ശേ​ഷം വാ​രാ​ന്ത്യം 4453 ഡോ​ള​റി​ലാ​ണ്. 4356 ഡോ​ള​റി​ലെ സ​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കു​വോ​ളം മ​ഞ്ഞ​ലോ​ഹം ബു​ള്ളി​ഷാ​യി നി​ല​കൊ​ള്ളും.

Business

പ്ര​തി​രോ​ധ-​ദു​ര​ന്തനി​വാ​ര​ണ മേ​ഖ​ല​ക​ളി​ൽ ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി​-ജെ​ന്‍ റോ​ബോ​ട്ടി​ക്സ് സ​ഹ​ക​രണം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​രോ​ധം, ദു​ര​ന്ത നി​വാ​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ അ​ത്യാ​ധു​നി​ക റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​മു​ഖ ഡീ​പ്ടെ​ക് റോ​ബോ​ട്ടി​ക്സ് ക​മ്പ​നി​യാ​യ ജെ​ന്‍ റോ​ബോ​ട്ടി​ക്സ് ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. കോ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന ‘കൈ​റ്റ ആ​ൻ​ഡ് ടി​എ 2.0’ സി​മ്പോ​സി​യ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ (എ​ഡി​ജി) മേ​ജ​ര്‍ ജ​ന​റ​ല്‍ എ​സ്.​എ​സ്. പാ​ട്ടീ​ലും (എ​വി​എ​സ്എം, വി​എ​സ്എം) ജെ​ന്‍ റോ​ബോ​ട്ടി​ക്സ് സി​ഇ​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ വി​മ​ല്‍ ഗോ​വി​ന്ദ് എം.​കെ​യു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ച​ത്.

റോ​ബോ​ട്ടി​ക്സ് ഗ​വേ​ഷ​ണം, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​ല​യി​രു​ത്ത​ല്‍, പ​രി​ശീ​ല​നം, സാ​ങ്കേ​തി​ക​ശേ​ഷി വ​ര്‍​ധി​പ്പി​ക്ക​ല്‍ എ​ന്നി​വ​യി​ലാ​ണ് ഇ​രു​വി​ഭാ​ഗ​വും പ്ര​ധാ​ന​മാ​യും സ​ഹ​ക​രി​ക്കു​ക. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ റോ​ബോ​ട്ടി​ക് ഉ​പ​യോ​ഗം, ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഇ​ടു​ങ്ങി​യ​തും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ള്‍, നി​ര്‍​ണാ​യ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ല്‍, നി​ര്‍​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത റി​മോ​ട്ട് സെ​ന്‍​സിം​ഗ്, ത​ദ്ദേ​ശീ​യ ഗ​വേ​ഷ​ണം തു​ട​ങ്ങി​യ​വ​യി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ ധാ​ര​ണാ​പ​ത്രം വ​ഴി​യൊ​രു​ക്കും.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ മാ​ന്‍​ഹോ​ള്‍ ശു​ചീ​ക​ര​ണ റോ​ബോ​ട്ടാ​യ ‘ബാ​ന്‍​ഡി​കൂ​ട്ട്’ വി​ക​സി​പ്പി​ച്ച് ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യ ക​മ്പ​നി​യാ​ണ് ജെ​ന്‍ റോ​ബോ​ട്ടി​ക്സ്. നി​ല​വി​ല്‍ ശു​ചി​ത്വം, ആ​രോ​ഗ്യ​സം​രം​ക്ഷ​ണം, ഓ​യി​ല്‍ ആ​ന്‍​ഡ് ഗ്യാ​സ്, ഡി​ഫ​ന്‍​സ് ആ​ൻ​ഡ് സ്പേ​സ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു മേ​ഖ​ല​ക​ളി​ലേ​ക്ക് ക​മ്പ​നി പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന സി​മ്പോ​സി​യ​ത്തി​ല്‍ ജെ​ന്‍ റോ​ബോ​ട്ടി​ക്സ് ത​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക പ്ര​തി​രോ​ധ റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ‌ജി-​ബോ​ട്ട്, ജെ​ന്‍​ബോ​ട്ട്, റോ​ബോ​ട്ടി​ക് റോ​വ​ര്‍, ജി-​കൈ എ​ന്ന മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണം എ​ന്നി​വ​യാ​ണു പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

പ്ര​തി​രോ​ധ-​ബ​ഹി​രാ​കാ​ശ മേ​ഖ​ല​ക​ളി​ലെ ഉ​ത്പാ​ദ​ന​വും ഗ​വേ​ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ തു​മ്പ​യി​ല്‍ ജെ​ന്‍ റോ​ബോ​ട്ടി​ക്സി​ന്‍റെ പു​തി​യ ഉ​ത്പാ​ദ​ന കേ​ന്ദ്രം അ​ടു​ത്തി​ടെ ഉ​ദ്ഘാ​ട​നം ചെയ്തി​രു​ന്നു. ഇ​തി​നു പു​റ​മേ ഐ​എ​സ്ആ​ര്‍​ഒ, ഇ​ന്ത്യ​ന്‍ സൈ​ന്യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു വി​ര​മി​ച്ച വി​ദ​ഗ്ധ​രെ​യും മു​തി​ര്‍​ന്ന എ​ൻ​ജി​നി​യ​ര്‍​മാ​രെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടുത്തി പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തു വ​ലി​യ ചു​വ​ടു​വ​യ്പ്പു​ക​ള്‍​ക്കാ​ണ് ജെ​ന്‍ റോ​ബോ​ട്ടി​ക്സ് ഒ​രു​ങ്ങു​ന്നത്.

Business

വേ​റി​ട്ട രു​ചി​ക്കൂ​ട്ടു​ക​ളെ ആ​ഘോ​ഷി​ച്ച് ബ്രി​ട്ടാ​നി​യ 50-50 ചീ​സ് ഡി​പ്ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ദ്യ​​​യി​​​ലെ വ്യ​​​ത്യ​​​സ്ത രു​​​ചി​​​ക​​​ളും ഭ​​​ക്ഷ​​​ണ​​​ഘ​​​ട​​​ന​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള വൈ​​​വി​​​ധ്യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ബ്രി​​​ട്ടാ​​​നി​​​യ 50-50 ചീ​​​സ് ഡി​​​പ്ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പ​​​പ്പ​​​ടം, വാ​​​ഴ​​​ക്കാ​​​യ ചി​​​പ്സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ക്ര​​​ഞ്ചി​​​നെസും പാ​​​യ​​​സം, പ​​​രി​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ മൃ​​​ദു​​​ത്വ​​​വും ഒ​​​രേ സ​​​ദ്യ​​​യി​​​ൽ ഒ​​​ന്നി​​​ക്കു​​​ന്ന​​​തി​​​നെ 50-50 ചീ​​​സ് ഡി​​​പ്ഡി​​​ലെ ക്ര​​​ഞ്ചി​​​യായ ബി​​​സ്ക​​​റ്റും മൃ​​​ദു​​​വാ​​​യ ചീ​​​സ് ഡി​​​പ്പും ത​​​മ്മി​​​ലു​​​ള്ള സം​​​യോ​​​ജ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ആ​​​ശ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. 50 ശ​​​ത​​​മാ​​​നം ക്ര​​​ഞ്ചി​​​യും 50 ശ​​​ത​​​മാ​​​നം മെ​​​ൽ​​​റ്റി​​​യും ചേ​​​ർ​​​ന്ന​​​താ​​​ണ് ബി​​​സ്ക​​​റ്റി​​​ന്‍റെ നി​​​ർ​​​മാ​​​ണം.

Business

ക​ന്പ​നി​ക​ൾ​ക്കു വ​ർ​ക്ക് സ്‌​പേ​സ് റെ​ഡി; സ്‌​പേ​സ് വ​ൺ ഹി​റ്റ്

കൊ​ച്ചി: കൊ​ച്ചി പോ​ലു​ള്ള വ​ലി​യ ന​ഗ​ര​ത്തി​ൽ ഐ​ടി രം​ഗ​ത്തു​ൾ​പ്പ​ടെ​യു​ള്ള ക​ന്പ​നി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മി​ക​ച്ച വ​ർ​ക്ക് സ്പേ​സ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഇ​നി വേ​ണ്ട. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്കും ഡി​സ്ട്രി​ബ്യൂ​ട്ട​ഡ് ടീ​മു​ക​ൾ​ക്കു​മെ​ല്ലാം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ മാ​നേ​ജ്ഡ് വ​ർ​ക്ക് സ്‌​പേ​സ് ഓ​പ്പ​റേ​റ്റ​റാ​യ സ്‌​പേ​സ് വ​ൺ കൊ​ച്ചി​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.

കാ​ക്ക​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണു പു​തി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്ക് ക​മ്പ​നി തു​ട​ക്ക​മി​ടു​ന്ന​ത്. ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ പു​തി​യ സെ​ന്‍റ​ർ തു​റ​ക്കു​ന്ന​തി​നൊ​പ്പം നി​ല​വി​ലു​ള്ള ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​വും ന​ട​പ്പാ​ക്കും. ഇ​തോ​ടെ കാ​ക്ക​നാ​ട് മേ​ഖ​ല​യി​ൽ മാ​ത്രം സ്‌​പേ​സ് വ​ണ്ണി​ന് നാ​ലു പ്ര​മു​ഖ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​കെ 1,250 സീ​റ്റു​ക​ളു​ടെ ശേ​ഷി​യു​ണ്ടാ​കും.

ഇ​ൻ​ഫോ​പാ​ർ​ക്ക് ഫേ​സ് ര​ണ്ടി​ലെ കാ​സ്പി​യ​ൻ ട​വ​ർ, ജെ ​ട​വ​ർ, റി​റ്റ്‌​സ് പ്ലാ​സ, സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ ഇ​ൻ​ഫ്രാ ഫ്യൂ​ച്ച​റ എ​ന്നി​വ​യാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ൾ. ഇ​ൻ​ഫോ​പാ​ർ​ക്ക്, സ്മാ​ർ​ട്ട് സി​റ്റി, സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ് തു​ട​ങ്ങി​യ പ്ര​ധാ​ന ബി​സി​ന​സ് ഇ​ട​നാ​ഴി​ക​ളി​ലാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം സ്ഥി​തി​ചെ​യ്യു​ന്ന​ത്. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ മു​ത​ൽ വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്കു​വ​രെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​വു​ന്ന റെ​ഡി-​ടു-​മൂ​വ് സൗ​ക​ര്യ​ങ്ങ​ൾ​ക്കു​പു​റ​മെ, ക​സ്റ്റം-​ബി​ൽ​റ്റ് ഓ​ഫീ​സു​ക​ളും ന​ൽ​കാ​നാ​കു​മെ​ന്ന് സ്‌​പേ​സ് വ​ൺ കോ-​ഫൗ​ണ്ട​ർ ആ​ൻ​ഡ് അ​ക്വി​സി​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സി​ജോ ജോ​സ് പ​റ​ഞ്ഞു.

കൊ​ച്ചി​ക്കു പു​റ​മേ കേ​ര​ള​ത്തി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ദ​ക്ഷി​ണേ​ന്ത്യ​യി​ലു​ട​നീ​ള​വും കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ്‌​പേ​സ് വ​ൺ. കോ​യ​മ്പ​ത്തൂ​രി​ൽ നി​ല​വി​ൽ ആ​റു കേ​ന്ദ്ര​ങ്ങ​ൾ ക​മ്പ​നി​ക്കു​ണ്ട്. ബം​ഗ​ളൂ​രു​വി​ലെ വൈ​റ്റ്ഫീ​ൽ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മൈ​സൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വി​ക​സ​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണെ​ന്ന് സ്പേ​സ് വ​ൺ കോ-​ഫൗ​ണ്ട​റും മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ജ​യിം​സ് തോ​മ​സ് പ​റ​ഞ്ഞു.

എ​ന്തു​കൊ​ണ്ട് മാ​നേ​ജ്ഡ് വ​ർ​ക്ക് സ്‌​പേ​സ്?

 സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ അ​തി​വേ​ഗ വ​ള​ർ​ച്ച​യും ഗ്ലോ​ബ​ൽ കേ​പ്പ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ളു​ടെ (ജി​സി​സി) വ​ര​വും വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് ന​ഗ​ര​ങ്ങ​ളി​ൽ മാ​നേ​ജ്ഡ് വ​ർ​ക്ക് സ്‌​പേ​സു​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യ​ത്. വ​ർ​ക്ക് സ്പേ​സ് സ്വ​ന്ത​മാ​യി ക​ണ്ടെ​ത്തു​ന്ന​തും അ​തി​നു​ള്ള ദീ​ർ​ഘ​കാ​ല പാ​ട്ട​ക്ക​രാ​റു​ക​ളും ഉ​യ​ർ​ന്ന മൂ​ല​ധ​ന​ച്ചെ​ല​വും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് മാ​നേ​ജ്ഡ് ഓ​ഫീ​സു​ക​ളി​ലേ​ക്കു ക​ന്പ​നി​ക​ൾ മാ​റു​ന്ന​ത്.

ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഓ​ഫീ​സ് ല​ഭി​ക്കു​ന്നു​വെ​ന്ന​ത് ക​ന്പ​നി​ക​ളെ ആ​ക​ർ‌​ഷി​ക്കു​ന്ന​താ​ണ്. പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വും കു​റ​യ്ക്കാം. കൊ​ച്ചി​യി​ലു​ൾ​പ്പ​ടെ ജി​സി​സി​ക​ൾ, ഐ​ടി സ്ഥാ​പ​ന​ങ്ങ​ൾ, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, എ​ന്‍റ​ർ​പ്രൈ​സു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് മാ​നേ​ജ്ഡ് വ​ർ​ക്ക്സ്‌​പേ​സു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ന്നു​ണ്ട്.

Business

ദേശീയ കായികദിനം ആചരിച്ച് ബാങ്ക് ഓഫ് ബറോഡ ജീവനക്കാർ

കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ ജീ​​​വ​​​ന​​​ക്കാ​​​ർ ദേ​​​ശീ​​​യ കാ​​​യി​​​ക​​​ദി​​​നം ആ​​​ച​​​രി​​​ച്ചു. ബാ​​​ങ്കി​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌ട​​​ർ​​​മാ​​​രാ​​​യ ല​​​ളി​​​ത് ത്യാ​​​ഗി, സ​​​ഞ്ജ​​​യ് വി​​​നാ​​​യ​​​ക് മു​​​ത​​​ല്യാ​​​ർ, ലാ​​​ൽ സിം​​​ഗ്, ബീ​​​ന വാ​​​ഹീ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ്, കാ​​​രം​​​സ്, ബാ​​​ഡ്മി​​​ന്‍റ​​​ൺ, ബാ​​​സ്ക​​​റ്റ്ബോ​​​ൾ തു​​​ട​​​ങ്ങി​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

Business

ഇൻമെക്ക് ഒമാനിലേക്ക് ബിസിനസ് ഡെലിഗേഷൻ സംഘടിപ്പിക്കുന്നു

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കും വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്കും ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ​​​ക്കും പു​​​തി​​​യ ബി​​​സി​​​ന​​​സ് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഇ​​​ൻ​​​ഡോ ഗ​​​ൾ​​​ഫ് ആ​​​ൻ​​​ഡ് മി​​​ഡി​​​ൽ ഈ​​​സ്റ്റ് ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് (ഇ​​​ൻ​​​മെ​​​ക്) ഒ​​​മാ​​​നി​​​ലേ​​​ക്കു പ്ര​​​ത്യേ​​​ക ബി​​​സി​​​ന​​​സ് ഡെ​​​ലി​​​ഗേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

സെ​​​പ്റ്റം​​​ബ​​​ർ ഒ​​​മ്പ​​​ത്, 10 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഒ​​​മാ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ഒ​​​മാ​​​ൻ-ഇ​​​ന്ത്യ ബി​​​സി​​​ന​​​സ് ഫോ​​​റം, ഒ​​​മാ​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ടി (ഒ​​​സി​​​സി​​​ഐ)​​​ യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ൻ​​​മെ​​​ക്ക് ഒ​​​മാ​​​ൻ ചാ​​​പ്റ്റ​​​റി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സി​​​ഇ​​​പി​​​എ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ്യാ​​​പാ​​​രം, നി​​​ക്ഷേ​​​പം, ജോ​​​യി​​​ന്‍റ് വെ​​​ഞ്ച്വേ​​​ഴ്സ്, മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ്, ലോ​​​ജി​​​സ്റ്റി​​​ക്സ്, ​​​ഫ്രീ സോ​​​ൺ​​​സ്, ഫു​​​ഡ് പ്രോ​​​സ​​​സിം​​​ഗ്, മൈ​​​നിം​​​ഗ്, റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി, ഐ​​​സി​​​ടി, ടൂ​​​റി​​​സം, ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും ഒ​​​മാ​​​നി ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ടാ​​​നും ബി2 ​​​ബി മീ​​​റ്റിം​​​ഗ്, നെ​​​റ്റ്‌വ​​​ർ​​​ക്കിം​​​ഗ് സെ​​​ഷ​​​ൻ​​​സ്, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ വി​​​സി​​​റ്റ്സ് എ​​​ന്നി​​​വ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും ഡെ​​​ലി​​​ഗേ​​​ഷ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും.താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഉ​​​ട​​​ൻ ബ​​​ന്ധ​​​പ്പെ​​​ടു​​​ക: +91 96453 73417, +91 90482 22417.

Business

12 വർഷം പിന്നിട്ട് പ്രധാനമന്ത്രി ജൻ ധൻ യോജന

എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 2014 ഓ​​​​ഗ​​​​സ്റ്റ് 28ന് ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി തു​​​ട​​​ക്കം കു​​​റി​​​ച്ച പ്ര​​​​ധാ​​​​ൻ മ​​​​ന്ത്രി ജ​​​​ൻ ധ​​​​ൻ യോ​​​​ജ​​​​ന​ (പി​​എം​​ജെ​​ഡി​​വൈ)12 ​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ പി​​​ന്നി​​​ട്ടു. പി​​എം​​ജെ​​ഡി​​വൈ ഇ​​​​ന്ത്യ​​​​ൻ സാ​​​​മ്പ​​​​ത്തി​​​​ക രം​​​​ഗ​​​​ത്ത് വ​​​​ലി​​​​യ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ചു. സ​​​​മ​​​​സ്ത ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി പി​​എം​​ജെ​​ഡി​​വൈ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു.

സാ​​​​മ്പ​​​​ത്തി​​​​ക വി​​​​കാ​​​​സം

സ​​​മൂ​​​ഹ​​​ത്തി​​​ലെ ദ​​​​രി​​​​ദ്ര​​​​ർ​​​​ക്കും പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും ബാ​​​ങ്കിം​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​ക്കാ​​​ൻ ധ​​​​ന​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം മു​​​ൻ​​​കൈ​​​യെു​​​ട​​​ക്കു​​​ന്നു. പ്ര​​​​ധാ​​​​ൻ മ​​​​ന്ത്രി ജ​​​​ൻ ധ​​​​ൻ യോ​​​​ജ​​​​ന വ​​​ഴി ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് ഇ​​​​ല്ലാ​​​​ത്ത ഏ​​​തൊ​​​രു പൗ​​​​ര​​​നും ഇ​​​പ്പോ​​​ൾ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കാം. അ​​​​ക്കൗ​​​​ണ്ടി​​​​ൽ മി​​​നി​​​മം ബാ​​​ല​​​ൻ​​​സോ അ​​​​ക്കൗ​​​​ണ്ട് നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന് പ​​​രി​​​പാ​​​ല​​​ന ഫീ​​​സോ ഇ​​​ടാ​​​ക്കു​​​ന്നി​​​ല്ല.

എ​​​​ല്ലാ അ​​​​ക്കൗ​​​​ണ്ടി​​​​ലും സൗ​​​​ജ​​​​ന്യ റു​​​​പേ ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് ല​​​ഭ്യ​​​മാ​​​ണ്. അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ര​​ണ്ടു ല​​​​ക്ഷം രൂ​​​പ അ​​​​പ​​​​ക​​​​ട ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​രി​​​​ര​​​​ക്ഷ​ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്നു. ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും സാ​​​​മ്പ​​​​ത്തി​​​​ക സു​​​​ര​​​​ക്ഷി​​​ത​​​ത്വ​​​വും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് 10,000 രൂ​​​പ​​​വ​​​​രെ ഓ​​​​വ​​​​ർ​​​​ഡ്രാ​​​​ഫ്റ്റ് സൗ​​​​ക​​​​ര്യം ന​​​ൽ​​​കു​​​ന്നു.

സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ൾ

പി​​​​എം ജീ​​​​വ​​​​ൻ ജ്യോ​​​​തി ബീ​​​​മാ യോ​​​​ജ​​​​ന, പി​​​​എം സു​​​​ര​​​​ക്ഷാ ബീ​​​​മാ യോ​​​​ജ​​​​ന തു​​​​ട​​​​ങ്ങി​​​​യ ജ​​​​ൻ സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​സം​​​​ഘ​​​​ടി​​​​ത മേ​​​​ഖ​​​​ല​​​​യി​​​​ലെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ലൈ​​​​ഫ്, അ​​​​പ​​​​ക​​​​ട ഇ​​​​ൻ​​​​ഷ്വ​​റ​​​​ൻ​​​​സ് പ​​​​രി​​​​ര​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ പി​​എം​​ജെ​​ഡി​​വൈ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്ക് വ​​​​ഹി​​​​ക്കു​​​​ന്നു.

പി​​എം​​ജെ​​ഡി​​വൈ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ 78% അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും ഗ്രാ​​​​മീ​​​ണ/ അ​​​​ർ​​​​ധ ന​​​​ഗ​​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​​ണ്. അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​ക​​​ളി​​​ൽ 56 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​​നി​​​​ത​​​​ക​​​​ളു​​​​ടേ​​​​താ​​​​ണ്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​ദൂ​​​​ര, പി​​​​ന്നാ​​​​ക്ക പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ആ​​​ളു​​​ക​​​ളെ​​​ക്കൂ​​​ടി സാ​​​ന്പ​​​ത്തി​​​ക​​​വ്യ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് ആ​​​​ന​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണ് ഇ​​​​ത് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ജാം ​​​​ത്രി​​​​ത്വം: വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം

ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ, ആ​​​​ധാ​​​​ർ, മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യു​​​​ള്ള ജാം ​​​​ത്രി​​​​ത്വം സം​​​​വി​​​​ധാ​​​​നം ആ​​​​നു​​​​കൂ​​​​ല്യ കൈ​​​​മാ​​​​റ്റം സു​​​​ഗ​​​​മ​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​വു​​​​മാ​​​​ക്കി. ​ ഇ​​​​തി​​​​ലൂ​​​​ടെ ഫ​​​​ണ്ടു​​​​ക​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​വും വ​​​​ക​​​​മാ​​​​റ്റ​​​​ലും കാ​​​​ല​​​​താ​​​​മ​​​​സ​​​​വും ഒ​​​ഴി​​​വാ​​​യി.

2026 ഓ​​​​ഗ​​​​സ്റ്റ് 19 വ​​​​രെ​​​​യു​​​​ള്ള നേ​​​​ട്ട​​​​ങ്ങ​​​​ൾ

അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ: അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ ആ​​​​കെ എ​​​​ണ്ണം 59.09 കോ​​​​ടി​​​​യി​​​ലെ​​​ത്തി. ആ​​​കെ​​​യു​​​ള്ള അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​ക​​​ളി​​​ൽ 55.7 % (32.92 കോ​​​​ടി) വ​​​​നി​​​​ത​​​​ക​​​​ളാ​​​​ണ്. ഭൂ​​​രി​​​ഭാ​​​ഗം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും (77.8 %) ഏ​​​ക​​​ദേ​​​ശം 45.95 കോ​​​​ടി ഗ്രാ​​​​മീ​​​ണ/ അ​​​​ർ​​​​ധ​​​ന​​​​ഗ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ്.
* നി​​​​ക്ഷേ​​​​പം വ​​​ള​​​ർ​​​ന്നു: നി​​​ക്ഷേ​​​പം 3.17 ല​​​​ക്ഷം കോ​​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ക​​​​ഴി​​​​ഞ്ഞ 12 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ നി​​​​ക്ഷേ​​​​പം 12.8 മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധി​​​​ച്ചു. അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 2.3 മ​​​​ട​​​​ങ്ങ് വ​​​​ള​​​ർ​​​ന്നു.
* ശ​​​​രാ​​​​ശ​​​​രി നി​​​​ക്ഷേ​​​​പം: 5,356 രൂ​​​പ​​​യാ​​​ണ് ശ​​​രാ​​​ശ​​​രി നി​​​ക്ഷേ​​​പം. ക​​​​ഴി​​​​ഞ്ഞ 12 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഇ​​​ത് 3.4 മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധി​​​​ച്ചു.
* അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് 41.29 കോ​​​​ടി റു​​​​പേ കാ​​​​ർ​​​​ഡു​​​​ക​​​​ൾ ന​​​ല്കി. ഇ​​​വ​​​യു​​​ടെ എ​​​​ണ്ണ​​​​വും ഉ​​​​പ​​​​യോ​​​​ഗ​​​​വും വ​​​​ർ​​​​ധി​​​​ച്ചു.

വി​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​ങ്ങ​​​ൾ

ദൗ​​​​ത്യ​​​രൂ​​​​പേ​​​​ണ​​​​യു​​​​ള്ള സ​​​​മീ​​​​പ​​​​നം, നി​​​​യ​​​​ന്ത്ര​​​​ണ പി​​​​ന്തു​​​​ണ, പൊ​​​​തു-​​​​സ്വ​​​​കാ​​​​ര്യ പ​​​​ങ്കാ​​​​ളി​​​​ത്തം, ബ​​​​യോ​​​​മെ​​​​ട്രി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ആ​​​​ധാ​​​​ർ പോ​​​​ലു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ൽ പൊ​​​​തു അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ​​​​ന്വ​​​​യം എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ൻ മ​​​​ന്ത്രി ജ​​​​ൻ ധ​​​​ൻ യോ​​​​ജ​​​​ന​​​യു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​ന് ആ​​​​ധാ​​​​രം. മു​​​​മ്പ് ഔ​​​​പ​​​​ചാ​​​​രി​​​​ക ബാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് പു​​​​റ​​​​ത്താ​​​​യി​​​​രു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ സാ​​​​മ്പ​​​​ത്തി​​​​ക സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ആ​​​​ന​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നും സാ​​​​മ്പ​​​​ത്തി​​​​ക ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​മു​​​​ള്ള ആ​​​​ദ്യ​​​​പ​​​​ടി​​​​യാ​​​​യി ഈ ​​​​പ​​​​ദ്ധ​​​​തി മാ​​​​റി.​

സ​​​ന്പാ​​​ദ്യം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ലും വാ​​​യ്പാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും

ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ തു​​​​റ​​​​ന്ന ശേ​​​​ഷം, സ​​​​മ്പാ​​​​ദ്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലും വാ​​​​യ്പ​​​​ക​​​​ൾ പ്രാ​​​​പ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ലും വ​​​ലി​​​യ പു​​​​രോ​​​​ഗ​​​​തി കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​യി. പ​​​​തി​​​​വ് സ​​​​മ്പാ​​​​ദ്യ​​​​വും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ ശ​​​​രി​​​​യാ​​​​യ ഉ​​​​പ​​​​യോ​​​​ഗ​​​​വും മു​​​​ദ്ര വാ​​​​യ്പ​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള വാ​​​​യ്പ​​​​ക​​​​ൾ​​​​ക്ക് യോ​​​​ഗ്യ​​​​രാ​​​​ക്കു​​​ന്നു. ഇ​​​​ത് ചെ​​​​റു​​​​കി​​​​ട ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​നും വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കാ​​​​നും ഇ​​​തി​​​ലു​​​ടെ വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​രാ​​​കാ​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​ന്നു.പ​​​​തി​​​​മൂ​​​​ന്നാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​മ്പോ​​​​ൾ എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ നൂ​​​​ത​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സാ​​​​മ്പ​​​​ത്തി​​​​ക ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ദീ​​​​പ​​​​സ്തം​​​​ഭ​​​​മാ​​​​യി പ്ര​​​​ധാ​​​​ൻ മ​​​​ന്ത്രി ജ​​​​ൻ ധ​​​​ൻ യോ​​​​ജ​​​​ന​ തു​​​​ട​​​രു​​​ന്നു.

Business

ബാ​റ്റ​റി ഭാ​ഗ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം : 13,000 കോ​​ടി​​യു​​ടെ ഇ​ൻസന്‌റീ​​വു​​മാ​​യി കേ​​ന്ദ്രം

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​യി​​ലെ അ​​ഡ്വാ​​ന്‍​സ്ഡ് ബാ​​റ്റ​​റി സെ​​ല്‍ ഘ​​ട​​ക നി​​ര്‍​മാ​​താ​​ക്ക​​ള്‍​ക്കാ​​യി ഏ​​ക​​ദേ​​ശം 13,000 കോ​​ടി രൂ​​പ ചെ​​ല​​വ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ഒ​​രു പു​​തി​​യ ഇ​​ന്‍​സ​​ന്‍റീ​​വ് പ്രോ​​ഗ്രാം ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ രാ​​ജ്യം ഒ​​രു​​ങ്ങു​​ന്നു. ചൈ​​നീ​​സ് നി​​ര്‍​മാ​​താ​​ക്ക​​ളു​​മാ​​യു​​ള്ള ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വി​​ലെ വ​​ലി​​യ വി​​ട​​വ് കു​​റ​​യ്ക്കു​​ന്ന​​തി​​നാ​​യി കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ണി​​തെ​​ന്ന് ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​ന്ദ്ര​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

വൈ​​ദ്യു​​ത വാ​​ഹ​​ന​​ങ്ങ​​ളി​​ലും ഊ​​ര്‍​ജ സം​​ഭ​​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ബാ​​റ്റ​​റി സെ​​ല്ലു​​ക​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്ത്യ നി​​ല​​വി​​ല്‍ സ​​ബ്സി​​ഡി​​ക​​ള്‍ ന​​ല്‍​കു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍, രാ​​ജ്യ​​ത്തെ​​ആ​​ദ്യ​​ഘ​​ട്ട ബാ​​റ്റ​​റി നി​​ര്‍​മാ​​താ​​ക്ക​​ള്‍ വി​​ത​​ര​​ണ ശൃം​​ഖ​​ല​​യ​​ല്‍ വി​​വി​​ധ ത​​ട​​സ​​ങ്ങ​​ള്‍ നേ​​രി​​ടു​​ന്നു​​ണ്ട്. അ​​തു​​കൊ​​ണ്ടാ​​ണ് സെ​​ല്ലു​​ക​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഘ​​ട​​ക​​ങ്ങ​​ളു​​ടെ ഉ​​ത്പാ​​ദ​​നം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ന്‍ ഇ​​പ്പോ​​ള്‍ ശ്ര​​മി​​ക്കു​​ന്ന​​ത്.

വി​​വി​​ധ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളു​​മാ​​യു​​ള്ള കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ള്‍​ക്ക് ശേ​​ഷം ഈ ​​നി​​ര്‍​ദേ​​ശം കേ​​ന്ദ്ര ധ​​ന​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള എ​​ക്‌​​സ്‌​​പെ​​ന്‍​ഡി​​ച​​ര്‍ ഫി​​നാ​​ന്‍​സ് ക​​മ്മി​​റ്റി​​യു​​ടെ മു​​ന്‍​പാ​​കെ സ​​മ​​ര്‍​പ്പി​​ക്കും.

പ്രാ​​ദേ​​ശി​​ക​​മാ​​യി ബാ​​റ്റ​​റി വി​​ത​​ര​​ണ ശൃം​​ഖ​​ല ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ലൂ​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ ഊ​​ര്‍​ജ സു​​ര​​ക്ഷ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ഈ ​​സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. ഇ​​തി​​നെ ഒ​​രു ത​​ന്ത്ര​​പ്ര​​ധാ​​ന മു​​ന്‍​ഗ​​ണ​​ന​​യാ​​യാ​​ണ് സ​​ര്‍​ക്കാ​​ര്‍ കാ​​ണു​​ന്ന​​ത്. ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ ബാ​​റ്റ​​റി ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ മു​​ന്നി​​ല്‍ നി​​ല്‍​ക്കു​​ന്ന ചൈ​​ന​​യി​​ല്‍ നി​​ന്നു​​ള്ള വി​​ല​​കു​​റ​​ഞ്ഞ ബാ​​റ്റ​​റി​​ക​​ളോ​​ട് മ​​ത്സ​​രി​​ക്കാ​​ന്‍ ആ​​ഭ്യ​​ന്ത​​ര വ്യ​​വ​​സാ​​യ മേ​​ഖ​​ല നി​​ല​​വി​​ല്‍ പ്ര​​യാ​​സം നേ​​രി​​ടു​​ന്നു​​ണ്ട്.

ഇ​​ന്‍​സന്‍റീ​​വ് അ​​ഞ്ചു ഘ​​ട​​ക​​ങ്ങ​​ള്‍​ക്ക്

ആ​​നോ​​ഡ്, കാ​​ഥോ​​ഡ് ആ​​ക്ടീ​​വ് സാ​​മ​​ഗ്രി​​ക​​ള്‍, ഇ​​ല​​ക്‌​​ട്രോ​​ലൈ​​റ്റു​​ക​​ള്‍, സെ​​പ്പ​​റേ​​റ്റ​​ര്‍ ഫി​​ലിം, കോ​​പ്പ​​ര്‍ ഫോ​​യി​​ല്‍ എ​​ന്നീ അ​​ഞ്ച് പ്ര​​ധാ​​ന ബാ​​റ്റ​​റി ഘ​​ട​​ക​​ങ്ങ​​ള്‍​ക്കാ​​ണ് നി​​ര്‍​ദി​​ഷ്ട പ്രോ​​ത്സാ​​ഹ​​ന ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭി​​ക്കു​​ക. ഇ​​ന്ത്യ​​യി​​ലെ ഭൂ​​രി​​ഭാ​​ഗം ബാ​​റ്റ​​റി നി​​ര്‍​മാ​​താ​​ക്ക​​ളും നി​​ല​​വി​​ല്‍ ഈ ​​ഘ​​ട​​ക​​ങ്ങ​​ള്‍ ചൈ​​നീ​​സ് വി​​ത​​ര​​ണ​​ക്കാ​​രി​​ല്‍ നി​​ന്നാ​​ണ് വാ​​ങ്ങു​​ന്ന​​ത്. ഇ​​ത് സാ​​മ്പ​​ത്തി​​ക​​മാ​​യും ഭൗ​​മ​​രാ​​ഷ്‌​​ട്രീ​​യ​​പ​​ര​​വു​​മാ​​യ എ​​തി​​രാ​​ളി​​യെ അ​​മി​​ത​​മാ​​യി ആ​​ശ്ര​​യി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്.ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഘ​​ന വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യം പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.

വൈ​​കു​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലു​​ക​​ള്‍

ഗി​​ഗാ സ്‌​​കെ​​യി​​ല്‍ സെ​​ല്‍ നി​​ര്‍​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന ക​​മ്പ​​നി​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന ക​​മ്പ​​നി​​ക​​ള്‍​ക്ക് ആ​​നു​​കൂ​​ല്യം ന​​ല്‍​കു​​ന്ന നി​​ല​​വി​​ലു​​ള്ള 50 ഗി​​ഗാ​​വാ​​ട്ട്-​​അ​​വ​​ര്‍ (GWh) അ​​ഡ്വാ​​ന്‍​സ്ഡ് ബാ​​റ്റ​​റി ഇ​​ന്‍​സ​​ന്‍റീ​​വ് പ്രോ​​ഗ്രാ​​മി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യാ​​ണ് പു​​തി​​യ പ​​ദ്ധ​​തി. ഘ​​ന മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം ക​​ഴി​​ഞ്ഞ മാ​​ര്‍​ച്ച് വ​​രെ, മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ പു​​ന​​രു​​പ​​യോ​​ഗ ഊ​​ര്‍​ജ വി​​ഭാ​​ഗം, ഒ​​ല ഇ​​ല​​ക്ട്രി​​ക് മൊ​​ബി​​ലി​​റ്റി ലി​​മി​​റ്റ​​ഡ് എ​​ന്നി​​വ​​രു​​ള്‍​പ്പെ​​ടെ​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ര്‍​ക്കാ​​യി 40 GWh ശേ​​ഷി മാ​​ത്ര​​മാ​​ണ് അ​​നു​​വ​​ദി​​ച്ച​​ത്.

എ​​ന്നാ​​ല്‍, സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ അ​​ഭാ​​വം, വി​​ദ​​ഗ്ധ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കു​​റ​​വ്, ഇ​​റ​​ക്കു​​മ​​തി ചെ​​യ്യേ​​ണ്ട നി​​ര്‍​ണാ​​യ​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ത​​ട​​സം അ​​ല്ലെ​​ങ്കി​​ല്‍ ഘ​​ട​​ക​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത​​യി​​ല്ലാ​​യ്മ എ​​ന്നി​​വ കാ​​ര​​ണം പ​​ദ്ധ​​തി​​യി​​ല്‍ സ​​ബ്സി​​ഡി ല​​ഭി​​ച്ച​​വ​​ര്‍​ക്ക് ഉ​​ത്പാ​​ദ​​ന നാ​​ഴി​​ക​​ക്ക​​ല്ലു​​ക​​ള്‍ കൈ​​വ​​രി​​ക്കു​​ന്ന​​തി​​ല്‍ താ​​മ​​സം നേ​​രി​​ട്ട​​താ​​യി ഫെ​​ബ്രു​​വ​​രി 10-ലെ ​​പ്ര​​സ്താ​​വ​​ന​​യി​​ല്‍ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

ഒ​​ല ഇ​​ല​​ക്ട്രി​​ക് അ​​ടു​​ത്തി​​ടെ​​യാ​​ണ് പ​​രി​​മി​​ത​​മാ​​യ തോ​​തി​​ല്‍ സെ​​ല്‍ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. ഇ​​ത് ഏ​​ക​​ദേ​​ശം ഏ​​ക​​ദേ​​ശം 6 GWh ശേ​​ഷി​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ത്താ​​മെ​​ന്നാ​​ണ് ക​​മ്പ​​നി പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ടാ​​റ്റ ഗ്രൂ​​പ്പ്, ബാ​​റ്റ​​റി നി​​ര്‍​മാ​​ണ രം​​ഗ​​ത്തെ പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രാ​​യ എ​​ക്‌​​സൈ​​ഡ് ഇ​​ന്‍​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡ്, അ​​മ​​ര രാ​​ജ എ​​ന​​ര്‍​ജി & മൊ​​ബി​​ലി​​റ്റി ലി​​മി​​റ്റ​​ഡ് തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ള്‍ ഭാ​​വി​​യി​​ലെ ആ​​വ​​ശ്യ​​ക​​ത മു​​ന്‍​നി​​ര്‍​ത്തി സെ​​ല്‍ നി​​ര്‍​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ള്‍ സ്ഥാ​​പി​​ക്കു​​ക​​യോ പ്ര​​വ​​ര്‍​ത്തി​​പ്പി​​ക്കു​​ക​​യോ ചെ​​യ്യു​​ന്നു​​ണ്ട്, എ​​ങ്കി​​ലും ഇ​​വ​​ര്‍ സ​​ര്‍​ക്കാ​​ര്‍ സ​​ഹാ​​യ പ​​ദ്ധ​​തി​​ക്ക് പു​​റ​​ത്താ​​ണ് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്.

Business

മിസ് യൂണിവേഴ്‌സ് ഇന്ത്യ വേദിയിൽ താരമായി ബീന കണ്ണൻ കോട്ട്യൂർ

കൊ​​ച്ചി: ജ​​യ്പൂ​​രി​​ൽ ന​​ട​​ന്ന മി​​സ് യൂ​​ണി​​വേ​​ഴ്‌​​സ് ഇ​​ന്ത്യ 2026 ഗ്രാ​​ൻ​​ഡ് ഫി​​നാ​​ലെ​​യി​​ൽ കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള കെ​​സി​​യ ലി​​സ് മെ​​ജോ കി​​രീ​​ടം ചൂ​​ടി​​യ​​പ്പോ​​ൾ‌ വേ​​ദി​​യി​​ൽ താ​​ര​​മാ​​യി മാ​​റി​​യ​​ത് ശീ​​മാ​​ട്ടി​​യും ബീ​​ന ക​​ണ്ണ​​ൻ കോ​​ട്ട്യൂ​​റും.

ഇ​​ന്ത്യ​​ൻ പ​​ര​​മ്പ​​രാ​​ഗ​​ത നെ​​യ്ത്തു​​രീ​​തി​​ക​​ളെ ആ​​ധു​​നി​​ക ഫാ​​ഷ​​ൻ സ​​ങ്ക​​ൽ​​പ്പ​​ങ്ങ​​ളു​​മാ​​യി ഒ​​രു​​മി​​പ്പി​​ക്കു​​ന്ന ബീ​​ന ക​​ണ്ണ​​ൻ കോ​​ട്ട്യൂ​​റി​​ന്‍റെ എ​​ക്‌​​സ്‌​​ക്ലൂ​​സീ​​വ് ഡി​​സൈ​​നു​​ക​​ളാ​​ണ് വേ​​ദി​​യി​​ൽ കെ​​സി​​യ​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​നും റോ​​യ​​ൽ ലു​​ക്കി​​നും തി​​ള​​ക്ക​​മേ​​കി​​യ​​ത്.

ഓ​​രോ റൗ​​ണ്ടി​​ലും കെ​​സി​​യ​​യു​​ടെ വ്യ​​ക്തി​​ത്വ​​ത്തി​​നും പേ​​ഴ്‌​​സ​​ണ​​ൽ സ്റ്റൈ​​ലി​​നും അ​​നു​​യോ​​ജ്യ​​മാ​​യ രീ​​തി​​യി​​ൽ ഹെ​​ഡ് ഡി​​സൈ​​ന​​ർ ജോ​​ബി​​നും ശീ​​മാ​​ട്ടി സി​​ഇ​​ഒ ബീ​​ന ക​​ണ്ണ​​നും ചേ​​ർ​​ന്ന് പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ഈ ​​ഡി​​സൈ​​ന​​ർ വ​​സ്ത്ര​​ങ്ങ​​ൾ മി​​സ് യൂ​​ണി​​വേ​​ഴ്‌​​സ് വേ​​ദി​​യി​​ലു​​ട​​നീ​​ളം ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി. കേ​​ര​​ള​​ത്തി​​ന്‍റെ​​യും ശീ​​മാ​​ട്ടി​​യു​​ടെ​​യും പെ​​രു​​മ ആ​​ഗോ​​ള ത​​ല​​ത്തി​​ൽ തി​​ള​​ങ്ങു​​ന്ന​​തി​​ന്‍റെ സാ​​ക്ഷ്യ​​പ​​ത്ര​​മാ​​യി ഇ​​ത്ത​​വ​​ണ​​ത്തെ മി​​സ് യൂ​​ണി​​വേ​​ഴ്‌​​സ് വേ​​ദി മാ​​റി​​യെ​​ന്ന് ബീ​​ന ക​​ണ്ണ​​ൻ പ​​റ​​ഞ്ഞു.

Business

ഓ​ണ​വി​പ​ണ​ിയി​ൽ ഉ​ണ​ർ​വ്; കു​രു​മു​ള​കും ഏ​ല​വും മു​ന്നോ​ട്ട്

ത​​ന്ത്ര​​ങ്ങ​​ൾ ഫ​​ലി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ വ​​ൻ​​കി​​ട വ്യ​​വ​​സാ​​യി​​ക​​ളും അ​​ന്ത​​ർസം​​സ്ഥാ​​ന വ്യാ​​പാ​​രി​​ക​​ളും വി​​ല ഉ​​യ​​ർ​​ത്തി കു​​രു​​മു​​ള​​ക് സം​​ഭ​​രി​​ച്ചു. ഉ​​ത്സ​​വ ഡി​​മാ​​ൻ​​ഡി​​ൽ ഏ​​ലം സു​​ഗ​​ന്ധം പ​​ര​​ത്തി. സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ വെ​​ളി​​ച്ചെ​​ണ്ണ വി​​ല കു​​റ​​ച്ച​​തോ​​ടെ കൃ​​ത്രി​​മ വി​​ല​​ക്ക​​യ​​റ്റം സൃ​​ഷ്ടി​​ക്കാ​​നു​​ള്ള ത​​മി​​ഴ്നാ​​ട് ലോ​​ബി​​യു​​ടെ എ​​ല്ലാ പ​​ഴു​​തു​​മ​​ട​​ഞ്ഞു. റ​​ബ​​ർ ബു​​ള്ളി​​ഷ്, ട​​യ​​ർ ലോ​​ബി സ​​മ്മ​​ർ​​ദ​​ത്തി​​ൽ.

കു​​രു​​മു​​ള​​കി​​നു വീ​​ണ്ടും വി​​ല​​ക്ക​​യ​​റ്റം

ഉ​​ത്സ​​വ ആ​​വ​​ശ്യ​​ങ്ങ​​ൾ മു​​ന്നി​​ൽ​​ക്ക​​ണ്ട് കാ​​ർ​​ഷി​​ക മേ​​ഖ​​ല ച​​ര​​ക്കി​​റ​​ക്കു​​മ്പോ​​ൾ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കൈ​​ക്ക​​ലാ​​ക്കാ​​നു​​ള്ള വ​​ട​​ക്കേ ഇ​​ന്ത്യ​​ൻ വാ​​ങ്ങ​​ലു​​കാ​​രു​​ടെ ത​​ന്ത്രം വി​​ജ​​യി​​ച്ചി​​ല്ല. ഉ​​ത്പാ​​ദ​​ക​​ർ ച​​ര​​ക്ക് വി​​ൽ​​പ​​ന​​യി​​ൽ വ​​രു​​ത്തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഇ​​ട​​പാ​​ടു​​കാ​​രെ പ്ര​​തി​​സ​​ന്ധി​​ലാ​​ക്കി.

ഏ​​താ​​നും ആ​​ഴ്ചക​​ളാ​​യി അ​​ന്ത​​ർ​​സം​​സ്ഥാ​​ന വ്യാ​​പാ​​രി​​ക​​ൾ ത​​ണു​​പ്പ​​ൻ മ​​നോ​​ഭാ​​വം പു​​ല​​ർ​​ത്തി കു​​രു​​മു​​ള​​ക് വി​​ല​​ക്ക​​യ​​റ്റം ത​​ട​​യാ​​ൻ കി​​ണ​​ഞ്ഞു ശ്ര​​മി​​ച്ചി​​രു​​ന്നു. ഇ​​തി​​നാ​​യി ചി​​ല കേ​​ന്ദ്ര​​ങ്ങ​​ളെ കൈ​​യി​​ലെ​​ടു​​ത്ത് ശ്രീ​​ല​​ങ്ക വ​​ഴി വ​​ൻ​​തോ​​തി​​ൽ ച​​ര​​ക്ക് ഉ​​ട​​ൻ എ​​ത്തു​​മെ​​ന്നു വ​​രെ പ്ര​​ച​​രി​​പ്പി​​ച്ച് ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​യി​​ൽ ആ​​ശ​​ങ്ക​​പ​​ര​​ത്താ​​നും നീ​​ക്കം​​ന​​ട​​ത്തി. അ​​തേ​​സ​​മ​​യം വി​​പ​​ണി തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തു​​മെ​​ന്ന ഒ​​റ്റ നി​​ല​​പാ​​ടി​​ൽ ‘ദീ​​പി​​ക’ നി​​ല​​കൊ​​ണ്ട​​ത് ക​​ർ​​ഷ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം വ​​ർ​​ധി​​പ്പി​​ച്ചു.

ഓ​​ണാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള പ​​ണ​​ത്തി​​നാ​​യി കാ​​ർ​​ഷി​​ക മേ​​ഖ​​ല ഉ​​യ​​ർ​​ന്ന വി​​ല​​യ്ക്കുവേ​​ണ്ടി പി​​ടി​​ച്ചു​​നി​​ന്ന​​തോ​​ടെ വാ​​ങ്ങ​​ലു​​കാ​​ർ കൊ​​ച്ചി​​യി​​ൽ അ​​ൺ ഗാ​​ർ​​ബി​​ൾ​​ഡ് കു​​രു​​മു​​ള​​ക് 68,800 രൂ​​പ​​യി​​ൽ​​നി​​ന്ന് 69,500 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ത്തി. ഗാ​​ർ​​ബി​​ൾ​​ഡ് 71,500 രൂ​​പ​​യി​​ൽ വ്യാ​​പാ​​രം ന​​ട​​ന്നു.

വി​​യ​​റ്റ്നാ​​മി​​ൽ ക​​യ​​റ്റു​​മ​​തി ഉ​​യ​​ർ​​ന്നു

വി​​യ​​റ്റ്നാ​​മി​​ൽ കു​​രു​​മു​​ള​​ക് വി​​ൽ​​പ​​ന​​ക്കാ​​ർ കു​​റ​​വാ​​ണ്, വി​​ള​​വെ​​ടു​​പ്പ് അ​​വ​​സാ​​നി​​ച്ച​​തോ​​ടെ വി​​പ​​ണി​​ക​​ളി​​ൽ ച​​ര​​ക്കു​​വ​​ര​​വ് ചു​​രു​​ങ്ങി​​യെ​​ങ്കി​​ലും ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ വി​​ല​​യി​​ൽ കാ​​ര്യ​​മാ​​യ മാ​​റ്റം വ​​രു​​ത്താ​​തെ മു​​ള​​ക് സം​​ഭ​​ര​​ണ ശ്ര​​മ​​ത്തി​​ലാ​​ണ്.

വി​​യ​​റ്റ്നാം മു​​ള​​ക് വി​​ല കി​​ലോ 1,36,000-1,39,000 ഡോ​​ങി​​ലാ​​ണ് നീ​​ങ്ങു​​ന്ന​​ത്. ഇ​​തി​​നി​​ട​​യി​​ൽ 1,41,000 വ​​രെ ഉ​​യ​​ർ​​ന്നും ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്നി​​രു​​ന്നു. സാ​​ർ​​വ​​ദേ​​ശീ​​യ വി​​പ​​ണി​​യി​​ൽ ട​​ണ്ണി​​ന് 6200 ഡോ​​ള​​റാ​​ണ് വി​​യ​​റ്റ്നാം മു​​ള​​ക് വി​​ല. ഇ​​ന്ത്യ​​ൻ 7600 ഡോ​​ള​​റും ഇ​​ന്തോ​​നേ​​ഷ്യ 6500 ഡോ​​ള​​റും ബ്ര​​സീ​​ൽ 6000 ഡോ​​ള​​റും മ​​ലേ​​ഷ്യ 9300 ഡോ​​ള​​റും ച​​ര​​ക്കി​​നാ​​വ​​ശ്യ​​പ്പെ​​ട്ടു.

ഓ​​ഗ​​സ്റ്റ് ആ​​ദ്യ പ​​കു​​തി​​യി​​ൽ വി​​യ​​റ്റ്നാം 10,514 ട​​ൺ കു​​രു​​മു​​ള​​ക് ക​​യ​​റ്റു​​മ​​തി ന​​ട​​ത്തി. ജൂ​​ലൈ ആ​​ദ്യ പ​​കു​​തി​​യെ അ​​പേ​​ക്ഷി​​ച്ച് ക​​യ​​റ്റു​​മ​​തി ഏ​​ഴ​​ര ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. അ​​വ​​ർ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കു​​രു​​മു​​ള​​ക് ക​​യ​​റ്റു​​മ​​തി ന​​ട​​ത്തി​​യ​​ത് ചൈ​​ന​​യി​​ലേ​​ക്കാ​​ണ്. ഓഗ​​സ്റ്റ് ആ​​ദ്യ പ​​കു​​തി​​യി​​ൽ ചൈ​​ന വി​​യ​​റ്റ്നാ​​മി​​ൽ​​നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യ​​ത് 1585 ട​​ണ്ണാ​​ണ്. തൊ​​ട്ടു മു​​ൻ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 200 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. ചൈ​​ന​​യു​​ടെ പ്ര​​തി​​വ​​ർ​​ഷ കു​​രു​​മു​​ള​​ക് ഉ​​പ​​ഭോ​​ഗം ഒ​​രു ല​​ക്ഷം ട​​ണ്ണി​​ന​​ടു​​ത്താ​​ണ്. എ​​ന്നാ​​ൽ, അ​​വ​​രു​​ടെ മൊ​​ത്തം ഉ​​ത്പാ​​ദ​​നം കേ​​വ​​ലം 30,000 ട​​ൺ മാ​​ത്ര​​മാ​​ണ്.

ചി​​ങ്ങ​​പ്പി​​റ​​വി​​യി​​ൽ ഏ​​ല​​ത്തി​​ന് ഉ​​ണ​​ർ​​വ്

ചി​​ങ്ങം പി​​റ​​ന്ന​​തോ​​ടെ ലേ​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഏ​​ല​​ക്ക വ​​ര​​വി​​ൽ ഉ​​ണ​​ർ​​വ്. ഹൈ​​റേ​​ഞ്ചി​​ലെ കാ​​ലാ​​വ​​സ്ഥ ഏ​​ല ചെ​​ടി​​ക​​ൾ പു​​ഷ്പി​​ക്കാ​​നും കാ​​യ് പി​​ടി​​ക്കാ​​നും അ​​വ​​സ​​രം ഒ​​ത്തു​​വ​​രു​​ന്ന​​ത് ക​​ണ്ടു സ്റ്റോ​​ക്കി​​സ്റ്റു​​ക​​ൾ ച​​ര​​ക്കി​​റ​​ക്കി. ക​​യ​​റ്റു​​മ​​തി മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള വാ​​ങ്ങ​​ലു​​കാ​​ർ പ​​ര​​മാ​​വ​​ധി ഏ​​ലം സം​​ഭ​​രി​​ക്കു​​ന്നു​​ണ്ട്.

ആ​​ഭ്യ​​ന്ത​​ര വ്യാ​​പാ​​രി​​ക​​ളും ലേ​​ല​​ത്തി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നു. ശ​​രാ​​ശ​​രി ഇ​​ന​​ങ്ങ​​ൾ കി​​ലോ 3200 രൂ​​പ വ​​രെ ക​​യ​​റി, മി​​ക​​ച്ച​​യി​​ന​​ങ്ങ​​ൾ 4300 രൂ​​പ​​യി​​ലേ​​ക്ക് അ​​ടു​​ത്തു. ഗ്വാ​​ട്ടി​​മ​​ല​​യി​​ൽ പു​​തി​​യ ച​​ര​​ക്ക് ഒ​​ക്‌​​ടോ​​ബ​​റി​​ൽ വി​​ൽ​​പ​​ന​​യ്ക്കു സ​​ജ്ജ​​മാ​​കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. കാ​​ലാ​​വ​​സ്ഥ അ​​നു​​കൂ​​ല​​മാ​​യ​​തി​​നാ​​ൽ മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് വി​​ള​​വ് ഉ​​യ​​രാ​​ൻ ഇ​​ട​​യു​​ണ്ട്.

സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ലി​​ൽ ലോ​​ബി പൂ​​ട്ടി

ഓ​​ണ വേ​​ള​​യി​​ൽ വെ​​ളി​​ച്ചെ​​ണ്ണ വി​​പ​​ണി​​യി​​ൽ കൃ​​ത്രി​​മ​​ വി​​ല​​ക്ക​​യ​​റ്റ സാ​​ധ്യ​​ത​​ക​​ൾ പൂ​​ർ​​ണ​​മാ​​യി ത​​ട​​യാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ട​​ത്തി​​യ ശ​​ക്ത​​മാ​​യ നീ​​ക്കം ത​​മി​​ഴ്നാ​​ട് ലോ​​ബി​​യെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി. ഓ​​ണ വി​​ൽ​​പ​​ന മു​​ന്നി​​ൽ​​ക്ക​​ണ്ട് നേ​​ര​​ത്തേ കൃ​​ത്രി​​മ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് അ​​വ​​ർ ന​​ട​​ത്തി​​യ നീ​​ക്കം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ങ്കി​​ലും തി​​രു​​വോ​​ണ​​ത്തി​​ന് മു​​ന്നേ ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി വി​​പ​​ണി​​യെ ഉ​​ഴു​​തു​​മ​​റി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു കാ​​ങ്ക​​യ​​ത്തെ വ​​ൻ​​കി​​ട മി​​ല്ലു​​കാ​​ർ.

ഇ​​തി​​നി​​ട​​യി​​ലാ​​ണ് സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ വെ​​ളി​​ച്ചെ​​ണ്ണ വി​​ല ക​​ഴി​​ഞ്ഞ ദി​​വ​​സം കു​​റ​​ച്ച​​ത്. സ​​പ്ലെ​​ക്കോ ലി​​റ്റ​​റി​​ന് 229 രൂ​​പ​​യാ​​യും കേ​​ര ഫെ​​ഡ് 300 രൂ​​പ​​യാ​​യും താ​​ഴ്ത്തി​​യ​​ത് ത​​മി​​ഴ്നാ​​ട് ലോ​​ബി​​യെ ഞെ​​ട്ടി​​ച്ചു. മ​​റ്റു മാ​​ർ​​ഗ​​മി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​യ​​തോ​​ടെ ഓ​​ണ​​ത്തി​​നു മു​​ന്നേ പ​​ര​​മാ​​വ​​ധി സ്റ്റോ​​ക്ക് വി​​റ്റു​​മാ​​റാ​​നു​​ള്ള ത​​ത്രപ്പാ​​ടി​​ലാ​​ണ​​വ​​ർ. 23,500ൽ ​​വി​​ൽ​​പ​​ന​​യ്ക്കു തു​​ട​​ക്കം കു​​റി​​ച്ച കാ​​ങ്ക​​യം മാ​​ർ​​ക്ക​​റ്റ് വാ​​രാ​​ന്ത്യം 22,850ലേ​​ക്ക് ഇ​​ടി​​ഞ്ഞു. കൊ​​ച്ചി​​യി​​ൽ വെ​​ളി​​ച്ചെ​​ണ്ണ 25,500 രൂ​​പ​​യി​​ൽ സ്റ്റെ​​ഡി​​യാ​​ണ്.

റ​​ബ​​റി​​ന് ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ മു​​ന്നേ​​റ്റം

ജ​​പ്പാ​​ൻ ഒ​​സാ​​ക്ക​​യി​​ൽ റ​​ബ​​ർ പു​​തി​​യ ദി​​ശ​​ക​​ണ്ടെ​​ത്തി​​യ ആ​​വേ​​ശ​​ത്തി​​ലാ​​ണ്. ഒ​​രു മാ​​സ​​മാ​​യി കി​​ലോ 403-436 യെ​​ന്നി​​ൽ നി​​ല​​കൊ​​ണ്ട റ​​ബ​​ർ പി​​ന്നി​​ട്ട വാ​​രം 436ലെ ​​നി​​ർ​​ണാ​​യ​​ക പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്ത് 439 യെ​​ൻ വ​​രെ ക​​യ​​റി. റ​​ബ​​റി​​ന് 445-452 യെ​​ന്നി​​ൽ പ്ര​​തി​​രോ​​ധ​​മു​​ണ്ട്. തി​​രു​​ത്ത​​ലി​​നു ശ്ര​​മം ന​​ട​​ന്നാ​​ൽ 430ൽ ​​ആ​​ദ്യ താ​​ങ്ങു​​ണ്ട്. 419ൽ ​​പി​​ടി​​ച്ചുനി​​ൽ​​ക്കാ​​നാ​​യി​​ല്ല​​ങ്കി​​ൽ സെ​​പ്റ്റ​​ബ​​ർ ര​​ണ്ടാം പ​​കു​​തി​​യി​​ൽ 396 യെ​​ന്നി​​ലേ​​ക്കു സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താം.

പ​​ശ്ചി​​മേ​​ഷ്യ വീ​​ണ്ടും സം​​ഘ​​ർ​​ഷ​​ഭ​​രി​​ത​​മാ​​യ​​ത് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വ​​ർ​​ധി​​പ്പി​​ച്ച​​തോ​​ടെ സി​​ന്ത​​റ്റി​​ക്ക് റ​​ബ​​ർ വി​​ല​​യു​​മു​​യ​​ർ​​ന്നു. ഇ​​തി​​നി​​ട​​യി​​ൽ താ​​യ്‌​​ല​​ൻ​​ഡി​​ന് അ​​വ​​രു​​ടെ പ്ര​​തീ​​ക്ഷ​​യ്ക്കെ​​ത്ത് റ​​ബ​​ർ ഉ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ത്താ​​നാ​​കാ​​ത്ത​​ത് വി​​പ​​ണി​​യു​​ടെ അ​​ടി​​ത്ത​​റ ശ​​ക്ത​​മാ​​ക്കി. വാ​​രാ​​ന്ത്യം ബാ​​ങ്കോ​​ക്കി​​ൽ റ​​ബ​​ർ കി​​ലോ 267 രൂ​​പ​​യി​​ലാ​​ണ്.

സം​​സ്ഥാ​​ന​​ത്ത് റ​​ബ​​ർ ഉ​​ത്പാ​​ദ​​നം പി​​ന്നി​​ട്ട മാ​​സ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് ഓ​​ഗ​​സ്റ്റ് ആ​​ദ്യ പ​​കു​​തി​​യി​​ൽ വ​​ർ​​ധി​​ച്ചു. തെ​​ളി​​ഞ്ഞ കാ​​ലാ​​വ​​സ്ഥ ക​​ണ്ട് ക​​ർ​​ഷ​​ക​​ർ ടാ​​പ്പിം​​ഗി​​ന് ഉ​​ത്സാ​​ഹി​​ച്ച​​തി​​നി​​ട​​യി​​ൽ സ്റ്റോ​​ക്കി​​സ്റ്റു​​ക​​ൾ കൊ​​ച്ചി, കോ​​ട്ട​​യം വി​​പ​​ണി​​ക​​ളി​​ൽ ഷീ​​റ്റ് വി​​ൽ​​പ​​ന​​യ്ക്കു നീ​​ക്കം ന​​ട​​ത്തി. നാ​​ലാം ഗ്രേ​​ഡ് 27,600 രൂ​​പ​​യി​​ൽ​​നി​​ന്ന് 27,400 രൂ​​പ​​യാ​​യി, അ​​ഞ്ചാം ഗ്രേ​​ഡി​​ന് 27,100 രൂ​​പ​​യി​​ൽ​​നി​​ന്ന് 26,900 രൂ​​പ​​യാ​​യി. ഒ​​ട്ടു​​പാ​​ൽ 18,300 രൂ​​പ​​യി​​ലും ലാ​​റ്റ​​ക്സ് 19,000 രൂ​​പ​​യി​​ലു​​മാ​​ണ്.

Business

നേട്ടത്തിൽ തിരിച്ചെത്തി ഓഹരി വിപണി

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ ന​​ഷ്ട​​ദി​​ന​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി നേ​​ട്ട​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി. പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി 50യും ​​ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. യു​​എ​​സ് ട്ര​​ഷ​​റി ബോ​​ണ്ട് വ​​രു​​മാ​​ന​​ത്തി​​ൽ കു​​റ​​വ് വ​​ന്ന​​ത്, ഷോ​​ർ​​ട്ട് ക​​വ​​റിം​​ഗ്, ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലേ​​ക്ക് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ വ​​ര​​വ് എ​​ന്നി​​വ ക​​രു​​ത്ത് പ​​ക​​ർ​​ന്നു.

തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലു സെ​​ഷ​​നു​​ക​​ളി​​ലെ ഇ​​ടി​​വി​​നു​​ശേ​​ഷം സെ​​ൻ​​സെ​​ക്സ് 628 പോ​​യി​​ന്‍റ് (0.82 %) ഉ​​യ​​ർ​​ന്ന് 77,538 എ​​ന്ന നി​​ല​​യി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.ഏ​​ഴു സെ​​ഷ​​നു​​ക​​ളി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ഇ​​ടി​​വി​​നു വി​​രാ​​മ​​മി​​ട്ടു​​കൊ​​ണ്ട് നി​​ഫ്റ്റി 154 പോ​​യി​​ന്‍റ് (0.64 %) ഉ​​യ​​ർ​​ന്ന് 24,232ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

വി​​ശാ​​ല വി​​പ​​ണി​​ക​​ളും ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റം ന​​ട​​ത്തി. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 0.41 ശ​​ത​​മാ​​ന​​വും 0.68 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി മീ​​ഡി​​യ (2.13 %), നി​​ഫ്റ്റി റി​​യ​​ൽ​​റ്റി (1.41 %) എ​​ന്നി​​വ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ട​​ത്തി​​ലേ​​ക്കു വീ​​ണു. എ​​ൻ​​എ​​സ്ഇ​​യി​​ൽ 2108 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​ത്തി​​ലും 1405 ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ട​​ത്തി​​ലും വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. 119 ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല​​യി​​ൽ മാ​​റ്റ​​മൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല.

വി​​പ​​ണി​​യു​​ടെ നേ​​ട്ട​​ത്തി​​ലു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

ഈ ​​ആ​​ഴ്ച​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ 30 വ​​ർ​​ഷ​​ത്തെ ട്ര​​ഷ​​റി ബോ​​ണ്ട് യീ​​ൽ​​ഡ് 2007 ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യി​​രു​​ന്നു. ഈ ​​കു​​ത്ത​​നെ​​യു​​ള്ള വ​​ർ​​ധ​​ന ത​​ട​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി, ദീ​​ർ​​ഘ​​കാ​​ല ക​​ട​​പ്പ​​ത്ര​​ങ്ങ​​ളു​​ടെ തി​​രി​​ച്ചെ​​ടു​​ക്ക​​ൽ തു​​ക ഇ​​ര​​ട്ടി​​യാ​​ക്കു​​മെ​​ന്ന് യു​​എ​​സ് ട്ര​​ഷ​​റി വ്യ​​ക്ത​​മാ​​ക്കി. ഇ​​തി​​ന്‍റെ ഫ​​ല​​മാ​​യി യു​​എ​​സ് ബോ​​ണ്ട് വ​​രു​​മാ​​നം കു​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം യു​​എ​​സ് ബോ​​ണ്ട് വ​​രു​​മാ​​നം കു​​റ​​യു​​ന്ന​​ത് വ​​ള​​ർ​​ന്നുവ​​രു​​ന്ന വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് വി​​ദേ​​ശ നി​​ക്ഷേ​​പം ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​തി​​നു സ​​ഹാ​​യ​​ക​​മാ​​കും.

വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ​​വി​​പ​​ണി​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​വ​​സം വാ​​ങ്ങ​​ലു​​കാ​​രാ​​യെ​​ത്തി​​യ​​ത് ക​​രു​​ത്താ​​യി. ബു​​ധാ​​നാ​​ഴ്ച 407 കോ​​ടി രൂ​​പ​​യു​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ളാ​​ണ് ഇ​​വ​​ർ വാ​​ങ്ങി​​യ​​ത്. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ ക​​ട​​ന്നു​​വ​​ര​​വ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ ദീ​​ർ​​ഘ​​നാ​​ള​​ത്തെ വി​​റ്റ​​ഴി​​ക്ക​​ലി​​നു​​ശേ​​ഷം പൊ​​തു​​വാ​​യ നി​​ക്ഷേ​​പ​​ക അ​​ന്ത​​രീ​​ക്ഷം മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യും.

Business

അ​മേ​രി​ക്ക​യും ക​ട​ക്കെ​ണി​യി​ൽ; ബാധ്യത 40 ട്രി​ല്യ​ൺ ഡോ​ള​ർ ക​ട​ന്നു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ മൊ​​​​ത്തം ക​​​​ട​​​​ബാ​​​​ധ്യ​​​​ത ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി 40 ട്രി​​​​ല്യ​​​​ൺ (40 ല​​​​ക്ഷം കോ​​​​ടി) ഡോ​​​​ള​​​​ർ എ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്നു. നി​​​​കു​​​​തി ഇ​​​​ള​​​​വു​​​​ക​​​​ൾ മൂ​​​​ലം വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ കു​​​​റ​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​ക്ഷേ​​​​മ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കും പ​​​​ലി​​​​ശ തി​​​​രി​​​​ച്ച​​​​ട​​​​വി​​​​നു​​​​മു​​​​ള്ള ഭാ​​​​രി​​​​ച്ച ചെ​​​​ല​​​​വു​​​​ക​​​​ളു​​​​മാ​​​​ണ് രാ​​​​ജ്യ​​​​ത്തെ ക​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ട​​​​തെ​​​​ന്ന് യു​​​​എ​​​​സ് ട്ര​​​​ഷ​​​​റി ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

2017 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ട്രം​​​​പ് ആ​​​​ദ്യ​​​​മാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ 19.95 ട്രി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്ന ക​​​​ട​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഇ​​​​ര​​​​ട്ടി​​​​യാ​​​​യ​​​​ത്. ട്രം​​​​പി​​​​ന്‍റെ ര​​​​ണ്ടു ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ലു​​​​മാ​​​​യി 11.6 ട്രി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റി​​​​ന്‍റെ​​​​യും ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് 8.4 ട്രി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റി​​​​ന്‍റെ​​​​യും ക​​​​ടം വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​യി. കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നാ​​​​യി ന​​​​ൽ​​​​കി​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും സാ​​​​മ്പ​​​​ത്തി​​​​ക അ​​​​സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ​​​​യു​​​​മാ​​​​ണ് ഇ​​​​തി​​​​നു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം.

ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​ദേ​​​​ശ ക​​​​ട​​​​ദാ​​​​താ​​​​വ് ജ​​​​പ്പാ​​​​ൻ

ട്ര​​​​ഷ​​​​റി സെ​​​​ക്യൂ​​​​രി​​​​റ്റി​​​​ക​​​​ൾ (ബോ​​​​ണ്ടു​​​​ക​​​​ൾ) വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ലൂ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു വാ​​​​യ്പ ന​​​​ൽ​​​​കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​പ്പാ​​​​നാ​​​​ണ് മു​​​​ന്നി​​​​ൽ. വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ശേ​​​​ഖ​​​​ര​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​ത്തി​​​​നും ‘യെ​​​​ൻ’ ക​​​​റ​​​​ൻ​​​​സി​​​​യു​​​​ടെ മൂ​​​​ല്യ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു​​​​മാ​​​​യാ​​​ണ് യു​​​​എ​​​​സ് ബോ​​​​ണ്ടു​​​​ക​​​​ൾ ജ​​​​പ്പാ​​​​ൻ കൈ​​​​വ​​​​ശം വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചൈ​​​ന​​​യും വ​​​ൻ​​​തോ​​​തി​​​ൽ യു​​​എ​​​സ് ബോ​​​ണ്ടു​​​ക​​​ൾ വാ​​​ങ്ങി​​​ക്കൂ​​​ട്ടു​​​ന്നു​​​ണ്ട്.

Business

മുത്തൂറ്റ് എംക്രെഡിന്‍റെ അറ്റാദായത്തിൽ 232.73 ശതമാനം വർധന

കൊ​​​ച്ചി: പ്ര​​​മു​​​ഖ സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ ബാ​​​ങ്കി​​​ത​​​ര ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​മാ​​​യ മു​​​ത്തൂ​​​റ്റ് എം​​​ക്രെ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (നേ​​​ര​​​ത്തേ മു​​​ത്തൂ​​​റ്റ് മി​​​നി ഫി​​​നാ​​​ൻ​​​സി​​​യേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ്) അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന. ജൂ​​​ൺ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ ക​​​മ്പ​​​നി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 232.73 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 100.29 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

ആ​​​കെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​സ്തി വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 58.53 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 7,098.38 കോ​​​ടി​​​യി​​​ലെ​​​ത്തി. ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ പാ​​​ദ​​​ത്തി​​​ൽ ക​​​മ്പ​​​നി​​​യു​​​ടെ ആ​​​കെ വ​​​രു​​​മാ​​​നം 76.38 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 399.64 കോ​​​ടി രൂ​​​പ​​​യാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

2026 ജൂ​​​ൺ 30ലെ ​​​ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ആ​​​കെ നി​​​ഷ്ക്രി​​​യ ആ​​​സ്തി 0.59 ശ​​​ത​​​മാ​​​ന​​​മാ​​​യും അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 0.24 ശ​​​ത​​​മാ​​​ന​​​മാ​​​യും നി​​​ല​​​നി​​​ർ​​​ത്തി. ക​​​മ്പ​​​നി​​​യു​​​ടെ ലാ​​​ഭ​​​ക്ഷ​​​മ​​​ത​​​യും ആ​​​സ്തി​​​വി​​​നി​​​യോ​​​ഗ​​​വും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ആ​​​സ്തി​​​യി​​​ൽ നി​​​ന്നു​​​ള്ള ലാ​​​ഭ​​​നി​​​ര​​​ക്ക് 2026 മാ​​​ർ​​​ച്ച് 31ലെ 2.84 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 5.17 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു. ക​​​മ്പ​​​നി​​​യു​​​ടെ ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണം 958ൽ​​​നി​​​ന്ന് 994 ആ​​​യി ഉ​​​യ​​​ർ​​​ന്നു. വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു ശാ​​​ഖാ​​​ശൃം​​​ഖ​​​ല വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​ൻ ക​​​മ്പ​​​നി പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു​​​ണ്ട്.

ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ ലാ​​​ഭം, ആ​​​സ്തി, ശാ​​​ഖാ​​​ശൃം​​​ഖ​​​ല എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം മി​​​ക​​​ച്ച വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് മു​​​ത്തൂ​​​റ്റ് എം​​​ക്രെ​​​ഡ് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​തെ​​​ന്ന് എം​​​ഡി മാ​​​ത്യു മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു. കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും മി​​​ക​​​ച്ച ആ​​​സ്തി ഗു​​​ണ​​​മേ​​​ന്മ​​​യു​​​മാ​​​ണ് ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ലെ നേ​​​ട്ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് മു​​​ത്തൂ​​​റ്റ് എം​​​ക്രെ​​​ഡ് സി​​​ഇ​​​ഒ പി.​​​ഇ. മ​​​ത്താ​​​യി പ​​​റ​​​ഞ്ഞു.

Business

സി​ൽ​വ​ർ സ്റ്റോ​മി​ൽ അ​ത്യാ​ധു​നി​ക കേ​ബി​ൾ കാ​റു​ക​ൾ സ​ജ്ജം; സ്കൈ ​സ്റ്റോം ഉ​ദ്ഘാ​ട​നം 23ന്

തൃ​​​ശൂ​​​ർ: അ​​​തി​​​ര​​​പ്പി​​​ള്ളി സി​​​ൽ​​​വ​​​ർ സ്റ്റോം ​​​പാ​​​ർ​​​ക്സ് ആ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ട്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​മു​​​ള്ള കേ​​​ബി​​​ൾ കാ​​​റു​​​ക​​​ളാ​​​യ സ്കൈ ​​​സ്റ്റോ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 23നു ​​​വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. അ​​​ത്യാ​​​ധു​​​നി​​​ക ജം​​​ഗി​​​ൾ സ്റ്റോ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, റോ​​​ജി എം. ​​​ജോ​​​ണ്‍, ഒ.​​​ജെ. ജ​​​നീ​​​ഷ്, ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി, സ​​​നീ​​​ഷ് കു​​​മാ​​​ർ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ശി​​​ഖ സു​​​രേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

പ​​​ശ്ചി​​​മ​​​ഘ​​​ട്ട വ​​​ന​​​മേ​​​ഖ​​​ല, സി​​​ൽ​​​വ​​​ർ സ്റ്റോം ​​​പാ​​​ർ​​​ക്ക്, ചാ​​​ല​​​ക്കു​​​ടി​​​പ്പു​​​ഴ എ​​​ന്നി​​​വ​​​യു​​​ടെ കാ​​​ഴ്ച​​​ക​​​ൾ ആ​​​സ്വ​​​ദി​​​ച്ചു ഫോ​​​റ​​​സ്റ്റ് വി​​​ല്ലേ​​​ജാ​​​യ ജം​​​ഗി​​​ൾ സ്റ്റോ​​​മി​​​ൽ എ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണു കേ​​​ബി​​​ൾ കാ​​​റു​​​ക​​​ളു​​​ടെ സ​​​ജ്ജീ​​​ക​​​ര​​​ണം. പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന 25 റൈ​​​ഡു​​​ക​​​ളും എ​​​ട്ട് ഹൈ ​​​ത്രി​​​ല്ലിം​​​ഗ് വാ​​​ട്ട​​​ർ റൈ​​​ഡു​​​ക​​​ളും ഏ​​​ഴ് അ​​​ഡ്വ​​​ഞ്ച​​​ർ അ​​​മ്യൂ​​​സ്മെ​​​ന്‍റ് റൈ​​​ഡു​​​ക​​​ളും ഒ​​​ന്നി​​​ച്ചു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ പാ​​​ർ​​​ക്കാ​​​ണു സി​​​ൽ​​​വ​​​ർ സ്റ്റോം.

വാ​​​ട്ട​​​ർ തീം​​​പാ​​​ർ​​​ക്ക്, സ്നോ ​​​പാ​​​ർ​​​ക്ക്, കേ​​​ബി​​​ൾ കാ​​​ർ, ഫോ​​​റ​​​സ്റ്റ് വി​​​ല്ലേ​​​ജ്, റി​​​സോ​​​ർ​​​ട്സ് എ​​​ന്നി​​​വ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ ഒ​​​രു​​​ക്കി​​​യ​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡും സി​​​ൽ​​​വ​​​ർ സ്റ്റോം ​​​സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​ഐ. ഷാ​​​ലി​​​മാ​​​ർ പ​​​റ​​​ഞ്ഞു.

2025ൽ ​​​ജം​​​ഷ​​​ഡ്പു​​​രി​​​ൽ സ്നോ​​​പാ​​​ർ​​​ക്ക് ആ​​​രം​​​ഭി​​​ച്ചു. 150 കോ​​​ടി​​​യു​​​ടെ വി​​​ക​​​സ​​​ന​​​മാ​​​ണു പാ​​​ർ​​​ക്കി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. ല​​​ക്നൗ​​​വി​​​ൽ ഫാ​​​മി​​​ലി എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റും സ്നോ​​​പാ​​​ർ​​​ക്കും ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​കെ. അ​​​ബ്ദു​​​ൽ ജ​​​ലീ​​​ൽ, പ്രൊ​​​മോ​​​ട്ട​​​ർ വി.​​​എ. സി​​​റാ​​​ജ്, സ്വ​​​ത​​​ന്ത്ര ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ, സി​​​എ​​​ഫ്ഒ കെ. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ർ ഷാ​​​ജി​​​ത് എ​​​ന്നി​​​വ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Business

യെസ് എസെൻസ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

കൊ​​​ച്ചി: സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി യെ​​​സ് എ​​​സെ​​​ൻ​​​സ് ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി യെ​​​സ് ബാ​​​ങ്ക്. പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്കു​​​ള്ള മി​​​ക​​​ച്ച റി​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കൊ​​​പ്പം ത​​​ന്നെ ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​നാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും മ​​​റ്റ് ലൈ​​​ഫ്‌​​​സ്റ്റൈ​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ​​​മ​​​ന്വ​​​യി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ്.

യു​​​വ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ, ശ​​​മ്പ​​​ള വ​​​രു​​​മാ​​​ന​​​ക്കാ​​​ർ, ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു യെ​​​സ് എ​​​സെ​​​ൻ​​​സ് കാ​​​ർ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Business

കേരള സൈബർ സുരക്ഷാ ഉച്ചകോടി കൊച്ചിയിൽ

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ​​​മേ​​​ഖ​​​ല​​​യ്ക്കു ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന കേ​​​ര​​​ള സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ഉ​​​ച്ച​​​കോ​​​ടി (കെ​​​സി​​​എ​​​സ്എ​​​സ്) കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ‘നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ കാ​​​ല​​​ത്തെ സൈ​​​ബ​​​ർ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി’എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​ന് ലേ ​​​മെ​​​റി​​​ഡി​​​യ​​​ൻ ഹോ​​​ട്ട​​​ലി​​​ലാ​​​ണു ഉ​​​ച്ച​​​കോ​​​ടി . ‌

എ​​​ഫ്9 ഇ​​​ൻ​​​ഫോ​​​ടെ​​​ക്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ന്‍റെ​​​യും (കെ​​​എ​​​സ്‌​​​യു​​​എം) സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഡി​​​എ​​​സ്‌​​​സി​​​ഐ, ടൈ ​​​കേ​​​ര​​​ള, കൊ​​​ച്ചി​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന പ​​​ങ്കാ​​​ളി​​​ക​​​ൾ.

ഡി​​​ജി​​​റ്റ​​​ൽ സു​​​ര​​​ക്ഷ​​​യി​​​ൽ കേ​​​ര​​​ള​​​ത്തെ മു​​​ന്നി​​​ലെ​​​ത്തി​​​ക്കാ​​​നും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ടെ​​​ക് ഹ​​​ബാ​​​യി കൊ​​​ച്ചി​​​യെ വ​​​ള​​​ർ​​​ത്താ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​യെ, ഒ​​​റാ​​​ക്കി​​​ൾ, ആ​​​മ​​​സോ​​​ൺ വെ​​​ബ് സ​​​ർ​​​വീ​​​സ​​​സ് (എ​​​ഡ​​​ബ്ല്യു​​​എ​​​സ്), ഗൂ​​​ഗി​​​ൾ, മൈ​​​ക്രോ​​​സോ​​​ഫ്റ്റ്, സി​​​സ്‌​​​കോ, സീ​​​സ്‌​​​കെ​​​ലെ​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ സാ​​​ങ്കേ​​​തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​ണ്ട്. ത​​​ത്‌​​​സ​​​മ​​​യ എ​​​ഐ അ​​​റ്റാ​​​ക്ക് സി​​​മു​​​ലേ​​​ഷ​​​നു​​​ക​​​ൾ, ടെ​​​ക്നി​​​ക്ക​​​ൽ മാ​​​സ്റ്റ​​​ർ ക്ലാ​​​സു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലു​​​ണ്ടാ​​​കും.
ഇ​​​ന്ത്യ​​​ൻ സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ​​​രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​ഥ​​​മ കെ​​​സി​​​എ​​​സ്എ​​​സ് സൈ​​​ബ​​​ർ എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് എ​​​ഫ് 9 ഇ​​​ൻ​​​ഫോ​​​ടെ​​​ക് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ജ​​​യ​​​കു​​​മാ​​​ർ മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ, ചീ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി ഓ​​​ഫീ​​​സ​​​ർ രാ​​​ജേ​​​ഷ് രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

 

 

Business

റെയിൽ ശൃംഖല വിപുലീകരിച്ച് ആമസോൺ ഇന്ത്യ

കൊ​​​ച്ചി: ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി റെ​​​യി​​​ൽ​​​വേ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ വെ​​​സ്റ്റേ​​​ൺ ഡെ​​​ഡി​​​ക്കേ​​​റ്റ​​​ഡ് ഫ്രെ​​​യ്റ്റ് കോ​​​റി​​​ഡോ​​​റി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ച്ചു. ഡി​​​എ​​​ഫ്‌​​​സി​​​സി​​​ഐ​​​എ​​​ല്ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പു​​​തി​​​യ നീ​​​ക്കം.

ഇ​​​തോ​​​ടെ വെ​​​സ്റ്റേ​​​ൺ ഡി​​​എ​​​ഫ്‌​​​സി​​​യി​​​ലെ ആ​​​ദ്യ ജോ​​​യി​​​ന്‍റ് പാ​​​ഴ്സ​​​ൽ പ്രോ​​​ഡ​​​ക്ട്–​​​റാ​​​പ്പി​​​ഡ് കാ​​​ർ​​​ഗോ സ​​​ർ​​​വീ​​​സ് ട്രെ​​​യി​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​ദ്യ ഇ ​​​കൊ​​​മേ​​​ഴ്‌​​​സ് ക​​​മ്പ​​​നി​​​യാ​​​യി ആ​​​മ​​​സോ​​​ൺ മാ​​​റി. പ​​​ത്തി​​​ല​​​ധി​​​കം വാ​​​ൻ പാ​​​ഴ്സ​​​ലു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ച​​​ര​​​ക്കു​​​നീ​​​ക്ക​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Business

ടാ​റ്റാ സ്റ്റാ​ർ​ബ​ക്സി​ൽ ഓ​ണം മെ​നു

കൊ​​​​​ച്ചി: ടാ​​​​​റ്റ ക​​​​​ൺ​​​​​സ്യൂ​​​​​മ​​​​​ർ പ്രോ​​​​​ഡ​​​​​ക്‌​​​ട്സി​​​​​ന്‍റെ​​​​​യും സ്റ്റാ​​​​​ർ​​​​​ബ​​​​​ക്സി​​​​​ന്‍റെ​​​​​യും സം​​​​​യു​​​​​ക്ത സം​​​​​രം​​​​​ഭ​​​​​മാ​​​​​യ ടാ​​​​​റ്റ സ്റ്റാ​​​​​ർ​​​​​ബ​​​​​ക്സ് ഓ​​​​​ണം പ്ര​​​​​മേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ പ്ര​​​​​ത്യേ​​​​​ക മെ​​​​​നു അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

26 വ​​​​​രെ കൊ​​​​​ച്ചി, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, തൃ​​​​​ശൂ​​​​​ർ, കോ​​​​​ഴി​​​​​ക്കോ​​​​​ട് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ഒ​​​​​മ്പ​​​​​ത് സ്റ്റാ​​​​​ർ​​​​​ബ​​​​​ക്സ് സ്റ്റോ​​​​​റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ഡി​​​​​ഷ​​​​​ൻ ഓ​​​​​ണം മെ​​​​​നു ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്ന​​​​​ത്.

അ​​​​​വി​​​​​യ​​​​​ലി​​​​​നൊ​​​​​പ്പം മ​​​​​ധു​​​​​ര​​​​​വും പു​​​​​ളി​​​​​യും ക​​​​​ല​​​​​ർ​​​​​ന്ന ഇ​​​​​ഞ്ചി​​​​​പ്പു​​​​​ളി സോ​​​​​സ് ചേ​​​​​ർ​​​​​ത്ത അ​​​​​വി​​​​​യ​​​​​ൽ ഇ​​​​​ഞ്ചി​​​​​പ്പു​​​​​ളി റാ​​​​​പ്പ്, പ​​​​​ച്ചി​​​​​ല​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പം പൊ​​​​​റോ​​​​​ട്ട​​​​​യി​​​​​ൽ പൊ​​​​​തി​​​​​ഞ്ഞ പൊ​​​​​രി​​​​​ച്ച കോ​​​​​ഴി റാ​​​​​പ്പ്, കേ​​​​​ര​​​​​ളീ​​​​​യ സു​​​​​ഗ​​​​​ന്ധ​​​​​വ്യ​​​​​ഞ്ജ​​​​​ന​​​​​ങ്ങ​​​​​ൾ ചേ​​​​​ർ​​​​​ത്ത് വ​​​​​റു​​​​​ത്തെ​​​​​ടു​​​​​ത്ത നാ​​​​​ട​​​​​ൻ കോ​​​​​ഴി പ​​​​​ഫ് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു പ്ര​​​​​ധാ​​​​​ന ഭ​​​​​ക്ഷ​​​​​ണ​​​​​വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ.

നേ​​​​​ന്ത്ര​​​​​പ്പ​​​​​ഴ​​​​​വും ശ​​​​​ർ​​​​​ക്ക​​​​​ര​​​​​യും ച​​​​​ക്ക​​​​​യും കൊ​​​​​ണ്ടു​​​​​ള്ള നേ​​​​​ന്ത്ര​​​​​പ്പ​​​​​ഴം ശ​​​​​ർ​​​​​ക്ക​​​​​ര തേ​​​​​ങ്ങാ സ്ട്രൂ​​​​​ഡ​​​​​ൽ, നേ​​​​​ന്ത്ര​​​​​പ്പ​​​​​ഴം ശ​​​​​ർ​​​​​ക്ക​​​​​ര ലോ​​​​​ഫ് കേ​​​​​ക്ക്, ച​​​​​ക്ക സ്വി​​​​​സ് റോ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യും ഓ​​​​​ണം മെ​​​​​നു​​​​​വി​​​​​ലു​​​​​ണ്ട്.

Business

ടെ​ലി​കോം നി​ര​ക്ക് വ​ർ​ധ​ന​യ്ക്കു സാ​ധ്യ​ത

മും​​ബൈ: ഇ​​ന്ത്യ​​ൻ ടെ​​ലി​​കോം വി​​പ​​ണി വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്ക് ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്. കൃ​​ത്യ​​മാ​​യി പ​​റ​​ഞ്ഞാ​​ൽ വ​​ലി​​യൊ​​രു ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം താ​​രി​​ഫ് വ​​ർ​​ധ​​ന​​യ്ക്ക് ഒ​​രു​​ങ്ങു​​ക​​യാ​​ണ് ക​​ന്പ​​നി​​ക​​ളെ​​ന്നാ​​ണ് വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന.

മു​​ൻ​​നി​​ര ടെ​​ലി​​കോം ക​​ന്പ​​നി​​യാ​​യ ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ 28-60 വാ​​ലി​​ഡി​​റ്റി​​യു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട എ​​ൻ​​ട്രി ലെ​​വ​​ൽ പ്രീ​​പെ​​യ്ഡ് ഡാ​​റ്റാ പ്ലാ​​നു​​ക​​ൾ പി​​ൻ​​വ​​ലി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് താ​​രി​​ഫ് വ​​ർ​​ധ​​ന​​യ്ക്ക് സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന വി​​ധ​​ത്തി​​ൽ ച​​ർ​​ച്ച​​ക​​ൾ ശ​​ക്ത​​മാ​​യ​​ത്. തി​​ങ്ക​​ളാ​​ഴ്ച റി​​ല​​യ​​ൻ​​സ് ജി​​യോ അ​​വ​​രു​​ടെ ജി​​യോ പ്രൈം ​​സ​​ബ്സ്ക്രി​​പ്ഷ​​ൻ പ്ലാ​​ൻ വീ​​ണ്ടും അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

300 രൂ​​പ സ​​ബ്സ്ക്രി​​പ്ഷ​​ൻ പ്ലാ​​നി​​ൽ ഒ​​റ്റ​​ത്ത​​വ​​ണ ഫീ​​സി​​ൽ ല​​ഭി​​ക്കു​​ന്ന ഈ ​​മെ​​ംബർ​​ഷി​​പ്പ് മ​​റ്റ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​ക്കൊ​​പ്പം, ഭാ​​വി​​യി​​ൽ നി​​ര​​ക്കു വ​​ർ​​ധ​​ന​​യു​​ണ്ടാ​​യാ​​ലും നി​​ല​​വി​​ലു​​ള്ള റീ​​ച്ചാ​​ർ​​ജ് പ്ലാ​​നു​​ക​​ൾ ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് തു​​ട​​ർ​​ന്നും അ​​നു​​വ​​ദി​​ക്കും. ഇ​​ങ്ങ​​നെ​​യൊ​​രു പ്ലാ​​ൻ വീ​​ണ്ടും അ​​വ​​ത​​രി​​പ്പി​​ച്ച​​തു​​ത​​ന്നെ താ​​രി​​ഫ് വ​​ർ​​ധ​​ന വ​​രാ​​നി​​രി​​ക്കു​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണെ​​ന്ന് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു. 2027 സെ​​പ്റ്റം​​ബ​​ർ വ​​രെ​​യാ​​ണ് ജി​​യോ പ്രൈം ​​പ്ലാ​​നി​​ന്‍റെ വാ​​ലി​​ഡി​​റ്റി. അ​​തേ​​സ​​മ​​യം, 299 രൂ​​പ​​യു​​ടെ എ​​ൻ​​ട്രി ലെ​​വ​​ൽ പ്ര​​തി​​ദി​​ന അ​​ണ്‍​ലി​​മി​​റ്റ​​ഡ് ഡാ​​റ്റാ പ്ലാ​​ൻ ജി​​യോ മാ​​റ്റ​​മി​​ല്ലാ​​തെ നി​​ല​​നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

വ​​രു​​ന്ന ആ​​റു​​മാ​​സ​​ത്തി​​നു​​ള്ളി​​ൽ​​ത്ത​​ന്നെ ടെ​​ലി​​കോം നി​​ര​​ക്കു​​ക​​ൾ പ​​രി​​ഷ്ക​​രി​​ക്കാ​​നി​​ട​​യു​​ണ്ടെ​​ന്ന് മോ​​ത്തി​​ലാ​​ൽ ഓ​​സ്വാ​​ൾ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ് വി​​ല​​യി​​രു​​ത്തു​​ന്നു. എ​​ൻ​​ട്രി ലെ​​വ​​ൽ സ്മാ​​ർ​​ട്ഫോ​​ണ്‍ പ്ലാ​​നു​​ക​​ളി​​ൽ 50 രൂ​​പ​​യു​​ടെ​​യെ​​ങ്കി​​ലും വ​​ർ​​ധ​​ന പ്ര​​തീ​​ക്ഷി​​ക്കാ​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഇ​​നി​​യി​​ത് 2027 മാ​​ർ​​ച്ചി​​ന് ശേ​​ഷ​​ത്തേ​​ക്ക് നീ​​ണ്ടുപോ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ ഈ ​​നി​​ര​​ക്കുവ​​ർ​​ധ​​ന 28 ദി​​വ​​സ​​ത്തേ​​ക്ക് 50 രൂ​​പ എ​​ന്ന​​തി​​നേ​​ക്കാ​​ൾ കാ​​ര്യ​​മാ​​യി ത​​ന്നെ ഉ​​യ​​ർ​​ന്നേ​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് മോ​​ത്തി​​ലാ​​ൽ ഓ​​സ്വാ​​ൾ ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ് വ്യ​​ക്ത​​മാ​​ക്കി.

കേ​​വ​​ലം പു​​തി​​യ വ​​രി​​ക്കാ​​രെ ചേ​​ർ​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ, നി​​ല​​വി​​ലു​​ള്ള ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ൽ​​നി​​ന്ന് കൂ​​ടു​​ത​​ൽ പ​​ണം ക​​ണ്ടെ​​ത്തു​​ന്ന​​ത് വ​​ഴി (നി​​ര​​ക്ക് വ​​ർ​​ധ​​ന​​യി​​ലൂ​​ടെ) വ​​രു​​മാ​​ന വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​ന്ന ഒ​​രു ഘ​​ട്ട​​ത്തി​​ലേ​​ക്ക് ഈ ​​മേ​​ഖ​​ല നി​​ർ​​ണാ​​യ​​ക വ​​ഴി​​ത്തി​​രി​​വി​​ലേ​​ക്ക് നീ​​ങ്ങു​​ന്ന​​താ​​യി കാ​​ണ​​പ്പെ​​ടു​​ന്നു.

Business

കൊ​ച്ചി രാ​മ​ന്‍​തു​രു​ത്തി​ല്‍ ഷി​പ്പ് യാ​ര്‍​ഡി​ന് 18.16 ഏ​ക്ക​ര്‍ സ്ഥ​ലം ലീ​സി​നു ന​ല്‍​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി രാ​​​മ​​​ന്‍​തു​​​രു​​​ത്തി​​​ല്‍ കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ് യാ​​​ര്‍​ഡി​​​ന് 18.16 ഏ​​​ക്ക​​​ര്‍ സ്ഥ​​​ലം ലീ​​​സി​​​ന് ന​​​ല്‍​കാ​​​ന്‍ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി. ഷി​​​പ്പ് ബ്ലോ​​​ക്ക് നി​​​ര്‍​മാ​​​ണ​​​ത്തി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

5,000 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​ണ് കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്യാ​​​ര്‍​ഡ് അ​​​വി​​​ടെ ന​​​ട​​​ത്താ​​​മെ​​​ന്ന് ഏ​​​റ്റി​​​രി​​​ക്കു​​​ന്ന​​​ത്. 2,000 പേ​​​ര്‍​ക്ക് നേ​​​രി​​​ട്ടും നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ള്‍​ക്ക് പ​​​രോ​​​ക്ഷ​​​മാ​​​യും തൊ​​​ഴി​​​ല്‍ ല​​​ഭി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വാ​​​ര്‍​ഷി​​​ക ലീ​​​സ് തു​​​ക​​​യാ​​​യി 1.45 കോ​​​ടി രൂ​​​പ​​​യും ജി​​​എ​​​സ്ടി ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 1.70 കോ​​​ടി രൂ​​​പ​​​യും സ​​​ര്‍​ക്കാ​​​രി​​​ന് ല​​​ഭി​​​ക്കും. നാ​​​ളു​​​ക​​​ളാ​​​യി തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​തെ​​​യി​​​രു​​​ന്ന വി​​​ഷ​​​യം സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്ന​​​ശേ​​​ഷം തു​​​ട​​​ര്‍​ച​​​ര്‍​ച്ച​​​യി​​​ലൂ​​​ടെ വേ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Business

വ​ണ്ട​ർ​ലാ കൊ​ച്ചി​യി​ൽ ഓ​ണാ​ഘോ​ഷ​വും ടി​ക്ക​റ്റ് ഓ​ഫ​റും

കൊ​​​​ച്ചി: വ​​​​ണ്ട​​​​ർ​​​​ലാ കൊ​​​​ച്ചി​​​​യി​​​​ൽ ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യി. 30 വ​​​​രെ നീ​​​​ളു​​​​ന്ന ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്ക് കേ​​​​ര​​​​ള ത​​​​നി​​​​മ​​​​യാ​​​​ർ​​​​ന്ന ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ൾ, ലൈ​​​​വ് മ്യൂ​​​​സി​​​​ക്, സ്ട്രീ​​​​റ്റ് മാ​​​​ജി​​​​ക്, ഡി​​​​ജെ സെ​​​​ഷ​​​​നു​​​​ക​​​​ൾ, വ​​​​ണ്ട​​​​ർ​​​​ലാ​​​​യു​​​​ടെ ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ റൈ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ ആ​​​​സ്വ​​​​ദി​​​​ക്കാം.

ചി​​​​ക്കു​​​​വും കു​​​​ടും​​​​ബ​​​​വും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന സ്ട്രീ​​​​റ്റ് മാ​​​​ജി​​​​ക്, വേ​​​​വ്പൂ​​​​ൾ ഡി​​​​ജെ സെ​​​​ഷ​​​​നു​​​​ക​​​​ൾ, പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ഓ​​​​ണ​​​​ച്ച​​​​മ​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മു​​​​ണ്ട്. 26 മു​​​​ത​​​​ൽ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​ദി​​​​വ​​​​സം വ​​​​രെ മ​​​​ഹാ​​​​ബ​​​​ലി​​​​യും വാ​​​​മ​​​​ന​​​​നും അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്ന ഓ​​​​ണ​​​​ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യും ന​​​​ട​​​​ക്കും. മോ​​​​ഹി​​​​നി​​​​യാ​​​​ട്ടം, ഭ​​​​ര​​​​ത​​​​നാ​​​​ട്യം, ക​​​​ള​​​​രി​​​​പ്പ​​​​യ​​​​റ്റ്, ക​​​​ഥ​​​​ക​​​​ളി, ചെ​​​​ണ്ട​​​​മേ​​​​ളം, മു​​​​ത്തു​​​​ക്കു​​​​ട​​​​ക​​​​ളു​​​​ടെ അ​​​​ക​​​​മ്പ​​​​ടി​​​​യോ​​​​ടെ​​​​യു​​​​ള്ള പു​​​​ലി​​​​ക്ക​​​​ളി തു​​​​ട​​​​ങ്ങി​​​​യ കേ​​​​ര​​​​ളീ​​​​യ ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യി​​​​ലു​​​​ണ്ടാ​​​​കും.

ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​ണ്ട​​​​ർ​​​​ലാ കൊ​​​​ച്ചി പ്ര​​​​ത്യേ​​​​ക ടി​​​​ക്ക​​​​റ്റ് ഓ​​​​ഫ​​​​റും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.30 വ​​​​രെ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഓ​​​​ഫ​​​​റി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ 999 രൂ​​​​പ മു​​​​ത​​​​ൽ ല​​​​ഭി​​​​ക്കും. പ​​​​രി​​​​മി​​​​ത​​​​മാ​​​​യ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഓ​​​​ഫ​​​​ർ. ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ മു​​​​ൻ​​​​കൂ​​​​ട്ടി bookings. wonderla.com എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ബു​​​​ക്ക് ചെ​​​​യ്യാം. പാ​​​​ർ​​​​ക്കി​​​​ലെ കൗ​​​​ണ്ട​​​​റു​​​​ക​​​​ളി​​​​ലും ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​ഭി​​​ക്കു​​​മെ​​​​ന്ന് വ​​​​ണ്ട​​​​ർ​​​​ലാ ഹോ​​​​ളി​​​​ഡേ​​​​യ്‌​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ധീ​​​​ര​​​​ൻ ചൗ​​​​ധ​​​​രി അ​​​​റി​​​​യി​​​​ച്ചു. ഫോ​​​​ൺ: 0484-3514001, 75938 53107.

Business

ഒരേ ദിവസം 150 സിറോസ് ഇവികൾ വിതരണം ചെയ്തു ഇഞ്ചിയോൺ കിയ

കൊ​​​ച്ചി: ചി​​​ങ്ങം ഒ​​​ന്നി​​​ന് കേ​​​ര​​​ള​​​ത്തി​​​ല്‍ 500 കി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത് ഇ​​​ഞ്ചി​​​യോ​​​ൺ കി​​​യ. 150 സി​​​റോ​​​സ് ഇ​​​വി​​​ക​​​ള്‍ ഒ​​​രേ​​​വേ​​​ദി​​​യി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്കു കൈ​​​മാ​​​റി.

നേ​​​ര​​​ത്തേ ബു​​​ക്ക് ചെ​​​യ്ത ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്കാ​​​ണു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കൈ​​​മാ​​​റി​​​യ​​​ത്. കി​​​യ ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഗ്വാ​​​ങ്ഗു ലീ ​​​ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​തു​​​ല്‍ സൂ​​​ദ്, ഇ​​​ഞ്ചി​​​യോ​​​ൺ കി​​​യ ചെ​​​യ​​​ര്‍മാ​​​ന്‍ എം.​​​എ.​​​എം. ബാ​​​ബു മൂ​​​പ്പ​​​ന്‍, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ന​​​യീം ഷാ​​​ഹു​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

തു​​​ട​​​ര്‍ന്ന് 150 ഇ​​​വി​​​ക​​​ളു​​​ടെ ഫ്ലാ​​​ഗ് ഓ​​​ഫും ന​​​ട​​​ത്തി. ഒ​​​രു ഡീ​​​ല​​​ർ ഒ​​​റ്റ ദി​​​വ​​​സം കൊ​​​ണ്ട് ഒ​​​രേ മോ​​​ഡ​​​ൽ ഇ​​​ല​​​ക്ട്രി​​​ക് കാ​​​റു​​​ക​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​റ്റ​​​ഴി​​​ച്ച​​​തി​​​ന്‍റെ ഇ​​​ന്ത്യ ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സ് അം​​​ഗീ​​​കാ​​​ര​​​വും ഇ​​​ഞ്ചി​​​യോ​​​ൺ മോ​​​ട്ടോ​​​ർ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​നു ല​​​ഭി​​​ച്ചു.സി​​​റോ​​​സ് ഇ​​​വി​​​ക്ക് ഇ​​​തു​​​വ​​​രെ 650ലേ​​​റെ ബു​​​ക്കിം​​​ഗു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​താ​​​യി ഇ​​​ഞ്ചി​​​യോ​​​ൺ കി​​​യ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Business

ചെറുകിട - ഇടത്തരം സ്വര്‍ണവ്യാപാരികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന്

കൊ​​​ച്ചി: ചെ​​​റു​​​കി​​​ട -ഇ​​​ട​​​ത്ത​​​രം സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​രി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ജി​​​എ​​​സ്എം​​​എ) സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്.​​​അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ലെ വ​​​ന്‍വ​​​ര്‍ധ​​​ന, ഇ​​​റ​​​ക്കു​​​മ​​​തിച്ചു​​​ങ്കം വ​​​ര്‍ധി​​​പ്പി​​​ക്ക​​​ൽ, ഹാ​​​ള്‍മാ​​​ര്‍ക്കിം​​​ഗ് സം​​​ബ​​​ന്ധ​​​മാ​​​യ അ​​​ധി​​​ക​​​ ബാ​​​ധ്യ​​​ത​​​ക​​​ള്‍, ജി​​​എ​​​സ്ടി വ​​​കു​​​പ്പി​​​ന്‍റെ നി​​​ര​​​ന്ത​​​ര പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍, വ്യാ​​​ജ എ​​​ച്ച് യു​​​ഐ​​​ഡി ത​​​ട്ടി​​​പ്പു​​​ക​​​ള്‍, അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​രം, പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്യാ​​​യ റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി എ​​​ന്നി​​​വ വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യെ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വ​​​ന്‍കി​​​ട വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​ൽ കൂ​​​ടു​​​ത​​​ല്‍ പി​​​ടി​​​മു​​​റു​​​ക്കു​​​ക​​​യും ചെ​​​റു​​​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ല​​​നി​​​ല്പു​​​ത​​​ന്നെ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം രൂ​​​പ​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ്വ​​​ര്‍ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ വ​​​ള​​​ര്‍ച്ച​​​യ്ക്ക് ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ നി​​​ല​​​നി​​​ല്പ് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു

Business

താഴേക്കില്ല; കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, വീണ്ടും 1.13 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,195 രൂപയിലും പവന് 1,13,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,660 രൂപയിലെത്തി.

ചൊവ്വാഴ്ച രണ്ടുതവണയായി സ്വർണവില മാറിമറിഞ്ഞിരുന്നു. രാവിലെ ഗ്രാമിന് ഒറ്റയടിക്ക് 290 രൂപയും പവന് 2,320 രൂപയുമാണ് ഉയർന്നത്. പിന്നാലെ ഉച്ചകഴിഞ്ഞ് പവന് 960 രൂപ കുറയുകയാണുണ്ടായത്.

ഒരാഴ്ചത്തെ കുതിപ്പിനു പിന്നാലെ തിങ്കളാഴ്ച സ്വർണവില നേരിയ തോതിൽ താഴേക്കുപോയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച തിരിച്ചുകയറിയത്.

ഓഗസ്റ്റ് നാലിന് 1.05 ലക്ഷം രൂപയായിരുന്ന പവൻവിലയാണ് ചൊവ്വാഴ്ച 1.13 ലക്ഷം കടന്നത്. കഴിഞ്ഞ ജൂണിനുശേഷം പവൻ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8,000 രൂപയിലേറെയാണ് പവന് കൂടിയത്.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ചൊവ്വാഴ്ച ഔൺസിന് 4,369 ഡോളറിൽ ക്ലോസ് ചെയ്ത രാജ്യാന്തര സ്വർണവില ഒരുവേള 4,414 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് അൽപം താഴ്ന്ന് 4,398 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, വെള്ളിവിയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

 

 

 

Business

ഇടിത്തീ പോലെ സ്വർണക്കുതിപ്പ്; പവന് 1.13 ലക്ഷം കടന്നു, ഒറ്റയടിക്ക് കൂടിയത് 2,320 രൂപ

കൊച്ചി: തിങ്കളാഴ്ചത്തെ വിലയിടിവ് കണ്ട് പ്രതീക്ഷവച്ച ആഭരണപ്രേമികളുടെമേൽ ഇടിത്തീയായി സ്വർണവില കുതിച്ചുകയറുന്നു. ഗ്രാമിന് ഒറ്റയടിക്ക് 290 രൂപയും പവന് 2,320 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയിലും പവന് 1,13,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 240 രൂപ വർധിച്ച് 11,685 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 185 രൂപ ഉയർന്ന് 9,100 രൂപയിലും ഒമ്പത് ഗ്രാം സ്വർണവില ഗ്രാമിന് 115 രൂപ ഉയർന്ന് 5,865 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരാഴ്ചത്തെ കുതിപ്പിനു പിന്നാലെ തിങ്കളാഴ്ച സ്വർണവില നേരിയ തോതിൽ താഴേക്കുപോയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് വീണ്ടും കുതിപ്പ്.

ഓഗസ്റ്റ് നാലിന് 1.05 ലക്ഷം രൂപയായിരുന്ന പവൻവിലയാണ് ഇന്ന് 1.13 ലക്ഷം കടന്നത്. കഴിഞ്ഞ ജൂണിനുശേഷം പവൻ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8,160 രൂപയാണ് പവന് കൂടിയത്.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച ഔൺസിന് 4,300 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇന്ന് ഒരുവേള 4,434 ഡോളറിൽ എത്തിയിരുന്നു. പിന്നീട് അൽപം താഴ്ന്ന് ഇപ്പോൾ 4,418 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, വെള്ളിവിലയും ഇന്നു കുതിച്ചുയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ ഉയർന്ന് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Business

റ​​ഷ്യ​​ക്ക് ആ​​ശ്വാ​​സ​​മാ​​യി ഇ​​ന്ത്യ

യു​​ക്രെ​​യ്നി​​ൽ മോ​​സ്കോ പൂ​​ർ​​ണ​​തോ​​തി​​ൽ അ​​ധി​​നി​​വേ​​ശം ന​​ട​​ത്തി​​യ​​തി​​നു ശേ​​ഷം, റ​​ഷ്യ​​ൻ ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ര​​ണ്ടാ​​മ​​ത്തെ ഉ​​പ​​ഭോ​​ക്താ​​വാ​​യാണ് ഇ​​ന്ത്യ ഉ​​യ​​ർ​​ന്നു​​വ​​ന്ന​​ത്. സി​​ആ​​ർ​​ഇ​​എ​​യു​​ടെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് റ​​ഷ്യ​​യു​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ ക​​യ​​റ്റു​​മ​​തി​​യു​​ടെ 37 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യി​​ലേ​​ക്കാ​​യി​​രു​​ന്നു. 50 ശ​​ത​​മാ​​ന​​വു​​മാ​​യി ചൈ​​ന​​യാ​​ണ് ഒ​​ന്നാ​​മ​​ത്.

റ​​ഷ്യ​​യു​​ടെ ആ​​കെ ജൈ​​വ ഇ​​ന്ധ​​ന ക​​യ​​റ്റു​​മ​​തി വ​​രു​​മാ​​നം ദു​​ർ​​ബ​​ല​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ വാ​​ങ്ങ​​ലു​​ക​​ളി​​ലെ ഈ ​​തു​​ട​​ർ​​ച്ച​​യാ​​യ വ​​ള​​ർ​​ച്ച. റ​​ഷ്യ​​ൻ ക്രൂ​​ഡ് ഓ​​യി​​ൽ ക​​യ​​റ്റു​​മ​​തി വ​​രു​​മാ​​നം ജൂ​​ലൈ​​യി​​ൽ പ്ര​​തി​​ദി​​നം 39.2 കോ​​ടി യൂ​​റോ എ​​ന്ന നി​​ര​​ക്കി​​ൽ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്നു. പൈ​​പ്പ്‌ലൈൻ ക്രൂ​​ഡ് ഓ​​യി​​ൽ വ​​രു​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യ 21 ശ​​ത​​മാ​​നം പ്ര​​തി​​മാ​​സ ഇ​​ടി​​വ്, സ​​മു​​ദ്ര​​മാ​​ർ​​ഗ​​മു​​ള്ള ക്രൂ​​ഡ് ഓ​​യി​​ൽ വ​​രു​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യ 7 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യി​​ലൂ​​ടെ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ടു.

റ​​ഷ്യ​​ൻ എ​​ണ്ണ വ്യാ​​പാ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു​​ള്ള പ്രാ​​ധാ​​ന്യം കേ​​വ​​ലം നേ​​രി​​ട്ടു​​ള്ള ക്രൂ​​ഡ് ഓ​​യി​​ൽ വാ​​ങ്ങ​​ലു​​ക​​ൾ​​ക്കും അ​​പ്പു​​റ​​ത്താ​​ണ്. റ​​ഷ്യ​​ൻ ക്രൂ​​ഡ് ഓ​​യി​​ൽ സം​​സ്ക​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​യി​​ലെ റി​​ഫൈ​​ന​​റി​​ക​​ൾ, റ​​ഷ്യ​​ക്ക് ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് സം​​സ്ക​​രി​​ച്ച എ​​ണ്ണ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്ന പ്ര​​ധാ​​ന പ​​ങ്കാ​​ളി​​ക​​ളാ​​യി തു​​ട​​രു​​ന്നു.

റ​​ഷ്യ​​ൻ ക്രൂ​​ഡ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഇ​​ന്ത്യ, തു​​ർ​​ക്കി, ബ്രൂ​​ണെ, ജോ​​ർ​​ജി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ റി​​ഫൈ​​ന​​റി​​ക​​ൾ ജൂ​​ലൈ​​യി​​ൽ ആ​​കെ 63.3 കോ​​ടി യൂ​​റോ​​യു​​ടെ എ​​ണ്ണ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ക​​യ​​റ്റി അ​​യ​​ച്ച​​താ​​യി സി​​ആ​​ർ​​ഇ​​എ വ്യ​​ക്ത​​മാ​​ക്കി. ഇ​​തി​​ൽ 21.4 കോ​​ടി യൂ​​റോ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലേ​​ക്കും, 18.4 കോ​​ടി യൂ​​റോ ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്കും, 23.4 കോ​​ടി യൂ​​റോ യു​​ണൈ​​റ്റ​​ഡ് സ്റ്റേ​​റ്റ്സി​​ലേ​​ക്കു​​മാ​​ണ് പോ​​യ​​ത്.

 

Business

ചിൽട്ടൺ റഫ്രിജറേഷന് സിഐഐ ഗ്രീൻപ്രോ പുരസ്‌കാരം

കൊ​​​ച്ചി: ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പ്രോ​​​സ​​​സ് ചി​​​ല്ല​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ചി​​​ൽ​​​ട്ട​​​ൺ റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) ഗ്രീ​​​ൻ​​​പ്രോ പു​​​ര​​​സ്കാ​​​രം. പേ​​​റ്റ​​​ന്‍റ് നേ​​​ടി​​​യ ക​​​മ്പ​​​നി​​​യു​​​ടെ ഡ്യു​​​വ​​​ൽ-​​​പ​​​ർ​​​പ്പ​​​സ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റാ​​​ണു (ഡി​​​പി എ​​​സി) പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​ക്കി​​​യ​​​ത്.

പൂ​​​ന​​​യി​​​ൽ ന​​​ട​​​ന്ന സി​​​ഐ​​​ഐ ഗ്രീ​​​ൻ​​​പ്രോ സ​​​മ്മി​​​റ്റി​​​ൽ, സെ​​​ൻ​​​ട്ര​​​ൽ പൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ക​​​ൺ​​​ട്രോ​​​ൾ ബോ​​​ർ​​​ഡ് റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​തി​​​ക് ഡി. ​​​ഭ​​​ർ​​​ണെ​​​യി​​​ൽ​​​നി​​​ന്ന് ചി​​​ൽ​​​ട്ട​​​ൺ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പി. ​​​ജി. ചി​​​ൽ​​​പ്ര​​​കാ​​​ശ് പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.

Business

മലയാളി സ്റ്റാർട്ടപ്പിന് നാസ്‌കോം പുരസ്‌കാരം

കൊ​​​ച്ചി: ഐ​​​ടി വ്യ​​​വ​​​സാ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ നാ​​​സ്‌​​​കോ​​​മി​​​ന്‍റെ ഇ​​​മേ​​​ർ​​​ജ് 50 അ​​​വാ​​​ർ​​​ഡ്‌ 2026, മ​​​ല​​​യാ​​​ളി സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​യ ഫാ​​​ൽ​​​ക്ക​​​ൺ ഫീ​​​ഡ്‌​​​സി​​​ന്. സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി ക്വാ​​​ണ്ടം ആ​​​ൻ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ ട്ര​​​സ്റ്റീ​​​സ് കാ​​​റ്റ​​​ഗ​​​റി​​​യി​​​ലാ​​​ണു പു​​​ര​​​സ്കാ​​​രം.

ന​​​ന്ദ​​​കി​​​ഷോ​​​ർ ഹ​​​രി​​​കു​​​മാ​​​ർ, രാ​​​കേ​​​ഷ് ഐ​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു രൂ​​​പീ​​​ക​​​രി​​​ച്ച ക​​​മ്പ​​​നി​​​യു​​​ടെ ആ​​​സ്ഥാ​​​നം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലാ​​​ണ്. കൊ​​​ച്ചി​​​യി​​​ലും ല​​​ണ്ട​​​നി​​​ലും ഓ​​​ഫീ​​​സു​​​ക​​​ളു​​​ണ്ട്. നാ​​​സ്‌​​​കോം ഡീ​​​പ്‌​​​ടെ​​​ക് ഡ​​​യ​​​റ​​​ക്ട​​​റും ഹെ​​​ഡു​​​മാ​​​യ ശ്രേ​​​യ​​​യി​​​ൽ​​​നി​​​ന്ന് ഫാ​​​ൽ​​​ക്ക​​​ൺ ഫീ​​​ഡ്‌​​​സ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ രാ​​​കേ​​​ഷ് ഐ​​​ക്ക​​​ര പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.

Business

പി​ജി​യ​ൻ ഐ​വി​ഒ ഹെ​ൽ​ത്തി ഫ്രൈ ​എ​യ​ർ​ഫ്ര​യ​ർ വി​പ​ണി​യി​ൽ

ബം​​​​ഗ​​​​ളൂ​​​​രു: സു​​​​താ​​​​ര്യ​​​​മാ​​​​യ കാ​​​​ഴ്ചാ വി​​​​ൻ​​​​ഡോ​​​​യോ​​​​ടെ സ്റ്റോ​​​​വ്ക്രാ​​​​ഫ്റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ പു​​​​തി​​​​യ പി​​​​ജി​​​​യ​​​​ൻ ഐ​​​​വി​​​​ഒ ഹെ​​​​ൽ​​​​ത്തി ഫ്രൈ ​​​​എ​​​​യ​​​​ർ​​​​ഫ്ര​​​​യ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ഭ​​​​ക്ഷ​​​​ണം പാ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ സ്ഥി​​​​തി ഫ്ര​​​​യ​​​​റി​​​​ന്‍റെ ബാ​​​​സ്‌​​​​ക​​​​റ്റ് തു​​​​റ​​​​ക്കാ​​​​തെ​​​ത​​​​ന്നെ ത​​​ത്‌​​​സ​​​മ​​​​യം കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് ഈ ​​​​ഉ​​​​ത്പ​​​​ന്ന​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത.

പി​​​​ജി​​​​യ​​​​ൻ എ​​​​ക്സ്ക്ലൂ​​​​സീ​​​​വ് ഔ​​​​ട്ട്‌​​​​ ല​​​​റ്റു​​​​ക​​​​ൾ, മു​​​​ൻ​​​​നി​​​​ര അ​​​​ടു​​​​ക്ക​​​​ള ഉ​​​​പ​​​​ക​​​​ര​​​​ണ വി​​​​ല്പ​​​​ന ശാ​​​​ല​​​​ക​​​​ൾ, പ്ര​​​​മു​​​​ഖ ഇ-​​​​കൊ​​​​മേ​​​​ഴ്‌​​​​സ്, ക്വി​​​​ക് കൊ​​​​മേ​​​​ഴ്‌​​​​സ് പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​വ​​​​ഴി​​​​യും രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള 1.25 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം റീ​​​​ട്ടെ​​​​യി​​​​ൽ ട​​​​ച്ച്‌​​​​പോ​​​​യി​​​​ന്‍റു​​​​ക​​​​ളി​​​​ലൂ​​​​ട​​​​യും സ്റ്റോ​​​​വ്ക്രാ​​​​ഫ്റ്റ് പി​​​​ജി​​​​യ​​​​ൻ ഐ​​​​വി​​​​ഒ ഹെ​​​​ൽ​​​​ത്തി ഫ്രൈ ​​​​എ​​​​യ​​​​ർ ഫ്ര​​​​യ​​​​ർ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Business

സി​ൽ​വ​ർ​സ്റ്റോം ഓ​ഹ​രി​വി​ല്​പ​ന നാ​ളെ​ മു​ത​ൽ; 82.43 കോ​ടി സ​മാ​ഹ​രി​ക്ക​ൽ ല​ക്ഷ്യം

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര-​​​തീം​​​പാ​​​ർ​​​ക്ക് ശൃം​​​ഖ​​​ല​​​യാ​​​യ സി​​​ൽ​​​വ​​​ർ​​​സ്റ്റോം പാ​​​ർ​​​ക്സ് ആ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ട്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി​​​വി​​​ല്​​​പ​​​ന (ഐ​​​പി​​​ഒ) നാ​​​ളെ ആ​​​രം​​​ഭി​​​ച്ച് 28ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. 61.98 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ 82.43 കോ​​​ടി സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ന്‍റെ എ​​​സ്എം​​​ഇ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ 31നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ ലി​​​സ്റ്റിം​​​ഗ്. 10 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​യൊ​​​ന്നി​​​നു 123 മു​​​ത​​​ൽ 133 രൂ​​​പ നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​കും വി​​​ല്​​​പ​​​ന. ആ​​​ങ്ക​​​ർ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു​​​ള്ള ബി​​​ഡിം​​​ഗ് ഇ​​​ന്നു ന​​​ട​​​ക്കും. മൊ​​​ത്തം ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ 17.61 ല​​​ക്ഷം ഇ​​​വ​​​ർ​​​ക്കാ​​​യി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ആ​​​ങ്ക​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി 11.76 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ളും നീ​​​ക്കി​​​വ​​​ച്ചു. നോ​​​ണ്‍ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് 8.88 ല​​​ക്ഷ​​​വും വ്യ​​​ക്തി​​​ഗ​​​ത റീ​​​ട്ടെ​​​യ്ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു കു​​​റ​​​ഞ്ഞ​​​ത് 20.62 ല​​​ക്ഷം ഓ​​​ഹ​​​രി​​​ക​​​ളും ല​​​ഭി​​​ക്കും. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ലോ​​​ട്ട് സൈ​​​സ് 2000 ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ്. തു​​​ട​​​ർ​​​ന്ന് 1000 ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഗു​​​ണി​​​ത​​​ങ്ങ​​​ളാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ല​​​ക്നോ സ്നോ ​​​പാ​​​ർ​​​ക്ക്, ഫാ​​​മി​​​ലി എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് സെ​​​ന്‍റ​​​ർ, അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ലെ തീം ​​​പാ​​​ർ​​​ക്കി​​​ന്‍റെ വി​​​ക​​​സ​​​നം, പൊ​​​തു​​​വാ​​​യ കോ​​​ർ​​​പ​​​റേ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കും. 25 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സി​​​ൽ​​​വ​​​ർ​​​സ്റ്റോം മി​​​ക​​​ച്ച വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​യി മാ​​​റി​​​യെ​​​ന്നും ജം​​​ഷ​​​ഡ്പു​​​രി​​​ലേ​​​ക്കു സാ​​​ന്നി​​​ധ്യം വ്യാ​​​പി​​​പ്പി​​​ച്ചെ​​​ന്നും സി​​​ൽ​​​വ​​​ർ സ്റ്റോം ​​​പാ​​​ർ​​​ക്സ് ആ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ട്സ് എം​​​ഡി എ.​​​ഐ. ഷാ​​​ലി​​​മാ​​​ർ പ​​​റ​​​ഞ്ഞു.

അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ൽ അ​​​മ്യൂ​​​സ്മെ​​​ന്‍റ് വാ​​​ട്ട​​​ർ​​​പാ​​​ർ​​​ക്ക്, ഇ​​​ൻ​​​ഡോ​​​ർ സ്നോ​​​പാ​​​ർ​​​ക്ക്, റി​​​സോ​​​ർ​​​ട്ട്, ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം കേ​​​ബി​​​ൾ കാ​​​ർ, ഫോ​​​റ​​​സ്റ്റ് വി​​​ല്ലേ​​​ജ് എ​​​ന്നി​​​വ​​​യും ഓ​​​ണ​​​ത്തി​​​നു തു​​​റ​​​ക്കും. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ജം​​​ഷ​​​ഡ്പു​​​രി​​​ൽ ഇ​​​ൻ​​​ഡോ​​​ർ സ്നോ​​​പാ​​​ർ​​​ക്ക് തു​​​റ​​​ന്നു. ല​​​ക്നൗ​​​വി​​​ലെ ഓ​​​മാ​​​ക്സ് ഹ​​​സ്ര​​​ത്ഗ​​​ഞ്ച് മാ​​​ളി​​​ൽ പു​​​തി​​​യ സ്നോ​​​പാ​​​ർ​​​ക്കും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​വും ആ​​​രം​​​ഭി​​​ക്കും.

2025-26 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്തം വ​​​രു​​​മാ​​​നം 44.85 കോ​​​ടി​​​യും അ​​​റ്റാ​​​ദാ​​​യം 19.10 കോ​​​ടി​​​യു​​​മാ​​​ണ്. മു​​​ൻ​​​വ​​​ർ​​​ഷം യ​​​ഥാ​​​ക്ര​​​മം 31.64 കോ​​​ടി​​​യും 9.71 കോ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​ഐ. ഷാ​​​ലി​​​മാ​​​ർ, ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ബ്ദു​​​ൽ ജ​​​ലീ​​​ൽ, പ്രൊ​​​മോ​​​ട്ട​​​ർ വി.​​​എ. സി​​​റാ​​​ജ്, സ്വ​​​ത​​​ന്ത്ര ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ, സി​​​എ​​​ഫ്ഒ കെ. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ഫോ​​​ണ്‍: 9188905079.

Business

രാജ്യാന്തര ട്രെൻഡിൽ കത്തിക്കയറി സ്വർണവില; 1.07 ലക്ഷം കടന്ന് പവൻ, ഒറ്റയടിക്ക് കൂടിയത് 1,680 രൂപ

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും കുതിച്ചുകയറി സ്വർണവില. ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,430 രൂപയിലും പവന് 1,07,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 175 രൂപ വർധിച്ച് 11,035 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 130 രൂപ ഉയർന്ന് 8,595 രൂപയായപ്പോൾ ഒമ്പത് കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ വർധിച്ച് 5,545 രൂപയാണ്.

തുടർച്ചയായ നാലാം പ്രവൃത്തിദിനമാണ് സ്വർണവില വർധിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ കഴിഞ്ഞ വാരം താഴേക്കു പോയ സ്വർണവില ശനിയാഴ്ച തിരിച്ചുകയറ്റം ആരംഭിച്ചിരുന്നു. പവന് 560 രൂപയാണ് ഉയർന്നത്. പിന്നാലെ തിങ്കളാഴ്ച കുതിപ്പ് തുടർന്ന സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയരുകയാണുണ്ടായത്. ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 100 ഡോളറിലേറെ ഉയർന്ന് 4130 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഈ കുതിപ്പാണ് കേരളത്തിലും വില കൂടാൻ പ്രധാന കാരണം.

അതേസമയം, വെള്ളിവിലയും ഇന്നു മുകളിലേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചു രൂപ ഉയർന്ന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.‌

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Business

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 120 ഡോ​​ള​​റി​​ലെ​​ത്തി​​യേ​​ക്കും; ഗോ​​ൾ​​ഡ്മാ​​ൻ സാ​​ക്സിന്‍റെ മുന്നറിയിപ്പ്

ന്യൂ​​യോ​​ർ​​ക്ക്: ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ഇ​​ന്ധ​​നനീ​​ക്ക​​ത്തി​​ൽ ത​​ട​​സ​​ങ്ങ​​ൾ തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ, 2026-ന്‍റെ നാ​​ലാം പാ​​ദ​​ത്തോ​​ടെ ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 120 ഡോ​​ള​​റി​​ന് മു​​ക​​ളി​​ൽ എ​​ത്തി​​യേ​​ക്കാ​​മെ​​ന്ന് ഗോ​​ൾ​​ഡ്മാ​​ൻ സാ​​ക്സ് ഗ്രൂ​​പ്പ് ഇ​​ൻ​​കോ​​ർ​​പ​​റേ​​ഷ​​ൻ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ രൂ​​ക്ഷ​​മാ​​കു​​ന്ന സം​​ഘ​​ർ​​ഷ​​വും പേ​​ർ​​ഷ്യ​​ൻ ഗ​​ൾ​​ഫി​​ൽ​​നി​​ന്ന് എ​​ണ്ണ വി​​ത​​ര​​ണം കു​​ത്ത​​നെ കു​​റ​​ഞ്ഞ​​തും ക്രൂ​​ഡ് ഓ​​യി​​ൽ വീ​​ണ്ടും ഉ​​യ​​ര​​ത്തി​​ലെ​​ത്തി​​ച്ചു. പേ​​ർ​​ഷ്യ​​ൻ ഗ​​ൾ​​ഫി​​ൽനി​​ന്നു​​ള്ള എ​​ണ്ണയൊ​​ഴു​​ക്ക് യു​​ദ്ധ​​ത്തി​​ന് മു​​ൻ​​പു​​ള്ള​​തി​​ന്‍റെ 45 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​യി കു​​റ​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ധ​​ന​​വി​​ല വീ​​ണ്ടും ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്.

മു​​ൻ പ്ര​​വ​​ച​​ന​​ങ്ങ​​ൾ

ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന​​ത്തോ​​ടെ യു​​എ​​സും ഇ​​സ്ര​​യേ​​ലും ഇ​​റാ​​നെ ആ​​ക്ര​​മി​​ച്ച​​തി​​നു​​ പി​​ന്നാ​​ലെ ലോ​​ക​​ത്ത് അ​​ഞ്ചി​​ലൊ​​ന്ന് എ​​ണ്ണ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന ഹോ​​ർ​​മുസ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള വി​​ത​​ര​​ണം ക​​ടു​​ത്ത സ​​മ്മ​​ർ​​ദം നേ​​രി​​ടു​​ക​​യാ​​ണെ​​ങ്കി​​ൽ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 150 ഡോ​​ള​​റി​​നും 200 ഡോ​​ള​​റി​​നും ഇ​​ട​​യി​​ലെ​​ത്തു​​മെ​​ന്ന് ചി​​ല വി​​പ​​ണി നി​​രീ​​ക്ഷ​​ക​​ർ പ്ര​​വ​​ചി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ഈ ​​പ്ര​​വ​​ച​​ന​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും യാ​​ഥാ​​ർ​​ഥ്യ​​മാ​​യി​​ല്ല. ബ്രെ​​ന്‍റ് ഫ്യൂ​​ച്ചേ​​ഴ്സ് വി​​ല ഉ​​യ​​ർ​​ന്ന​​ത് ബാ​​ര​​ലി​​ന് 120 ഡോ​​ള​​ർ​​ മാ​​ത്ര​​മാ​​ണ്. ഇ​​ത് 2008ൽ ​​ഉ​​യ​​ർ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 147 ഡോ​​ള​​റി​​ലും താ​​ഴെ​​യാ​​ണ്.

ഫെ​​ബ്രു​​വ​​രി 28 മു​​ത​​ൽ ഇ​​റാ​​നെ​​തി​​രേ സൈ​​നി​​ക ന​​ട​​പ​​ടി​​ക​​ൾ നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഉ​​ത്ത​​ര​​വി​​ട്ട ജൂ​​ണ്‍ 11 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ബ്രെ​​ന്‍റ് ക്രൂ​​ഡ് വി​​ല ശ​​രാ​​ശ​​രി ബാ​​ര​​ലി​​ന് 101 ഡോ​​ള​​ർ നി​​ല​​വാ​​ര​​ത്തി​​ലാ​​യി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം ജൂ​​ലൈ ആ​​ദ്യം ഇ​​ത് താ​​ത്കാ​​ലി​​ക​​മാ​​യി 70 ഡോ​​ള​​റി​​ലേ​​ക്കു താ​​ഴു​​ക​​യും ചെ​​യ്തു.
ഓ​​യി​​ൽ വി​​ല​​യു​​ടെ ഭാ​​വി സാ​​ധ്യ​​ത​​ക​​ൾ

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ കു​​റ​​യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ നാ​​ലാം പാ​​ദ​​ത്തി​​ൽ ബാ​​ര​​ലി​​ന് 80 ഡോ​​ള​​റും അ​​ടു​​ത്ത വ​​ർ​​ഷം 75 ഡോ​​ള​​റു​​മാ​​ണ് ഗോ​​ൾ​​ഡ്മാ​​ൻ സാ​​ക്സി​​ന്‍റെ അ​​ടി​​സ്ഥാ​​ന പ്ര​​വ​​ച​​നം. എ​​ന്നാ​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ത​​ട​​സ​​ങ്ങ​​ളും ചെ​​ങ്ക​​ട​​ലി​​ൽ കൂ​​ടു​​ത​​ൽ ക​​പ്പ​​ൽ ഗ​​താ​​ഗ​​ത പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​ള്ള സാ​​ധ്യ​​ത​​ക​​ളും കാ​​ര​​ണം ത​​ങ്ങ​​ളു​​ടെ അ​​നു​​മാ​​ന​​ങ്ങ​​ളി​​ലും വി​​ല വീ​​ണ്ടും കൂ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളാ​​ണ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന് ഗോ​​ൾ​​ഡ്മാ​​ൻ സാ​​ക്സ് പ​​റ​​യു​​ന്നു.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വീ​​ണ്ടും ഉ​​യ​​രു​​ന്നു

ഈ ​​മാ​​സം ആ​​ഗോ​​ള എ​​ണ്ണവി​​പ​​ണി​​ക​​ൾ വീ​​ണ്ടും സ​​മ്മ​​ദ​​ത്തി​​ലാ​​യി. യു​​എ​​സും ഇ​​റാ​​നും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം വീ​​ണ്ടും ആ​​രം​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ എ​​ണ്ണ വി​​ല ഉ​​യ​​ർ​​ന്നുതു​​ട​​ങ്ങി. സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ നി​​ന്നു​​ള്ള ഇ​​ന്ധ​​നവി​​ത​​ര​​ണം ത​​ട​​യു​​മെ​​ന്ന യെ​​മ​​നി​​ലെ ഹൂ​​തി​​ക​​ളു​​ടെ ഭീ​​ഷ​​ണി​​യും വി​​പ​​ണി​​യെ വ​​ല്ലാ​​തെ ഉ​​ല​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​ക്ക് എ​​ന്തു സം​​ഭ​​വി​​ക്കും?

രാ​​ജ്യ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ 85 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​വും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ഇ​​ന്ത്യ​​യി​​ൽ, വി​​ല​​വ​​ർ​​ധ​​ന വ​​ലി​​യ സാ​​ന്പ​​ത്തി​​കാ​​ഘാ​​ത​​ങ്ങ​​ളാ​​ണ് ഏ​​ല്പി​​ക്കു​​ക. എ​​ണ്ണ​​വി​​ല ഉ​​യ​​രു​​ന്ന​​ത് രാ​​ജ്യ​​ത്തി​​ന്‍റെ വ്യാ​​പാ​​ര ക​​മ്മി​​യും ഇ​​റ​​ക്കു​​മ​​തിച്ചെ​​ല​​വും കു​​ത്ത​​നെ കൂ​​ട്ടും. പ​​ണ​​പ്പെ​​രു​​പ്പം നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ശ്ര​​മ​​ങ്ങ​​ളെ സ​​ങ്കീ​​ർ​​ണ​​മാ​​ക്കും. രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച​​യ്ക്ക് കാ​​ര​​ണ​​മാ​​കും. അ​​ന്താ​​രാ​​ഷ്‌ട്രത​​ല​​ത്തി​​ൽ ക്രൂ​​ഡ് വി​​ല ഉ​​യ​​രു​​ന്ന​​തോ​​ടെ രാ​​ജ്യ​​ത്തെ പൊ​​തു​​മേ​​ഖ​​ല എ​​ണ്ണ ക​​ന്പ​​നി​​ക​​ൾ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​കും. അ​​വ​​രു​​ടെ ലാ​​ഭ​​വി​​ഹി​​ത​​ത്തെ ബാ​​ധി​​ക്കും. ഇ​​ത് പെ​​ട്രോ​​ളി​​ന്‍റെ​​യും ഡീ​​സ​​ലി​​ന്‍റെ​​യും വി​​ല ഉ​​യ​​ർ​​ത്തു​​ന്ന​​തി​​ന് ഇ​​ട​​യാ​​ക്കും. ഈ ​​മേ​​യി​​ൽ പ​​ല ത​​വ​​ണ​​യാ​​ണ് വി​​ല ഉ​​യ​​ർ​​ന്ന​​ത്.

പ​​ശ്ചി​​മേ​​ഷ്യയുമാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ ബ​​ന്ധം അ​​സം​​സ്കൃ​​ത എ​​ണ്ണ​​യ്ക്ക​​പ്പു​​റ​​മാ​​ണ്. രാ​​ജ്യ​​ത്തി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യു​​ടെ ഏ​​ക​​ദേ​​ശം 17 ശ​​ത​​മാ​​ന​​വും മേ​​ഖ​​ല​​യി​​ലേ​​ക്കാ​​ണ്. അ​​സം​​സ്കൃ​​ത എ​​ണ്ണവി​​ത​​ര​​ണ​​ത്തി​​ന്‍റെ 55 ശ​​ത​​മാ​​ന​​ത്തോ​​ള​​വും പ്ര​​വാ​​സി പ​​ണ​​മ​​യ​​യ്ക്ക​​ലി​​ന്‍റെ 38 ശ​​ത​​മാ​​ന​​ത്തോ​​ള​​വും ഈ ​​മേ​​ഖ​​ല​​യി​​ൽ​​നി​​ന്നാ​​ണ്.

Business

ആ​ർ​ബി​ഐ​യു​ടെ പ്ര​ത്യേ​ക സ്വാ​പ്പ് പ​ദ്ധ​തി​ വിജയം; എ​ത്തി​യ​ത് 2000 കോ​ടി ഡോ​ള​ർ

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​ആ​ർ​ബി​ഐ) ആ​വി​ഷ്ക​രി​ച്ച പ്ര​ത്യേ​ക സ്വാപ്പ് പ​ദ്ധ​തി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം. വി​ദേ​ശ​നാ​ണ്യ​ത്തി​ന്‍റെ ഒ​ഴു​ക്കു വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലൂ​ടെ ഇ​തു​വ​രെ 2,000 കോ​ടി ഡോ​ള​ർ എ​ത്തി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

2026 ജൂ​ൺ എ​ട്ടു മു​ത​ലാ​ണ് ആ​ർ​ബി​ഐ പ്ര​ത്യേ​ക സ്വാ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വി​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ വ​ഴി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ(​എ​ഫ്സി​എ​ൻ​ആ​ർ), വാ​ണി​ജ്യ വാ​യ്പ​ക​ളാ​യു​ള്ള വാ​ങ്ങ​ലു​ക​ൾ(​ഇ​സി​ബി), വി​ദേ​ശ​നാ​ണ്യ​ത്തി​ൽ ന​ട​ത്തു​ന്ന മ​റ്റു വാ​യ്പ ഇ​ട​പാ​ടു​ക​ൾ(​ഒ​എ​ഫ്സി​ബി) എ​ന്നി​വ​യി​ലൂ​ടെ ജൂ​ലൈ 17 വ​രെ 2,072 കോ​ടി ഡോ​ള​റി​ന്‍റെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ആ​ർ​ബി​ഐ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ഫ്സി​എ​ൻ​ആ​ർ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 1740 കോ​ടി ഡോ​ള​റും ഒ​എ​ഫ്സി​ബി വ​ഴി 197 കോ​ടി ഡോ​ള​റും ഇ​സി​ബി വ​ഴി 134 കോ​ടി ഡോ​ള​റും നേ​ടി.

സ്വാ​പ്പ് എ​ന്ന​ത്

ആ​ർ​ബി​ഐ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ഡോ​ള​ർ പോ​ലെ​യു​ള്ള വി​ദേ​ശ​നാ​ണ്യ​ങ്ങ​ൾ സ്വീ​ക​രി​ച്ച് അ​തി​നു പ​ക​രം രൂ​പ ന​ൽ​കു​ക​യും നി​ശ്ചി​ത കാ​ലാ​വ​തി​ക്കു ശേ​ഷം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച നി​ര​ക്കി​ൽ തി​രി​ച്ചു​മാ​റ്റു​ക​യും ചെ​യ്യു​ന്ന ഒ​രു ധ​നാ​കാ​ര്യ ക്ര​മീ​ക​ര​ണ​മാ​ണ് സ്വാ​പ്പ് പ​ദ്ധ​തി.

ഇ​തി​ലൂ​ടെ ബാ​ങ്കു​ക​ൾ​ക്ക് വി​ദേ​ശ​നാ​ണ​യം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​വാ​നു​ള്ള പ്രോ​ത്സാ​ഹ​നം ല​ഭി​ക്കു​ന്നു.

Business

സിഎസ്ആറിൽ 174.03 കോടി വകയിരുത്തി മുത്തൂറ്റ് ഫിനാൻസ്

കൊ​​​ച്ചി: സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന​​​വും സ​​​മ​​​ഗ്ര​​​മാ​​​യ സാ​​​മൂ​​​ഹി​​​ക​​​ക്ഷേ​​​മ​​​വും ല​​​ക്ഷ്യ​​​മി​​​ട്ട് മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് 2026-27 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ കോ​​​ർ​​​പ​​​റേ​​​റ്റ് സോ​​​ഷ്യ​​​ൽ റ​​​സ്പോ​​​ൺ​​​സി​​​ബി​​​ലി​​​റ്റി ഫ​​​ണ്ടി​​​ലേ​​​ക്ക് 174.03 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

2025-26 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം സി​​​എ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി 106.42 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​മ്പ​​​നി ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. ആ​​​രോ​​​ഗ്യം, വി​​​ദ്യാ​​​ഭ്യാ​​​സം, ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണം, ഉ​​​പ​​​ജീ​​​വ​​​ന​​​സ​​​ഹാ​​​യം, കാ​​​യി​​​കം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ഏ​​​ക​​​ദേ​​​ശം 33.7 ല​​​ക്ഷം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ച്ച​​​ത്.

വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ മു​​​ത്തൂ​​​റ്റ് എം. ​​​ജോ​​​ർ​​​ജ് എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡും ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ സ്കോ​​​ള​​​ർ​​​ഷി​​​പ്പും മു​​​ത്തൂ​​​റ്റ് ശി​​​ക്ഷാ​​​ജ്യോ​​​തി തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന 11,900ഓ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ന​​​ൽ​​​കി.

Business

മാ​രു​തി സു​സു​കി വീ​ണ്ടും കാ​ർവി​ല കൂ​ട്ടു​ന്നു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​കി ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ വി​​വി​​ധ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഓ​​ഗ​​സ്റ്റ് മു​​ത​​ൽ വി​​ല കൂ​​ട്ടു​​ന്നു.

നി​​ര​​ക്കി​​ൽ 30,000 രൂ​​പ വ​​രെ വ​​ർ​​ധ​​ന ഉ​​ണ്ടാ​​കു​​മെ​​ന്ന് ക​​ന്പ​​നി സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളെ അ​​റി​​യി​​ച്ചു. വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ വി​​ല തു​​ട​​ർ​​ച്ച​​യാ​​യി ഉ​​യ​​രു​​ന്ന​​താ​​ണ് വി​​ല​​വ​​ർ​​ധ​​ന​​യ്ക്കു കാ​​ര​​ണ​​മെ​​ന്ന് നി​​ർ​​മാ​​താ​​ക്ക​​ൾ വ്യ​​ക്ത​​മാ​​ക്കി.

ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ചെ​​ല​​വു ചു​​രു​​ക്ക​​ൽ ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ​​യും ആ​​ഭ്യ​​ന്ത​​ര കാ​​ര്യ​​ക്ഷ​​മ​​ത കൂ​​ട്ടി​​യും, വ​​ർ​​ധി​​ച്ച ചെ​​ല​​വു​​ക​​ൾ ക​​ന്പ​​നി​​ത​​ന്നെ വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പ​​ണ​​പ്പെ​​രു​​പ്പ ഭീ​​ഷ​​ണി​​യും അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ക​​ടു​​ത്ത വി​​ല​​വ​​ർ​​ധ​​ന​​യും കാ​​ര​​ണം നി​​ർ​​മാ​​ണ​​ച്ചെ​​ല​​വി​​ന്‍റെ ഒ​​രു​​പ​​ങ്ക് ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ലേ​​ക്കു മാ​​റ്റാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്ന് മാ​​രു​​തി വ്യ​​ക്ത​​മാ​​ക്കി.

ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഈ ​​വ​​ർ​​ഷം മാ​​രു​​തി ത​​ങ്ങ​​ളു​​ടെ വാ​​ഹ​​ന​​നി​​ര​​യി​​ലാ​​കെ വി​​ല ​​വ​​ർ​​ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്തി​​ടെ പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ തു​​ട​​ർ​​ന്ന് അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​തി​​ച്ചു​​ചാ​​ട്ടം ചൂ​​ണ്ടി​​ക്കാ​​ട്ടി ജൂ​​ണി​​ലും ക​​ന്പ​​നി 30,000 രൂ​​പ വ​​രെ വി​​ല​​ വ​​ർ​​ധി​​പ്പി​​ച്ചി​​രു​​ന്നു.

എ​​ൻ​​ട്രി ലെ​​വ​​ൽ മോ​​ഡ​​ലാ​​യ എ​​സ്-​​പ്ര​​സോ മു​​ത​​ൽ പ്രീ​​മി​​യം എം​​പി​​വി​​യാ​​യ ഇ​​ൻ​​വി​​ക്ടോ വ​​രെ​​യു​​ള്ള എ​​ല്ലാ മോ​​ഡ​​ലു​​ക​​ൾ​​ക്കും മോ​​ഡ​​ൽ വ്യ​​ത്യാ​​സ​​മ​​നു​​സ​​രി​​ച്ച് വി​​ല​​വ​​ർ​​ധ​​ന ബാ​​ധ​​ക​​മാ​​കും.

അ​​ടു​​ത്തി​​ടെ വി​​ൽ​​പ്പ​​ന​​യി​​ൽ മി​​ക​​ച്ച നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ ശേ​​ഷ​​മാ​​ണ് ക​​ന്പ​​നി​​യു​​ടെ ഈ ​​പു​​തി​​യ പ്ര​​ഖ്യാ​​പ​​നം. ക​​ഴി​​ഞ്ഞ മേ​​യി​​ൽ ക​​ന്പ​​നി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​മാ​​സ വി​​ൽ​​പ്പ​​ന​​യാ​​യ 2,42,688 യൂ​​ണി​​റ്റു​​ക​​ൾ മാ​​രു​​തി വി​​റ്റ​​ഴി​​ച്ചി​​രു​​ന്നു. ജൂ​​ണി​​ൽ 2,00,390 യൂ​​ണി​​റ്റു​​ക​​ളാ​​യി​​രു​​ന്നു ക​​ന്പ​​നി​​യു​​ടെ മൊ​​ത്തം വി​​ൽ​​പ്പ​​ന.

Business

കാ​ഷ്ബാ​ക്ക് പ​ദ്ധ​തി​യു​മാ​യി അ​ൾ​ട്രാ​വ​യ​ല​റ്റ്

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്‌‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ സ്വ​ന്ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​യു​മാ​യി പ്ര​മു​ഖ ഇ​വി ബ്രാ​ൻ​ഡാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ്. കി​ൽ ദി ​പെ​ട്രോ​ൾ ബി​ൽ എ​ന്ന ഈ ​പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഈ ​പ​ദ്ധ​തി പ്ര​കാ​രം അ​ൾ​ട്രാ​വ​യ​ല​റ്റ് എ​ഫ്77 അ​ല്ലെ​ങ്കി​ൽ എ​ക്സ്-47 മോ​ഡ​ലു​ക​ളി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​ഴ​യ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ സ​ഞ്ച​രി​ച്ച കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക് തു​ല്യ​മാ​യ തു​ക കാ​ഷ്ബാ​ക്കാ​യി ല​ഭി​ക്കും.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 20,000 കി​ലോ​മീ​റ്റ​ർ ഓ​ടി​യ വാ​ഹ​ന​മാ​ണെ​ങ്കി​ൽ 20,000 കാ​ഷ്ബാ​ക്ക് ല​ഭി​ക്കും. റൈ​ഡിം​ഗ് ഹി​സ്റ്റ​റി​യും വാ​ഹ​ന​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും അ​ടി​സ്ഥാ​ന​മാ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ര​മാ​വ​ധി 30,000 വ​രെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​തി​ലൂ​ടെ നേ​ടാം.

കൂ​ടാ​തെ എ​ഫ്77, എ​ക്സ്-47 മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഇ​ന്ധ​ന​ച്ചെ​ല​വി​ൽ മാ​ത്രം പ്ര​തി​മാ​സം 3,000 മു​ത​ൽ 5,000 വ​രെ ലാ​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്ത് ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ് ത​ങ്ങ​ളു​ടെ പു​തി​യ പ​ദ്ധ​തി​യെ​ന്ന് അ​ൾ​ട്രാ​വ​യ​ല​റ്റ് സി​ഇ​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ നാ​രാ​യ​ണ്‍ സു​ബ്ര​ഹ്മ​ണ്യം പ​റ​ഞ്ഞു.

Business

ഡോ. മഞ്ജു അദിനിരുവിന് പുരസ്കാരം

കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ വി​​​മ​​​ൻ അ​​​ച്ചീ​​​വേ​​​ഴ്സ് അ​​​വാ​​​ർ​​​ഡ്സി​​​ൽ മി​​​ക​​​ച്ച വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ഡോ. ​​​മ​​​ഞ്ജു അ​​​ദി​​​നി​​​രു​​​വി​​​ന്.

വി​​​ദ്യാ​​​ഭ്യാ​​​സം, സാ​​​ഹി​​​ത്യം, പ്ര​​​സാ​​​ധ​​​നം, വാ​​​യ​​​നാ​​​സം​​​സ്കാ​​​രം, യു​​​വ​​​ജ​​​ന വി​​​ക​​​സ​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സം​​​രം​​​ഭ​​​ക മി​​​ക​​​വി​​​നാ​​​ണു പു​​​ര​​​സ്കാ​​​രം.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗും ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ​​​പ​​​ഠ​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടെ 100 ല​​​ധി​​​കം അ​​​ക്കാ​​​ദ​​​മി​​​ക് പു​​​സ്ത​​​ക​​​ങ്ങ​​​ൾ ര​​​ചി​​​ച്ചി​​​ട്ടു​​​ള്ള ഡോ. ​​​മ​​​ഞ്ജു, പ​​​ഠ​​​ന​​​രീ​​​തി​​​ക​​​ളെ ല​​​ളി​​​ത​​​മാ​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക വ​​​ള​​​ർ​​​ച്ച​​​യ്ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ശ്ര​​​ദ്ധ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

വ​​​ൺ​​​സ് അ​​​പ്പോ​​​ൺ എ ​​​ടൈം ബു​​​ക്ക്‌​​​ഷോ​​​പ്പ്, ലൈ​​​ബ്ര​​​റി, പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ​​​യും അ​​​ദി​​​നീ​​​രു ഇം​​​ഗ്ലീ​​​ഷ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ​​​യും സ്ഥാ​​​പ​​​ക​​​യാ​​​ണ്.

Business

സമാധാനപ്രതീക്ഷയിൽ പിടിച്ചുകയറി സ്വർണം; പവന് കൂടിയത് 560 രൂപ

കൊച്ചി: സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,220 രൂപയിലും പവന് 1,05,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ വർധിച്ച് 10,860 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ ഉയർന്ന് 8,465 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില 30 രൂപ ഉയർന്ന് 5,460 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ കഴിഞ്ഞ വാരം താഴേക്കു പോയ സ്വർണവില ശനിയാഴ്ച തിരിച്ചുകയറ്റം ആരംഭിച്ചിരുന്നു. പവന് 560 രൂപയാണ് ഉയർന്നത്. പിന്നാലെ തിങ്കളാഴ്ച കുതിപ്പ് തുടർന്ന സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയരുകയാണുണ്ടായത്.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 35 ഡോളർ ഉയർന്ന് 4,047 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിൽ വെടിനിർത്തൽ ഉടനുണ്ടായേക്കുമെന്ന വിലയിരുത്തലാണ് സ്വർണവില ഉയരാൻ കാരണം.

അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.‌

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Business

കേരളത്തിൽ ഷീറ്റ്‌ ക്ഷാമം, ഏലത്തിൽ ആശങ്ക

ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ റ​ബ​റി​നു താ​ങ്ങാ​യി കാ​ലാ​വ​സ്ഥ​യും വി​നി​മ​യ വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ളും. നി​ക്ഷേ​പ​ക​രും വ്യ​വ​സാ​യി​ക​ളും റ​ബ​റി​ൽ ത​ണു​പ്പ​ൻ മ​നോ​ഭാ​വം പു​ല​ർ​ത്തി.

കേ​ര​ള​ത്തി​ൽ ഷീ​റ്റ്‌ പു​തി​യ റി​ക്കാ​ർ​ഡ്‌ സ്ഥാ​പി​ച്ചു. ഏ​ല​ക്ക ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്ന വി​ല​യി​രു​ത്ത​ൽ ഉ​യ​ർ​ന്ന വി​ല​യ്ക്ക്‌ വ​ഴി​യൊ​രു​ക്കാം, ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ൾ ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ലെ ച​ല​ന​ങ്ങ​ളെ സ​സൂ​ക്ഷ്‌​മം നി​രീ​ക്ഷി​ക്കു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന ഇ​ട​പാ​ടു​കാ​രും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രും കി​ണ​ഞ്ഞ്‌ ശ്ര​മി​ച്ചി​ട്ടും കു​രു​മു​ള​കി​നെ ത​ള​ർ​ത്താ​നാ​യി​ല്ല. ചി​ങ്ങ​ത്തി​ലെ വ​ൻ ഡി​മാ​ൻ​ഡി​ൽ കൊ​പ്ര​യാ​ട്ട്‌ മി​ല്ലു​കാ​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി​യ​തോ​ടെ വെ​ളി​ച്ചെ​ണ്ണ ചൂ​ടു​പി​ടി​ക്കു​ന്നു.

റ​ബ​ർ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ക്ഷേ​പ​ക​ർ സ്വീ​ക​രി​ച്ച ത​ണു​പ്പ​ൻ മ​നോ​ഭാ​വ​ത്തി​നി​ട​യി​ൽ ക​ർ​ഷ​ക ര​ക്ഷ​യ്‌​ക്ക്‌ കാ​ലാ​വ​സ്ഥ​യും ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ യെ​ന്നി​ന്‍റെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും തു​ണ​യാ​യി. ജ​ാപ്പനീസ് എ​ക്‌​സ്‌​ചേ​ഞ്ചി​ൽ റ​ബ​ർ സാ​ങ്കേ​തി​ക​മാ​യി സെ​ല്ലിം​ഗ് മൂ​ഡി​ലേ​ക്ക്‌ പ്ര​വേ​ശി​ച്ച​തി​നാ​ൽ സിം​ഗ​പ്പു​ർ, ചൈ​നീ​സ്‌ മാ​ർ​ക്ക​റ്റു​ക​ളും ഇ​ട​പാ​ടു​കാ​ർ പു​തി​യ ബാ​ധ്യ​ത​ക​ളി​ൽ നി​ന്നും അ​ൽ​പ്പം വി​ട്ടു​നി​ന്ന​ത്‌ വി​പ​ണി​യു​ടെ അ​ടി​ത്ത​റ അ​ല്പം ദു​ർ​ബ​ല​മാ​ക്കി.

വാ​രാ​രം​ഭ​ത്തി​ൽ താ​യ്‌​ല​ൻ​ഡി​ലെ ശ​ക്ത​മാ​യ മ​ഴ ഷീ​റ്റ്‌ ല​ഭ്യ​ത​യ്‌​ക്ക്‌ കാ​ല​താ​മ​സമുണ്ടാകു​മെ​ന്നു ഭ​യ​ന്ന് ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ വി​ല്പ​ന​ക​ൾ തി​രി​ച്ചുപി​ടി​ക്കാ​ൻ മ​ത്സ​രി​ച്ച​ത്‌ ജ​പ്പാ​നി​ൽ റ​ബ​റി​നെ 418 യെ​ന്നി​ൽനിന്ന് 435ലേ​ക്ക്‌ ഉ​യ​ർ​ത്തി. 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യാ​യ 422ലെ ​പ്ര​തി​രോ​ധം ത​ക​ർ​ത്താ​ൽ 433 – 438 യെ​ൻ വ​രെ മു​ന്നേ​റാ​മെ​ന്നു മു​ൻ ല​ക്കം ന​ൽ​കി​യ സൂ​ച​ന ഇ​തി​നി​ട​യി​ൽ വി​പ​ണി ശ​രി​വ​ച്ചു. അ​തേ​സ​മ​യം പി​ന്നി​ട്ട മൂ​ന്നാ​ഴ്‌​ച​ക​ളി​ൽ സൂ​ചി​പ്പി​ച്ച 422ലെ ​പ്ര​തി​രോ​ധ​ത്തി​നു മു​ക​ളി​ൽ അ​ധി​ക നേ​രം പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല, ഇ​ട​പാ​ടു​കാ​ർ ലാ​ഭ​മെ​ടു​പ്പി​നു പ്ര​ക​ടി​പ്പി​ച്ച തി​ടു​ക്ക​ത്തി​ൽ 418ലേ​ക്ക്‌ വാ​രാ​ന്ത്യം ഇ​ടി​ഞ്ഞു.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​പ്പാ​നീ​സ്‌ റ​ബ​റി​ൽ 422 - 435 യെ​ന്നി​ൽ പ്ര​തി​രോ​ധം. ഇ​ത്‌ മ​റി​ക​ട​ക്കാ​നാ​യാ​ൽ 478 യെ​ൻ വ​രെ കു​തി​ക്കാം. ആ​ദ്യ പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ കാ​ലി​ട​റി​യാ​ൽ റ​ബ​ർ 410-400 യെ​ന്നി​ലേ​ക്ക്‌ വീ​ണ്ടും പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കും. 400 യെ​ന്നി​ലെ നി​ർ​ണാ​യ​ക താ​ങ്ങ്‌ നി​ല​നി​ൽ​ക്കു​വോ​ളം ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്‌ ആ​ശ​ങ്ക വേ​ണ്ട.

താ​യ്‌​ല​ൻ​ഡ്‌ അ​ട​ക്ക​മു​ള്ള തെ​ക്ക്‌ കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ റ​ബ​ർ ടാ​പ്പിം​ഗ് വൈ​കാ​തെ ശ​ക്ത​മാ​ക്കും. ബാ​ങ്കോ​ക്കി​ൽ റ​ബ​ർ കി​ലോ 287 രൂ​പ​യി​ൽ നി​ന്നും 293 രൂ​പ വ​രെ ക​യ​റി​യ ശേ​ഷം 288ലാ​ണ്. തൊ​ട്ട്‌ മു​ൻ​വാ​ര​വും ക്ലോ​സിം​ഗി​ൽ 288 രൂ​പ​യി​ലെ പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​വാ​ഞ്ഞ​ത്‌ ദു​ർ​ബ​ലാ​വ​സ്ഥ​യ്‌​ക്ക്‌ ഇ​ട​യാ​ക്കാം. അ​തേ​സ​മ​യം, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ഗോ​ള ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​ത്‌ കൃ​ത്രി​മ റ​ബ​ർ വി​ല​യും ഉ​യ​ർ​ത്തും, ഇ​ത്‌ സ്വാ​ഭാ​വി​ക റ​ബ​റി​നു താ​ങ്ങാ​കും.

ഇ​ന്ത്യ​ൻ ട​യ​ർ നി​ർ​മാ​താ​ക്ക​ൾ കൊ​ച്ചി, കോ​ട്ട​യം വി​പ​ണി​ക​ളി​ലെ ഷീ​റ്റ്‌ ക്ഷാ​മ​ത്തി​ൽ ന​ട്ടം തി​രി​യു​ന്നു. നാ​ലാം ഗ്രേ​ഡ്‌ കി​ലോ 280 രൂ​പ​യി​ൽ നി​ന്നും 283 രൂ​പ വ​രെ ഉ​യ​ർ​ത്തി​യെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ 280ലാ​ണ്. അ​ഞ്ചാം ഗ്രേ​ഡ്‌ 276 രൂ​പ​യി​ലും. ഒ​ട്ടു​പാ​ൽ നാ​ലു രൂ​പ ഉ​യ​ർ​ന്ന് 184 രൂ​പ​യി​ലെത്തി. ലാ​റ്റ​ക്‌​സ്‌ 172ൽനി​ന്നു 177 രൂ​പ​യാ​യും വ​ർ​ധി​ച്ചു. റെ​യി​ൻ ഗാ​ർ​ഡ്‌ ഇ​ട്ട​തോ​ട്ട​ങ്ങ​ളി​ൽ വെ​ട്ട്‌ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ക​ൽ ഉ​യ​ർ​ന്ന താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്‌ മ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള യീ​ൽ​ഡ്‌ ചു​രു​ങ്ങാ​ൻ ഇ​ട​യാ​ക്കി.

ഏ​ല​ത്തോ​ട്ട​ങ്ങ​ൾ പ​രു​ങ്ങ​ലി​ൽ

കാ​ല​വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​പൂ​ർ​വം മാ​ത്രം സം​ഭ​വി​ക്കു​ന്ന ഉ​യ​ർ​ന്ന പ​ക​ൽ താ​പ​നി​ല മൂ​ലം ഹൈ​റേ​ഞ്ചി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളു​ടെ സ്ഥി​തി പ​രു​ങ്ങ​ലി​ൽ. എ​ൽ - നി​നോ കാ​ലാ​വ​സ്ഥ പ്ര​തി​ഭാ​സ​ത്തി​നി​ട​യി​ൽ മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​ത്‌ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ​ര​ത്തി. സാ​ധാ​ര​ണ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വ്‌ ആ​ഘോ​ഷ​മാ​ക്കി ഓ​ഗ​സ്‌​റ്റി​ൽ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ബം​പ​ർ വി​ള​വെ​ടു​പ്പി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കു​റി മ​ഴ ച​തി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​ലാ​യി. പ​ല തോ​ട്ട​ങ്ങ​ളി​ലും യ​ഥാ​സ​മ​യം വ​ള പ്ര​യോ​ഗ​ങ്ങ​ൾ​ക്ക്‌ പോ​ലും അ​വ​സ​രം ല​ഭി​ച്ചി​ല്ല. ചി​ല തോ​ട്ട​ങ്ങ​ൾ കീ​ട​ബാ​ധ ആ​ക്ര​മ​ണ​ങ്ങ​ളും വ്യാപകമായി. മു​ന്നി​ലു​ള്ള മാ​സ​ങ്ങ​ളി​ൽ ഉ​ത്പാ​ദ​നം ചു​രു​ങ്ങാ​ൻ ഇ​ട​യു​ണ്ട്‌.

ഓ​ഗ​സ്റ്റ്‌-ഒ​ക്‌​ടോ​ബ​റി​ലെ ഉ​ത്ത​രേ​ന്ത്യ​ൻ ഉ​ത്സ​വ ഡി​മാ​ൻ​ഡും ച​ര​ക്ക്‌ ക്ഷാ​മ​വും നി​ല​വി​ലെ കി​ലോ 3001 രൂ​പ​യി​ൽ നി​ന്നും ഏ​ല​ത്തെ 3500-4000 വ​രെ ഉ​യ​ർ​ത്താം. ദ​ക്ഷി​ണേ​ന്ത്യ​ൻ ഏ​ല​ത്തോ​ട്ട​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ൾ മു​ൻനി​ർ​ത്തി അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ​ങ്ങ​ൾ എ​ത്തി.

കാ​പ്പി വി​ല ഉ​യ​ർ​ന്നേ​ക്കും

രാ​ജ്യാ​ന്ത​ര കാ​പ്പി വി​ല ഉ​യ​രാ​ൻ സാ​ധ്യ​ത. കാ​പ്പി ഉ​ത്പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലും മു​ന്നി​ലു​ള്ള ബ്ര​സീ​ലി​ൽ വി​ള​വ്‌ ചു​രു​ങ്ങു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ വി​വ​രം. ക​ന​ത്ത മ​ഴ​യി​ൽ വി​ള​വെ​ടു​പ്പ്‌ വേ​ണ്ട വി​ധം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. നി​ല​വി​ൽ എ​ൽ - നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു പ​ക​ൽ താ​പ​നി​ല ഉ​യ​ർ​ന്ന​ത്‌ അ​ടു​ത്ത സീ​സ​ണി​ൽ അ​റ​ബി​ക്ക കാ​പ്പി​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​യും വി​ള​വി​നെ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ബ്ര​സീ​ലി​യ​ൻ ക​ർ​ഷ​ക​ർ. അ​ടു​ത്ത സീ​സ​ണി​ൽ വി​ള​വ്‌ ഇ​രു​പ​ത്‌ ശ​ത​മാ​നം വ​രെ കു​റ​യാം.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ കാ​പ്പി ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ സീ​സ​ണി​നേ​ക്കാ​ൾ ഉ​യ​രു​മെ​ന്നാ​ണ് ക​ർ​ണാ​ട​ക​ത്തി​ലെ വ​ൻ​കി​ട തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൂ​ച​ന. കേ​ര​ള​ത്തി​ൽ റോ​ബ​സ്റ്റ, അ​റ​ബി​ക്ക കാ​പ്പി ഉ​ത്പാ​ദ​ന​വും വ​ർ​ധി​ക്കാം. വ​യ​നാ​ട​ൻ കാ​പ്പി പ​രി​പ്പ്‌ 38,500 രൂ​പ​യി​ലും ഉ​ണ്ട കാ​പ്പി 54 കി​ലോ 11,700 രൂ​പ​യി​ലു​മാ​ണ്.

വില ഉയർന്ന് കറുത്തപൊന്ന്

ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ ചു​ളു വി​ല​യ്‌​ക്ക്‌ കു​രു​മു​ള​ക്‌ കൈ​ക്ക​ലാ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ അ​വ​ർ നി​ര​ക്ക്‌ ഉ​യ​ർ​ത്തി. ഹൈ​റേ​ഞ്ചി​ൽ നി​ന്നും മ​റ്റ്‌ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ടെ​ർ​മി​ന​ൽ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള നാ​ട​ൻ മു​ള​ക്‌ വ​ര​വ്‌ കു​റ​ഞ്ഞു. അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ കു​രു​മു​ള​ക്‌ 69,600 രൂ​പ​യി​ൽ​നി​ന്നും 70,000 രൂ​പ​യാ​യി. ഗാ​ർ​ബി​ൾ​ഡ്‌ 73,000 രൂ​പ​യി​ലു​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ മു​ള​ക്‌ വി​ല ട​ണ്ണി​ന് 7650 ഡോ​ള​ർ. ഇ​ന്തോ​നേ​ഷ്യ 6600 ഡോ​ള​റി​നും ബ്ര​സീ​ൽ 6000 ഡോ​ള​റി​നും വി​യ​റ്റ്‌​നാം 6200 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി.

വെ​ളി​ച്ചെ​ണ്ണ പ്ര​തീ​ക്ഷ​യി​ൽ

ചി​ങ്ങ​ത്തി​ലെ വ​ൻ ഡി​മാ​ൻ​ഡ് മു​ന്നി​ൽക​ണ്ട്‌ കൊ​പ്ര​യാ​ട്ട്‌ വ്യ​വ​സാ​യി​ക​ൾ വെ​ളി​ച്ചെ​ണ്ണ​യി​ൽ സ്വ​പ്‌​ന​ങ്ങ​ൾ നെ​യ്‌​തുകൂ​ട്ടു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലെ കൊ​പ്ര​യാ​ട്ട്‌ വ്യ​വ​സാ​യി​ക​ൾ ക​ന​ത്ത​തോ​തി​ൽ എ​ണ്ണ ശേ​ഖ​രി​ച്ചി​ട്ടു​ള്ള​താ​യാ​ണ് അ​വി​ടെ നി​ന്നു​ള്ള ര​ഹ​സ്യ വി​വ​രം. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ 22,500 രൂ​പ​യി​ൽ നി​ന്ന് 23,000 രൂ​പ​യാ​യി.

കൊ​പ്ര 500 രൂ​പ​യു​ടെ മി​ക​വി​ൽ 14,200 രൂ​പ​യി​ലെ​ത്തി. മു​ൻ വാ​രം സൂ​ച​ന ന​ൽ​കി​യ​താ​ണു ക​ർ​ക്കട​ക​ത്തി​ൽ വി​പ​ണി​യെ 23,000നു ​മു​ക​ളി​ൽ പി​ടി​ച്ചുനി​ർ​ത്താ​നാ​യാ​ൽ ചി​ങ്ങ​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ​യെ 25,000 ക​ട​ത്തു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന്.

Business

വിദേ‍ശ ഓഹരിവിപണികൾ സമ്മർദത്തിൽ; പ്രതിവാര നേട്ടത്തിൽ ഇന്ത്യൻ വിപണി

യു​എ​സ്‌-യൂ​റോ​പ്യ​ൻ ഓ​ഹ​രി ഇ​ൻ​ഡ​ക്‌​സു​ക​ളി​ലെ പ്ര​തി​സ​ന്ധി വാ​രാ​ന്ത്യം ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ​യും പി​രി​മു​റു​ക്ക​ത്തി​ലാ​ക്കി. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ വി​പ​ണി പ്ര​തി​വാ​ര നേ​ട്ടം സ്വ​ന്ത​മാ​ക്കി. സെ​ൻ​സെ​ക്‌​സ്‌ 582 പോ​യി​ന്‍റും നി​ഫ്‌​റ്റി 128 പോ​യി​ന്‍റും ഉ​യ​ർ​ന്നു. വി​ദേ​ശ വി​പ​ണി​ക​ളെ പി​ടി​ച്ചു​ല​ച്ച​ത്‌ സെ​മി​ക​ണ്ട​ക്ട​ർ വി​ഷ​യ​മാ​ണ്.

അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ളി​ൽ ഐ​ടി വി​ഭാ​ഗം ഓ​ഹ​രി​ക​ൾ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ലാ​ണ്. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാം ത​വ​ണ വി​പ​ണി പ്ര​തി​വാ​ര ന​ഷ്‌​ട​ത്തി​ൽ. നാ​ലാ​ഴ്‌​ച​ക​ളി​ൽ സൂ​ചി​ക ഏ​ക​ദേ​ശം ഒ​മ്പ​ത്‌ ശ​ത​മാ​നം ഇ​ടി​ഞ്ഞു. സെ​മി​ക​ണ്ട​ക്ട​ർ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ പി​രി​മു​റു​ക്ക​ത്തി​ലാ​ണ്. ചൈ​നീ​സ് എ​ഐ ക​മ്പ​നി പു​തി​യ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മോ​ഡ​ൽ രം​ഗ​ത്ത്‌ ഇ​റ​ക്കി​യ​താ​ണു വി​പ​ണി​യെ ഞെ​ട്ടി​ച്ച​ത്‌. യു​എ​സി​ൽ നി​ല​വി​ലു​ള്ള മു​ൻ​നി​ര സെ​മി​ക​ണ്ട​ക്‌​ട​ർ മോ​ഡ​ലു​ക​ളേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണു പു​തി​യ​തി​ന്.

കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മി​ക​ച്ച ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​ഫ​ല​ങ്ങ​ൾ സെ​ൻ​സെ​ക്‌​സി​നും നി​ഫ്‌​റ്റി​ക്കും ക​രു​ത്താ​യി. ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗ​ത്തെ അ​നി​ശ്ചി​ത​ത്വ​വും ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റ​വും വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രെ വി​ല്പ​ന​ക്കാ​രാ​ക്കി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളു​ടെ ശ​ക്ത​മാ​യ പി​ൻ​തു​ണ ഐ​ടി ഓ​ഹ​രി​ക​ൾ​ക്ക്‌ തി​ള​ക്കം പ​ക​ർ​ന്നു.

നി​ഫ്‌​റ്റി ബു​ള്ളി​ഷ്‌ മ​നോ​ഭാ​വം നി​ല​നി​ർ​ത്തി. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളും പ്രാ​ദേ​ശി​ക നി​ക്ഷേ​പ​ക​രും ശ​ക്ത​മാ​യ പി​ൻ​തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്‌. സൂ​ചി​ക 24,206 പോ​യി​ന്‍റി​ൽ നി​ന്നും വാ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 24,021- 24,255 റേ​ഞ്ചി​ൽ നീ​ങ്ങി. വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളോ​ട്‌ നി​ക്ഷേ​പ​ക​ർ കാ​ണി​ച്ച താ​ത്പ​ര്യം നി​ഫ്‌​റ്റി​യെ 24,365ലേ​ക്ക്‌ ഉ​യ​ർ​ത്തി, മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ 24,334ലാ​ണ്. ഈ ​വാ​രം 24,115ലെ ​താ​ങ്ങ്‌ നി​ല​നി​ർ​ത്തി 24,459 – 24,584 പോ​യി​ന്‍റ് ല​ക്ഷ്യ​മാ​ക്കാം. അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക്‌ മാ​സാ​വ​സാ​നം 24,928ലേ​ക്ക്‌ ഉ​യ​ർ​ത്താ​നാ​വും.

നി​ഫ്‌​റ്റി ജൂ​ലൈ സീ​രീ​സ്‌ 24,242ൽ​നി​ന്നും 24,322ലേ​ക്ക്‌ ഉ​യ​ർ​ന്നു. ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 168 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്നും 146 ല​ക്ഷ​മാ​യി കു​റ​ഞ്ഞ​ങ്കി​ലും വി​പ​ണി ബു​ള്ളി​ഷാ​ണ്. അ​തേ​സ​മ​യം, ഒ​രു വി​ഭാ​ഗം ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ഷോർ​ട്ട്‌ ക​വ​റിം​ഗി​നു നീ​ക്കം ന​ട​ത്തി​യ​താ​യി അ​നു​മാ​നി​ക്കു​ന്നു.

ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 77,569 പോ​യി​ന്‍റി​ൽ​നി​ന്നും തു​ട​ക്ക​ത്തി​ൽ 76,925ലേ​ക്ക്‌ താ​ഴ്‌​ന്ന അ​വ​സ​ര​ത്തി​ൽ ടെ​ക്‌​നോ​ള​ജി വി​ഭാ​ഗം ഓ​ഹ​രി​ക​ളി​ൽ ഉ​ട​ലെ​ടു​ത്ത വാ​ങ്ങ​ൽ താ​ത്പ​ര്യം പി​ന്നീ​ട്‌ സെ​ൻ​സെ​ക്‌​സി​നെ 78,279ലേ​ക്ക്‌ ഉ​യ​ർ​ത്തി. മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ സൂ​ചി​ക 78,151 പോ​യി​ന്‍റി​ലാ​ണ്. പ്ര​തി​ദി​ന ചാ​ർ​ട്ടി​ൽ വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ സൂ​ചി​ക 78,645 – 79,139 ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക്‌ ചു​വ​ടു​വ​യ്ക്കാം. ഈ ​അ​വ​സ​ര​ത്തി​ൽ ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ്‌​തി വ​ർ​ധി​ച്ചാ​ൽ 80,493 പോ​യി​ന്‍റി​ലേ​ക്ക്‌ മു​ന്നേ​റാം. അ​തേ​സ​മ​യം, വി​ല്പ​ന​ക്കാ​ർ വി​പ​ണി​യി​ൽ ഇ​ടം പി​ടി​ച്ചാ​ൽ 77,291-76,431 റേ​ഞ്ചി​ൽ താ​ങ്ങ്‌ പ്ര​തീ​ക്ഷി​ക്കാം.

ഐ​ടി മേ​ഖ​ല​യി​ൽ നി​ന്നും പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച ഒ​ന്നാം പാ​ദ പ്ര​വ​ർ​ത്ത​ന ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്‌ ഈ ​വി​ഭാ​ഗം ഓ​ഹ​രി​ക​ളി​ൽ ശ​ക്ത​മാ​യ വാ​ങ്ങ​ലി​ന് അ​വ​സ​ര​മൊ​രു​ക്കി. നി​ഫ്റ്റി ഐ​ടി സൂ​ചി​ക നാ​ല് ശ​ത​മാ​നം ഉ​യ​ർ​ന്നു, ഒ​ൻ​പ​ത് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​വാ​ര പ്ര​ക​ട​ന​മാ​ണി​ത്‌.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ മു​ൻ നി​ര ഓ​ഹ​രി​ക​ളി​ൽ വി​ല്പ​ന​യ്‌​ക്ക്‌ തി​ടു​ക്കം കാ​ണി​ച്ചു. അ​വ​ർ മൊ​ത്തം 9119.76 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​ല്പ​ന ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ വാ​ങ്ങ​ലു​കാ​രാ​യി 9808.64 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു.

രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും ഇ​ടി​ഞ്ഞു. 95.37ൽ ​നി​ന്നും രൂ​പ 96.40ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യെ​ങ്കി​ലും പി​ന്നീ​ട്‌ 96.26ൽ ​ക്ലോ​സിം​ഗ് ന​ട​ന്നു. സാ​ങ്കേ​തി​ക​മാ​യി രൂ​പ ദു​ർ​ബ​ലാ​വ​സ്ഥ​യി​ൽ അ​ക​പ്പെ​ട്ട​തി​നാ​ൽ 96.85ലേ​ക്ക്‌ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം. അ​തു​കൊ​ണ്ടു ത​ന്നെ ആ​ർ​ബി​ഐ വി​പ​ണി ഇ​ട​പെ​ട​ലി​നു നീ​ക്കം ന​ട​ത്താം.

രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം വീ​ണ്ടും ഉ​യ​ർ​ന്നു. ജൂ​ലൈ പ​ത്തി​ന് അ​വ​സാ​നി​ച്ച വാ​ര​ത്തി​ൽ ക​രു​ത​ൽ ശേ​ഖ​രം 67,515.7 കോ​ടി ഡോ​ള​റി​ലെ​ത്തി. തൊ​ട്ട്‌ മു​ൻ വാ​രം ഇ​ത്‌ 67,419.3 കോ​ടി ഡോ​ള​റാ​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ ക​രു​ത​ൽ ധ​നം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ 72,849.4 കോ​ടി ഡോ​ള​റി​ൽ എ​ത്തി​യി​രു​ന്നു. മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ ആ​ഗോ​ള ധ​നവി​പ​ണി​യി​ൽ സൃ​ഷ്‌​ടി​ച്ച അ​നി​ശ്ചി​ത​ത്വം രൂ​പ​യെ​യും സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ക​രു​ത​ൽ ധ​നം 75,000 കോ​ടി ഡോ​ള​ർ ക​ട​ക്കു​മാ​യി​രു​ന്നു.

ബ്രെ​ന്‍റ് ക്രൂ​ഡ് ബാ​ര​ലി​ന് 76 ഡോ​ള​റി​ൽ നി​ന്നും മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 86 ഡോ​ള​റി​ലെ പ്ര​തി​രോ​ധം ത​ക​ർ​ത്ത്‌ 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യാ​യ 88.36 ഡോ​ള​റി​ലെ​ത്തി. ഇ​റാ​ൻ സം​ഘ​ർ​ഷം ക​ണ​ക്കി​ലെ​ടു​ത്താ​ൽ മു​ൻ വാ​രം സൂ​ചി​പ്പി​ച്ച പോ​ലെ എ​ണ്ണ 96-100 ഡോ​ള​റി​ലേ​ക്ക്‌ നീ​ങ്ങാം. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യാ​ൽ ക്രൂ​ഡ്‌ 114 ഡോ​ള​ർ വ​രെ ഉ​യ​രാം.

Business

2027 ആദ്യപാദം: റി​​ല​​യ​​ൻ​​സ് വ​​രു​​മാ​​നം മൂ​​ന്നു ല​​ക്ഷം കോ​​ടി ക​​ട​​ന്നു

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ ക​​ന്പ​​നി​​യാ​​യ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ (2026-27) ഏ​​പ്രി​​ൽ-​​ജൂ​​ണ്‍ പാ​​ദ​​ത്തി​​ലെ വ​​രു​​മാ​​ന​​ത്തി​​ൽ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച. എ​​ന്നാ​​ൽ ഈ ​​പാ​​ദ​​ത്തി​​ൽ സം​​യോ​​ജി​​ത അ​​റ്റാ​​ദാ​​യ​​ത്തി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഓ​​യി​​ൽ ടു ​​കെ​​മി​​ക്ക​​ൽ, റി​​ല​​യ​​ൻ​​സ് ജി​​യോ, റീ​​ട്ടെ​​യി​​ൽ ബി​​സി​​ന​​സു​​ക​​ൾ വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

റി​​ല​​യ​​ൻ​​സി​​ന്‍റെ ഏ​​കീ​​കൃ​​ത​​വ​​രു​​മാ​​നം വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 24.5 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 3,40,257 കോ​​ടി​​യി​​ലെ​​ത്തി. ഒ​​രു പാ​​ദ​​ത്തി​​ലെ വ​​രു​​മാ​​നം മൂ​​ന്നു ല​​ക്ഷം കോ​​ടി ക​​ട​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​യാ​​ണ്. മു​​ൻ​​വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 2,73,252 കോ​​ടി​​യാ​​യി​​രു​​ന്നു.

ക​​ന്പ​​നി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന ലാ​​ഭം മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 10.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​മാ​​യ 54,067 കോ​​ടി രൂ​​പ​​യാ​​യി. നി​​കു​​തി​​ക്കു​​മു​​ന്പു​​ള്ള ലാ​​ഭം 8.5 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 30,630 കോ​​ടി രൂ​​പ​​യാ​​യി. നി​​കു​​തി​​ക്കു ശേ​​ഷ​​മു​​ള്ള ലാ​​ഭം 6.1 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 23,196 കോ​​ടി രൂ​​പ​​യാ​​യും മാ​​റി.

ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ റി​​ല​​യ​​ൻ​​സി​​ന്‍റെ സം​​യോ​​ജി​​യ അ​​റ്റാ​​ദാ​​യം 22.4 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 20,946 കോ​​ടി രൂ​​പ​​യാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 26,944 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഈ ​​കു​​റ​​വ് ക​​ന്പ​​നി​​യു​​ടെ മോ​​ശം പ്ര​​ക​​ട​​ന​​മ​​ല്ല കാ​​ണി​​ക്കു​​ന്ന​​ത്. ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സി​​ലെ ഓ​​ഹ​​രി വി​​റ്റ​​തി​​ലൂ​​ടെ ല​​ഭി​​ച്ച 8924 കോ​​ടി രൂ​​പ​​യു​​ടെ അ​​സാ​​ധാ​​ര​​ണ നേ​​ട്ടം ഒ​​ഴി​​വാ​​ക്കി ക​​ണ​​ക്കാ​​ക്കി​​യാ​​ൽ ഈ ​​പാ​​ദ​​ത്തി​​ൽ ക​​ന്പ​​നി​​യു​​ടെ അ​​റ്റാ​​ദാ​​യ​​വും പ്ര​​വ​​ർ​​ത്ത​​ന ലാ​​ഭ​​വും വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്.

റി​​ല​​യ​​ൻ​​സി​​ന്‍റെ ഓ​​യി​​ൽ ടു ​​കെ​​മി​​ക്ക​​ൽ വി​​ഭാ​​ഗ​​ത്തി​​ന്‍റെ വ​​രു​​മാ​​നം മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 30 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 2,01,803 കോ​​ടി രൂ​​പ​​യാ​​യി. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ 54.1 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക വ​​ർ​​ധ​​ന​​യാ​​ണ് ഈ ​​വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​യ​​ത്.

റി​​ല​​യ​​ൻ​​സി​​ന്‍റെ ഡി​​ജി​​റ്റ​​ൽ വി​​ഭാ​​ഗ​​മാ​​യ ജി​​യോ പ്ലാ​​റ്റ്ഫോം​​സ്, 2027 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ 7,764 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം നേ​​ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 7,110 കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ 9.2 ശതമാനം വ​​ള​​ർ​​ച്ച​​യാ​​ണ് ഇ​​തി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഡി​​ജി​​റ്റ​​ൽ സേ​​വ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം 20 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു.

റി​​ല​​യ​​ൻ​​സ് റീ​​ട്ടെ​​യി​​ൽ വെ​​ഞ്ചേ്വ​​ഴ്സ് ലി​​മി​​റ്റ​​ഡി​​ന്‍റെ അ​​റ്റാ​​ദാ​​യം ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ 14.2 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 2806 കോ​​ടി രൂ​​പ​​യാ​​യി. മു​​ൻ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 3271 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

ക​​ന്പ​​നി​​യു​​ടെ പു​​തി​​യ പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി ഈ ​​മൂ​​ന്ന് മാ​​സ​​ത്തി​​നി​​ടെ 38,682 കോ​​ടി രൂ​​പ​​യാ​​ണ് റി​​ല​​യ​​ൻ​​സ് നി​​ക്ഷേ​​പി​​ച്ച​​ത്. ഇ​​തി​​നാ​​യി പു​​റ​​ത്തു​​നി​​ന്ന് ക​​ട​​മെ​​ടു​​ക്കാ​​തെ, ബി​​സി​​ന​​സി​​ൽ നി​​ന്ന് ല​​ഭി​​ച്ച ലാ​​ഭ​​പ്പ​​ണം ത​​ന്നെ​​യാ​​ണ് ക​​ന്പ​​നി പൂ​​ർ​​ണ​​മാ​​യും വി​​നി​​യോ​​ഗി​​ച്ച​​ത്. ക​​ന്പ​​നി​​യു​​ടെ അ​​റ്റ​​ക​​ടം ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് മാ​​സ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന 1,24,717 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്നും ജൂ​​ണ്‍ 30 ആ​​യ​​പ്പോ​​ഴേ​​ക്കും 1,22,914 കോ​​ടി രൂ​​പ​​യാ​​യി കു​​റ​​യ്ക്കാ​​നും റി​​ല​​യ​​ൻ​​സി​​ന് സാ​​ധി​​ച്ചു.

Business

മൊ​​ത്തവി​​ല പ​​ണ​​പ്പെ​​രു​​പ്പം ഉ​​യ​​ർ​​ന്നു

ന്യൂ​​ഡ​​ൽ​​ഹി: ഉ​​പ​​ഭോ​​ക്തൃ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള രാ​​ജ്യ​​ത്തെ ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ ഉ​​യ​​ർ​​ന്ന​​തി​​നൊ​​പ്പം മൊ​​ത്ത വി​​ല പ​​ണ​​പ്പെ​​രു​​പ്പ​​വും ഉ​​യ​​ർ​​ന്നു. ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ, ധാ​​തു എ​​ണ്ണ​​ക​​ൾ, അ​​ടി​​സ്ഥാ​​ന ലോ​​ഹ​​ങ്ങ​​ൾ, രാ​​സ​​വ​​സ്തു​​ക്ക​​ളും രാ​​സ ഉ​​ത്പ​​ന്ന​​ങ്ങ​​ളും എ​​ന്നി​​വ​​യു​​ടെ വി​​ല​​വ​​ർ​​ധ​​ന മൂ​​ലം ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ലെ മൊ​​ത്ത​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പം 9.87 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു​​വെ​​ന്ന് വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യം പു​​റ​​ത്തു​​വി​​ട്ട ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്. മേ​​യ് മാ​​സ​​ത്തി​​ൽ ഇ​​ത് 9.68 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

മേ​​യി​​ലെ 109.9-മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ജൂ​​ണി​​ൽ എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും മൊ​​ത്ത​​വി​​ല സൂ​​ചി​​ക (ഡ​​ബ്ല്യു​​പി​​ഐ) 110.2 ആ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി. 2026 ജൂ​​ണി​​ലെ വാ​​ർ​​ഷി​​ക മൊ​​ത്ത​​വി​​ല പ​​ണ​​പ്പെ​​രു​​പ്പം 9.87 ശ​​ത​​മാ​​ന​​മാ​​ണെ​​ന്നും, തൊ​​ട്ടു​​മു​​ന്പ​​ത്തെ മാ​​സ​​ത്തി​​ൽ ഇ​​ത് 9.68 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു​​വെ​​ന്നും കേ​​ന്ദ്ര വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.

മേ​​യി​​ൽ 3.93 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന ഉ​​പ​​ഭോ​​ക്തൃ​​വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ചി​​ല്ല​​റ വി​​ല്പ​​ന പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ണി​​ൽ 4.38 ശ​​ത​​മാ​​ന​​മാ​​യാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. ഉ​​പ​​ഭോ​​ക്തൃ ഭ​​ക്ഷ്യ​​വി​​ല സൂ​​ചി​​ക പ്ര​​കാ​​ര​​മു​​ള്ള ഭ​​ക്ഷ്യ​​പ​​ണ​​പ്പെ​​രു​​പ്പം മേ​​യി​​ലെ 4.78 ശ​​ത​​മാ​​ന​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ജൂ​​ണി​​ൽ 5.32 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.

പ്ര​​ധാ​​ന ഡ​​ബ്ല്യു​​പി​​ഐ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പ്രൈ​​മ​​റി ആ​​ർ​​ട്ടി​​ക്കി​​ളു​​ക​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം മേ​​യ് മാ​​സ​​ത്തി​​ലെ 4.99 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ 7.0 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ഈ ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ സൂ​​ചി​​ക മു​​ൻ​​മാ​​സ​​ത്തെ 113.7 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 116.1 ആ​​യി വ​​ർ​​ധി​​ച്ചു. ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം മേ​​യി​​ലെ 3.6 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണി​​ൽ 5.49 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. ഭ​​ക്ഷ്യേ​​ത​​ര വ​​സ്തു​​ക്ക​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം 9.49 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 11.07 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു.

മേ​​യ് മാ​​സ​​ത്തി​​ലെ 30.33 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് കു​​റ​​ഞ്ഞെ​​ങ്കി​​ലും ജൂ​​ണി​​ൽ ഇ​​ന്ധ​​ന-​​ഉൗ​​ർ​​ജ പ​​ണ​​പ്പെ​​രു​​പ്പം 27.41 ശ​​ത​​മാ​​ന​​മെ​​ന്ന ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ ത​​ന്നെ തു​​ട​​രു​​ന്നു. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ മി​​ന​​റ​​ൽ ഓ​​യി​​ലു​​ക​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം മേ​​യി​​ലെ 49.82 ശ​​ത​​മാ​​ന​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ജൂ​​ണി​​ൽ 46.48 ശ​​ത​​മാ​​ന​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി.
ക്രൂ​​ഡ് പെ​​ട്രോ​​ളി​​യം, പ്ര​​കൃ​​തി​​വാ​​ത​​കം എ​​ന്നി​​വ​​യു​​ടെ പ​​ണ​​പ്പെ​​രു​​പ്പം മേ​​യി​​ലെ 61.51 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണി​​ൽ 34.75 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. വൈ​​ദ്യു​​തി 0.76 ശ​​ത​​മാ​​നം ഡി​​ഫ്ലേഷ​​നി​​ൽ തു​​ട​​ർ​​ന്നു.

ജൂ​​ണി​​ൽ ഉ​​ത്പാ​​ദി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം മാ​​റ്റ​​മി​​ല്ലാ​​തെ 7.48 ശ​​ത​​മാ​​ന​​ത്തി​​ൽ തു​​ട​​ർ​​ന്നു. ഉ​​ത്പാ​​ദി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ സൂ​​ചി​​ക മേ​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 107.8 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ല​​നി​​ന്നു. ഉ​​ത്പാ​​ദി​​ത ഭ​​ക്ഷ്യേ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ​​ണ​​പ്പെ​​രു​​പ്പം 6.14 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണി​​ൽ 7.2 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.

പ്രൈ​​മ​​റി ആ​​ർ​​ട്ടി​​ക്കി​​ൾ​​സ് ഗ്രൂ​​പ്പി​​ൽ​​നി​​ന്നു​​ള്ള ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ളും ഉ​​ത്പാ​​ദി​​ത ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടു​​ന്ന ഡ​​ബ്ലു​​പി​​ഐ ഭ​​ക്ഷ്യ സൂ​​ചി​​ക​​ക​​യി​​ൽ മേ​​യി​​ലെ 4.49 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ജൂ​​ണി​​ൽ 6.14 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.

Business

പാ​രാ​മൗ​ണ്ട്-​വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ് ല​യ​നം; യുഎസ് സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി​ക്ക്

ന്യൂ​യോ​ർ​ക്ക്: പാ​രാ​മൗ​ണ്ടും വാ​ർ​ണ​ർ ബ്ര​ദേ​ഴ്സും ത​മ്മി​ലു​ള്ള ല​യ​നം ത​ട​യാ​ൻ യു​എ​സി​ലെ 12 സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു.

ഹോ​ളി​വു​ഡ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​ധ്യ​മ ല​യ​നം കു​ത്ത​ക സൃ​ഷ്ടി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​തി​ലൂ​ടെ മ​ത്സ​രസാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ചെലവ് വർധിക്കുന്നതി​ന് കാ​ര​ണ​മാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി ന​ട​ത്തു​ന്ന​ത്.

പാ​രാ​മൗ​ണ്ടി​ന്‍റെ​യും വാ​ർ​ണ​ർ ബ്ര​ദേ​ഴ്സി​ന്‍റെ​യും ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സു​ക​ളും പ്രൊ​ഡ​ക്‌ഷ​ൻ സ്റ്റു​ഡി​യോ​ക​ളും സ്ഥി​തി​ചെ​യ്യു​ന്ന ക​ലി​ഫോ​ർ​ണി​യ​യു​ടെ നേ​തൃ​ത്വ​ത്തിലാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​രാ​മൗ​ണ്ട് 110 ബി​ല്യ​ണ്‍ ഡോ​ള​റി​നാ​ണ് വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ് ഡി​സ്ക​വ​റി​യെ ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ആ​ന്‍റി​ട്ര​സ്റ്റ് (കു​ത്ത​ക​വി​രു​ദ്ധ) നി​യ​മ​വ്യ​വ​ഹാ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ, ഈ ​ല​യ​നം ഉ​ട​ന​ടി ത​ട​യു​ന്ന​തി​നാ​യി ഒ​രു പ്രാ​ഥ​മി​ക നി​രോ​ധ​ന ഉ​ത്ത​ര​വി​നും അ​വ​ർ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​ഇ​ട​പാ​ട് തി​യ​റ്റ​റു​ക​ൾ​ക്കും ടെ​ലി​വി​ഷ​ൻ വി​ത​ര​ണ​ക്കാ​ർ​ക്കും ദോ​ഷം ചെ​യ്യു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​തു​പോ​ലെ ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​ത്തി​ൽ കു​റ​വു​ണ്ടാ​ക്കു​മെ​ന്നും ന്യൂ​യോ​ർ​ക്ക്, അ​രി​സോ​ണ, മി​ന​സോ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ വാ​ദി​ച്ചു.

Business

ഡെവലപ്പർമാർക്കും സ്റ്റാർട്ടപ്പുകൾക്കും കൈത്താങ്ങായി ഗൂഗിൾ

ബം​​ഗ​​ളൂ​​രു: രാ​​ജ്യ​​ത്തെ ഡെ​​വ​​ല​​പ്പ​​ർ​​മാ​​ർ, സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ, സം​​രം​​ഭ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ​​ക്ക് മു​​ൻ​​നി​​ര എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ എ​​ളു​​പ്പ​​ത്തി​​ൽ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള പു​​തി​​യ സം​​രം​​ഭ​​ങ്ങ​​ളു​​മാ​​യി ഗൂ​​ഗി​​ൾ.

ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ന്ന “ഗൂ​​ഗി​​ൾ ഐ/​​ഓ ക​​ണ​​ക്ട് ഇ​​ന്ത്യ 2026’’ (Google I/O Connect India 2026) സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് എ​​ഐ അ​​ധി​​ഷ്ഠി​​ത വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ൾ, ത​​ദ്ദേ​​ശീ​​യ​​മാ​​യ ക്ലൗ​​ഡ് സേ​​വ​​ന​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന വി​​പു​​ല​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ ക​​മ്പ​​നി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഡാ​​റ്റാ ലോ​​ക്ക​​ലൈ​​സേ​​ഷ​​ൻ നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ച്ച് ആ​​ഗോ​​ള എ​​ഐ മോ​​ഡ​​ലു​​ക​​ൾ സു​​ര​​ക്ഷി​​ത​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​ത​​ര​​ത്തി​​ലാ​​ണ് പു​​തി​​യ മാ​​റ്റ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലെ ആ​​ൻ​​ഡ്രോ​​യി​​ഡ്, ഗൂ​​ഗി​​ൾ പ്ലേ ​​ഇ​​ക്കോ സി​​സ്റ്റം 2025ൽ ​​മാ​​ത്രം രാ​​ജ്യ​​ത്തി​​ന്‍റെ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യി​​ലേ​​ക്കും ആ​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കു​​മാ​​യി 5.3 ല​​ക്ഷം കോ​​ടി രൂ​​പ (60 ബി​​ല്യ​​ൺ ഡോ​​ള​​ർ) സം​​ഭാ​​വ​​ന ചെ​​യ്ത​​താ​​യും ഇ​​ത് മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 28 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യും സ​​മ്മേ​​ള​​ന​​ത്തി​​ൽ ഗൂ​​ഗി​​ൾ വ്യ​​ക്ത​​മാ​​ക്കി.

ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​ർ മു​​ഖ്യാ​​തി​​ഥി​​യാ​​യ ച​​ട​​ങ്ങി​​ൽ സാ​​ങ്കേ​​തി​​ക മു​​ന്നേ​​റ്റ​​ങ്ങ​​ളി​​ൽ ക​​ർ​​ണാ​​ട​​ക​​യെ ഗൂ​​ഗി​​ളി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ പ​​രീ​​ക്ഷ​​ണ​​ശാ​​ല​​യാ​​ക്കി മാ​​റ്റാ​​ൻ അ​​ദ്ദേ​​ഹം ആ​​ഹ്വാ​​നം ചെ​​യ്തു. വി​​ദ്യാ​​ർ​​ഥി​​ക​​ൾ, ഗ​​വേ​​ഷ​​ക​​ർ, സം​​രം​​ഭ​​ക​​ർ എ​​ന്നി​​വ​​ർ ഒ​​ത്തൊ​​രു​​മി​​ച്ച് കൂ​​ടു​​ത​​ൽ നൂ​​ത​​ന​​വും സു​​ര​​ക്ഷി​​ത​​വു​​മാ​​യ ഒ​​രു സാ​​ങ്കേ​​തി​​ക ഭാ​​വി കെ​​ട്ടി​​പ്പ​​ടു​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വി​​വ​​ര​​ങ്ങ​​ൾ തെ​​ര​​യു​​ന്ന ഘ​​ട്ട​​ത്തി​​ൽ​​നി​​ന്നു മാ​​റി, നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ടു​​ന്ന ചു​​മ​​ത​​ല​​ക​​ൾ സു​​ര​​ക്ഷി​​ത​​മാ​​യി നി​​ർ​​വ​​ഹി​​ക്കു​​ന്ന ‘ഏ​​ജ​​ന്‍റി​​ക് എ​​ഐ’ (Agentic AI) യു​​ഗ​​ത്തി​​ലേ​​ക്ക് രാ​​ജ്യം മാ​​റു​​ക​​യാ​​ണെ​​ന്നും, ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ ത​​ദ്ദേ​​ശീ​​യ​​മാ​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളും ഒ​​രു​​ക്കു​​ക​​യാ​​ണു ത​​ങ്ങ​​ളു​​ടെ ല​​ക്ഷ്യ​​മെ​​ന്നും ഗൂ​​ഗി​​ൾ ഇ​​ന്ത്യ ക​​ൺ​​ട്രി മാ​​നേ​​ജ​​ർ പ്രീ​​തി ലോ​​ബാ​​ന പ​​റ​​ഞ്ഞു.

കേ​​വ​​ലം സാ​​ങ്കേ​​തി​​ക മോ​​ഡ​​ലു​​ക​​ളു​​ടെ വ​​ലു​​പ്പ​​ത്തി​​ല​​ല്ല, മ​​റി​​ച്ച് സ​​മൂ​​ഹ​​ത്തി​​ൽ അ​​തു​​ണ്ടാ​​ക്കു​​ന്ന ന​​ല്ല മാ​​റ്റ​​ങ്ങ​​ളി​​ലാ​​ണ് എ​​ഐ​​യു​​ടെ പു​​രോ​​ഗ​​തി അ​​ള​​ക്കേ​​ണ്ട​​തെ​​ന്ന് ഗൂ​​ഗി​​ൾ ഡീ​​പ്‌​​മൈ​​ൻ​​ഡ് സീ​​നി​​യ​​ർ ഡ​​യ​​റ​​ക്ട​​ർ മ​​നീ​​ഷ് ഗു​​പ്ത​​യും കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Business

അ​മേ​രി​ക്ക​യി​ലെ എ​ട്ടാ​മ​ത്തെ ഷോ​റൂം ന്യൂ​ജഴ്സി​യി​ൽ തു​റ​ന്ന് ജോ​യ് ആ​ലു​ക്കാ​സ്

ന്യൂ​​​ജ​​​ഴ്സി: ആ​​​ഗോ​​​ള ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ്ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ എ​​​ട്ടാ​​​മ​​​ത്തെ ഷോ​​​റൂം ന്യൂ​​​ജ​​​ഴ്സി​​​യി​​​ൽ തു​​​റ​​​ന്നു. ഇ​​​സെ​​​ലി​​​നി​​​ലു​​​ള്ള 42 മാ​​​ർ​​​ക്കോ​​​ണി അ​​​വ​​​ന്യു​​​വി​​​ൽ ആ​​​രം​​​ഭി​​​ച്ച ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം വു​​​ഡ്ബ്രി​​​ഡ്ജ് ടൗ​​​ൺ​​​ഷി​​​പ് മേ​​​യ​​​ർ ജോ​​​ൺ ഇ ​​​മ​​​ക്കോ​​​ർ​​​മ​​​ക്, ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ജ്വ​​​ല്ല​​​റി സി​​​ഇ​​​ഒ ജോ​​​ൺ പോ​​​ൾ ആ​​​ലു​​​ക്കാ​​​സ്, ഡ​​​യ​​​റ​​​ക്ട​​​ർ സോ​​​ണി​​​യ ആ​​​ലു​​​ക്കാ​​​സ് എ​​​ന്നി​​​വ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.

ക​​ലി​​​ഫോ​​​ർ​​​ണി​​​യ, നാ​​​പെ​​​ർ​​​വി​​​ല്ലേ, ഷി​​​ക്കാ​​​ഗോ, ടെ​​​ക്സ​​​സ്, എ​​​ഡി​​​സ​​​ൺ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പു​​​തി​​​യ ഷോ​​​റൂം തു​​​റ​​​ന്ന​​​ത്.
2016ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ആ​​​ദ്യ ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ച​​​ത്. പ​​​ത്താം

വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ ഷോ​​​റൂ​​​മി​​​ൽ​​​നി​​​ന്നും ഗോ​​​ൾ​​​ഡ്, ഡ​​​യ​​​മ​​​ണ്ട്, പോ​​​ൾ​​​കി, പ്ര​​​ഷ്യ​​​സ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ ഫ്ലാ​​​റ്റ് 30 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ, ഓ​​​രോ പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്കും ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കും.

പ്രീ​​​മി​​​യം ജ്വ​​​ല്ല​​​റി ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വം ല​​​ഭി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​ത്യാ​​​ധു​​​നി​​​ക ഫീ​​​ച്ച​​​റു​​​ക​​​ളോ​​​ടെ​​​യാ​​ണു പു​​​തി​​​യ ഷോ​​​റൂം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ആ​​​ധു​​​നി​​​ക​​​വും പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​വു​​​മാ​​​യ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​തി​​​വി​​​പു​​​ല ക​​​ള​​​ക്‌​​​ഷ​​​നു​​​ക​​​ൾ ഷോ​​​റൂ​​​മി​​​ലു​​​ണ്ട്. വാ​​​ർ​​​ഷി​​​ക ഓ​​​ഫ​​​റു​​​ക​​​ൾ 19 വ​​​രെ​​​യും, ഉ​​​ദ്ഘാ​​​ട​​​ന ഓ​​​ഫ​​​റു​​​ക​​​ൾ 26വ​​​രെ​​​യും ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നു ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ജ്വ​​​ല്ല​​​റി സി​​​ഇ​​​ഒ ജോ​​​ൺ പോ​​​ൾ ആ​​​ലു​​​ക്കാ​​​സ് അ​​​റി​​​യി​​​ച്ചു.

 

Business

ജീ​പാ​സും റോ​യ​ൽ​ഫോ​ർ​ഡും ഇ​ന്ത്യ​ൻ വിപണിയിൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ആ​ഗോ​ള വ്യ​വ​സാ​യ ശൃം​ഖ​ല​യാ​യ വെ​സ്റ്റേ​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ്’ ത​ങ്ങ​ളു​ടെ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളാ​യ ജീ​പാ​സ്’, ’റോ​യ​ൽ​ഫോ​ർ​ഡ്’ എ​ന്നി​വ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ജിസിസി രാ​ജ്യ​ങ്ങ​ൾ, യു​കെ, ആ​ഫ്രി​ക്ക, സി​ഐ​എ​സ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള ജീ​പാ​സി​ന് 40 വ​ർ​ഷ​ത്തി​ലേ​റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. ഹോം ​അ​പ്ല​യ​ൻ​സ​സ്, കി​ച്ച​ണ്‍ അ​പ്ല​യ​ൻ​സ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, ലൈ​റ്റിം​ഗ്, പേ​ഴ്സ​ണ​ൽ കെ​യ​ർ, ലൈ​ഫ് സ്റ്റൈ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1,100-ല​ധി​കം ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ജീ​പാ​സ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.

പ്രീ​മി​യം കി​ച്ച​ണ്‍​വെ​യ​ർ, ഹോം​വെ​യ​ർ ബ്രാ​ൻ​ഡാ​യ റോ​യ​ൽ​ഫോ​ർ​ഡി​ന് 20 വ​ർ​ഷ​ത്തി​ലേ​റെ വി​പ​ണി പ​രി​ച​യ​മു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ആ​റ് ത​വ​ണ യു​എ​ഇ​യി​ലെ ’സൂ​പ്പ​ർ​ബ്രാ​ൻ​ഡ്’ പ​ദ​വി നേ​ടി​യ ബ്രാ​ൻ​ഡ്, ഉ​പ​ഭോ​ക്തൃ വി​ശ്വാ​സ്യ​ത​യു​ടെ​യും പു​തു​മ​യു​ടെ​യും പ്ര​തീ​ക​മാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​സ്റ്റേ​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി.​എ​ൻ. നി​സാ​ർ ക​ന്പ​നി​യു​ടെ പു​തി​യ ചു​വ​ടു​വയ്പ്പ് പ്ര​ഖ്യാ​പി​ച്ചു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​വി​ൻ പ​ണി​ക്ക​ർ, മാ​നു​ഫാ​ക്ച​റിം​ഗ്-​പ്രൊ​ക്യൂ​ർ​മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ ഹെ​ഡ് സാ​ജി​ദ് ചീ​രോ​ത്ത്, സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് ശ്രീ​ദ​ത്ത് വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Business

റബർ വിലയിൽ ഉണർവ്

ഏ​ഷ്യ​ൻ റ​ബ​ർ വി​പ​ണി​ക​ളി​ൽ നി​ക്ഷേ​പ​ക​രും ഊ​ഹ​ക്ക​ച്ച​വ​ട​കാ​രും ത​മ്മി​ൽ വ​ടം​വ​ലി, 421 യെ​ന്നി​ലെ വ​ൻ മ​തി​ൽ ത​ക​ർ​ക്കാ​ൻ ഒ​സാ​ക്ക​യി​ൽ ക​ടു​ത്ത മ​ത്സ​രം. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ചൈ​നീ​സ് ട​യ​റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക നി​കു​തി റ​ബ​റി​നു തി​രി​ച്ച​ടി​യാ​കു​മോ? ഒ​രു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വെ​ളി​ച്ചെ​ണ്ണ വി​ല​യി​ൽ ഉ​ണ​ർ​വ്, ഓ​ണ വി​ല്പ​ന മു​ന്നി​ൽ ക​ണ്ട് വ്യ​വ​സാ​യി​ക​ൾ ച​ര​ടു​വ​ലി തു​ട​ങ്ങി. വാ​ങ്ങ​ലു​കാ​ർ നി​ര​ക്ക് ഇ​ടി​ച്ച​തോ​ടെ നാ​ട​ൻ കു​രു​മു​ള​ക് ല​ഭ്യ​ത കു​റ​ഞ്ഞു. ഇ​ഞ്ചി​യു​ടെ വി​ല​ക്ക​യ​റ്റം ചു​ക്കി​നു വ​ൻ വി​ല​യ്ക്ക് അ​വ​സ​രം ഒ​രു​ക്കും.

റ​ബ​റി​ൽ സെ​ല്ലിം​ഗ് മൂ​ഡ്

ഏ​ഷ്യ​യി​ലെ മു​ൻനി​ര റ​ബ​ർ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്സ്ചേ​ഞ്ചി​ൽ ഉ​ത്പ​ന്ന വി​ല സ്റ്റെ​ഡി. സാ​ങ്കേ​തി​ക​മാ​യി റ​ബ​ർ സെ​ല്ലിം​ഗ് മൂ​ഡി​ലേ​ക്ക് തി​രി​ഞ്ഞ​തി​നാ​ൽ ഫ​ണ്ടു​ക​ളും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രും ക​രു​ത​ലോ​ടെ​യാ​ണ് ഓ​രോ ക​രു​ക്ക​ളും നീ​ക്കു​ന്ന​ത്. വി​പ​ണി​ക്ക് 400 യെ​ന്നി​ലെ നി​ർ​ണാ​യ​ക താ​ങ്ങ് നി​ല​നി​ൽ​ക്കു​വോ​ളം ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടതില്ല. താ​യ്‌​ല​ൻ​ഡി​ലെ കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ളും വി​നി​മ​യ വി​പ​ണി​യി​ൽ യെ​ൻ ദു​ർ​ബ​ല​മാ​യ​തും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി.

ഒ​രു വി​ഭാ​ഗം വി​ല്പ​ന​ക​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​റ്റൊ​രു കൂ​ട്ട​ർ വാ​ങ്ങ​ൽ വി​റ്റു​മാ​റാ​നും അ​ണി​യ​റ നീ​ക്കം ന​ട​ത്തി. റ​ബ​ർ കി​ലോ 413 യെ​ന്നി​ൽ​നി​ന്നും 421 യെ​ന്നി​ലേ​ക്ക് ഉ​യ​ർ​ന്ന ശേ​ഷം 417- 419 റേ​ഞ്ചി​ലാ​ണ്. വി​പ​ണി​യു​ടെ 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി ക​ണ​ക്കി​ലെ​ടു​ത്താ​ൽ 422ലെ ​പ്ര​തി​രോ​ധം ത​ക​ർ​ത്താ​ൽ 433-438 യെ​ൻ വ​രെ മു​ന്നേ​റാം. വി​ല്പ​ന സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ 400-396ലേ​ക്ക് ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ന് ഇ​ട​യു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ചൈ​നീ​സ് ട​യ​റി​ന് അ​ധി​ക നി​കു​തി പ്ര​ഖ്യാ​പി​ച്ച​ത് ട​യ​ർ വ്യ​വ​സാ​യി​ക​ളി​ൽ നി​ന്നു​ള്ള ഡി​മാ​ൻ​ഡ് കു​റ​യ്ക്കാം.

തി​രി​ച്ച​ടി​യാ​യി ആ​ന്‍റി​ഡ​മ്പിം​ഗ് തീ​രു​വ

ചൈ​ന​യി​ൽ നി​ന്നു​ള്ള കാ​ർ, ട്ര​ക്ക് ട​യ​റു​ക​ൾ​ക്കു നാ​ല് മു​ത​ൽ 45 ശ​ത​മാ​നം വ​രെ ആ​ന്‍റി​ഡ​മ്പിം​ഗ് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തീ​രു​മാ​നം റ​ബ​ർ വി​പ​ണി​യെ ബാ​ധി​ക്കും. ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​ൻ ബെ​യ്ജിം​ഗി​ലെ ട​യ​ർ വ്യ​വ​സാ​യി​ക​ൾ​ക്ക് അ​ല്പ സ​മ​യം വേ​ണ്ടി​വ​രും.

ഇ​ന്ത്യ​യി​ൽ ഷീ​റ്റ് ക്ഷാ​മം

തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് സീ​സ​ൺ ശ​ക്ത​മാ​കു​ന്നു. ബാ​ങ്കോ​ക്കി​ൽ കി​ലോ 271 രൂ​പ​യി​ൽ​നി​ന്നും വാ​രാ​ന്ത്യം 287 രൂ​പ​യാ​യി. എ​ന്നാ​ൽ, തൊ​ട്ട് മു​ൻ​വാ​ര​ത്തി​ലെ 288 രൂ​പ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​ൻ ട​യ​ർ വ്യ​വ​സാ​യി​ക​ൾ റ​ബ​റി​നെ ത​ള​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​പ​ണി​യി​ലെ ക​ടു​ത്ത ഷീ​റ്റ് ക്ഷാ​മം ട​യ​ർ ലോ​ബി​ക്ക് തി​രി​ച്ച​ടി​യാ​യി. ആ​ർ​എ​സ്എ​സ് നാ​ലാം ഗ്രേ​ഡ് കി​ലോ 270 രൂ​പ​യി​ൽ​നി​ന്നും വാ​രാ​ന്ത്യം 280 രൂ​പ വ​രെ വാ​ങ്ങ​ലു​കാ​ർ ഉ​യ​ർ​ത്തി, അ​ഞ്ചാം ഗ്രേ​ഡ് 266ൽ​നി​ന്നും 276 രൂ​പ​യാ​യി. ഒ​ട്ടു​പാ​ലി​ന് ഏ​ഴ് രൂ​പ ക​യ​റി 180 രൂ​പ​യി​ലും ലാ​റ്റ​ക്സ് 165ൽ​നി​ന്ന് 172 രൂ​പ​യു​മാ​യി.

മ​ഴ വ​ക​വ​യ്ക്കാ​തെ ചെ​റു​കി​ട ക​ർ​ഷ​ക​ർ പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​ന് ഉ​ത്സാ​ഹി​ച്ചെ​ങ്കി​ലും വ​ലി​യ പ​ങ്ക് ക​ർ​ഷ​ക​രും ഷീ​റ്റി​നു താ​ത്പ​ര്യം കാ​ണി​ക്കാ​തെ ലാ​റ്റ​ക്സ് വി​ല്പ​ന ന​ട​ത്തി. ഷീ​റ്റാ​ക്കി മാ​റ്റാ​നു​ള്ള കാ​ല​ത​മാ​സ​ത്തി​നി​ട​യി​ൽ വി​ല​യി​ൽ കു​റ​വ് സം​ഭ​വി​ക്കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണു പ​ല​രും, അ​വ​രെ കു​റ്റം പ​റ​യാ​നാ​വി​ല്ല, അ​നു​ഭ​വ​മ​ല്ലേ ഗു​രു.

പ്ര​താ​പം തിരിച്ചുപിടിക്കാൻ വെ​ളി​ച്ചെ​ണ്ണ

ഒ​രു മാ​സ​ത്തെ നി​ർ​ജീ​വാ​വ​സ്ഥ​യ്ക്ക് ശേ​ഷം വെ​ളി​ച്ചെ​ണ്ണ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ വി​ല 22,200 രൂ​പ​യി​ൽ നി​ന്ന് 22,500 രൂ​പ​യാ​യി. കൊ​പ്ര​യ്ക്ക് 600 രൂ​പ വ​ർ​ധി​ച്ച് ശ​നി​യാ​ഴ്ച്ച 13,700 രൂ​പ​യി​ലെ​ത്തി. ത​മി​ഴ്നാ​ട് ലോ​ബി ഓ​ണം അ​ടു​ക്കു​ന്ന​ത് മു​ന്നി​ൽക്ക​ണ്ട് ച​ര​ടു​വ​ലി​ക​ൾ ആ​രം​ഭി​ച്ചു. വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ എ​ണ്ണ 19,850 രൂ​പ​യി​ലാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ര​ക്ക് 21,175 വ​രെ ഉ​യ​ർ​ത്തി. എ​ന്നാ​ൽ, അ​മി​ത വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും എ​ണ്ണ​യ്ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ അ​വ​ർ നി​ര​ക്ക് 20,850ലേ​ക്ക് താ​ഴ്ത്തി.

ക​ർ​ക്കട​ക​ത്തി​ൽ വി​പ​ണി​യെ 23,000നു ​മു​ക​ളി​ലെ​ത്തി​ക്കാ​നാ​യാ​ൽ ചി​ങ്ങ​ത്തി​ൽ 25,000 ക​ട​ത്തി​വി​ടാ​നാ​വു​മെ​ന്നാ​ണ് അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. വി​പ​ണി​യെ അ​മ്മാ​ന​മാ​ടു​ന്ന​വ​ർ മ​റ​ന്ന മ​റ്റ് ഒ​രു കാ​ര്യ​മു​ണ്ട്, വി​പ​ണി​യി​ൽ പാ​ച​ക​യെ​ണ്ണ പ​ല​തു​ണ്ട്, ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ല കു​റ​ഞ്ഞ വി​ദേ​ശ ച​ര​ക്കി​ലേ​ക്ക് തി​രി​ഞ്ഞാ​ൽ നി​ല​വി​ലു​ള്ള സ്വാ​ധീ​നം പോ​ലും വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ന​ഷ്ട​പ്പെ​ടു​മെ​ന്ന സ​ത്യം. അ​ത് ഫ​ല​ത്തി​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കാ​വും തി​രി​ച്ച​ടി​യാ​വു​ക. കാ​ങ്ക​യ​ത്തെ കൊ​പ്ര​യാ​ട്ട് വ്യ​വ​സാ​യി​ക​ൾ അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണു മു​ൻ​തൂ​ക്കം ന​ൽ​ക്കു​ന്ന​ത്. അ​വി​ടെ കൊ​പ്ര വി​ല 13,800 രൂ​പ. എ​ണ്ണ വി​ല ഉ​യ​ർ​ത്തു​മ്പോ​ൾ പ​ച്ച​ത്തേ​ങ്ങ​യ്ക്കും കൊ​പ്ര​യ്ക്കും മെ​ച്ച​പ്പെ​ട്ട വി​ല ന​ൽ​ക്കാ​ൻ വ്യ​വ​സാ​യി​ക​ൾ പ​ല​പ്പോ​ഴും ത​യാ​റാ​കു​ന്നി​ല്ല.

നി​ര​ക്ക് ഉ​യ​രാ​തെ കു​രു​മു​ള​ക്

ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ കു​രു​മു​ള​കി​നാ​യു​ള്ള ഓ​ട്ടം തു​ട​രു​ന്നു. വി​ദേ​ശ ച​ര​ക്ക് ല​ഭ്യ​മെ​ങ്കി​ലും മ​ല​ബാ​ർ മു​ള​ക് ശേ​ഖ​രി​ക്കു​ക ക്ലേ​ശ​ക​ര​മാ​യി. ഹൈ​റേ​ഞ്ചി​ലെ​യും മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ സ്റ്റോ​ക്കി​സ്റ്റു​ക​ളും തോ​ട്ട​ങ്ങ​ളും ച​ര​ക്ക് നീ​ക്കം നി​യ​ന്ത്രി​ക്കു​ന്ന​ത് വാ​ങ്ങ​ലു​കാ​രെ അ​സ്വ​സ്ഥ​രാ​ക്കി​യെ​ങ്കി​ലും നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. അ​ൺ​ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 69,600 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ് 72,600 രൂ​പ​യി​ലു​മാ​ണ്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക് വി​ല ട​ണ്ണി​ന് 7650 ഡോ​ള​ർ. ഇ​ന്തോ​നേ​ഷ്യ 6700 ഡോ​ള​റി​നും ബ്ര​സീ​ൽ 5900 ഡോ​ള​റി​നും വി​യ​റ്റ്നാം 6200 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി.

ഇ​ഞ്ചി​ക്ക് വി​ല​ക്ക​യ​റ്റം; ക്ഷാ​മം

ചു​ക്ക് കു​തി​ച്ചു ക​യ​റി​യ ശേ​ഷം അ​ല്പം കി​ത​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​ച്ച ഇ​ഞ്ചി വി​ല കി​ലോ 260 രൂ​പ​യി​ലേ​ക്ക് ക​യ​റി​യ​തു വി​പ​ണി​യെ പെ​ടു​ന്ന​നെ പി​ടി​ച്ചു​ല​ച്ചു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ മൂ​ലം പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ഞ്ചി കൃ​ഷി​ക്ക് നേ​രി​ട്ട തി​രി​ച്ച​ടി ച​ര​ക്ക് ക്ഷാ​മം ഉ​ള​വാ​ക്കു​ന്നു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യാ​ൽ ചു​ക്ക് വി​ല വീ​ണ്ടും ഉ​യ​രാ​ൻ സാ​ധ്യ​ത. എ​ന്നാ​ൽ, പ​ര​മാ​വ​ധി വി​ല കു​റ​ച്ച് ല​ഭ്യ​മാ​യ ചു​ക്ക് കൈ​ക്ക​ലാ​ക്കാ​ൻ ക​യ​റ്റു​മ​തി​ക്കാ​രും അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ളും ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ഞ്ചി ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്താ​ൽ ശൈ​ത്യ​കാ​ല​ത്ത് ചു​ക്ക് വി​ല ക​ത്തിക്കയ​റു​മെ​ന്ന് ക​യ​റ്റു​മ​തി ലോ​ബി ക​ണ​ക്ക് കൂ​ട്ടു​ന്നു. ല​ഭ്യ​മാ​യ ഉ​ത്പ​ന്നം അ​ത്ര​യും ശേ​ഖ​രി​ച്ച ശേ​ഷം വി​ല ഉ​യ​ർ​ത്താ​മെ​ന്ന മോ​ഹ​ത്തി​ലാ​ണ​വ​ർ. കൊ​ച്ചി​യി​ൽ മീ​ഡി​യം ചു​ക്ക് 31,000 രൂ​പ​യി​ലും ബെ​സ്റ്റ് ചു​ക്ക് 32,500 രൂ​പ​യി​ലു​മാ​ണ്. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ​ങ്ങ​ളു​ണ്ട്.

Business

കരുത്തു നഷ്‌ടപ്പെട്ട് സെൻസെക്‌സ്, നിഫ്‌റ്റി

പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ വി​പ​ണി​യെ പി​ടി​ച്ചു​ല​ച്ച​തി​നാ​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വാ​രം ക​രു​ത്ത്‌ നി​ല​നി​ർ​ത്താ​നു​ള്ള സെ​ൻ​സെ​ക്‌​സി​ന്‍റെ​യും നി​ഫ്‌​റ്റി​യു​ടെ​യും ശ്ര​മം വി​ജ​യി​ച്ചി​ല്ല.

യു​എ​സ്‌‐ ഇ​റാ​ൻ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​മെ​ന്ന ഭീ​തി​യി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു തി​ടു​ക്കം കാ​ണി​ച്ചു. ഇ​റാ​ൻ വീ​ണ്ടും ഹോ​ർ​മുസ്‌ അ​ട​ച്ച​ത്‌ സം​ഘ​ർ​ഷാ​വ​സ്ഥ രൂ​ക്ഷ​മാ​ക്കാം. ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 195 പോ​യി​ന്‍റും നി​ഫ്‌​റ്റി 64 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്‌​ട​ത്തി​ലാ​ണ്.

നി​ല​വി​ലെ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്‌ ഒ​രു വി​ഭാ​ഗം അ​വ​സ​ര​മാ​ക്കു​ന്നു. ജൂ​ണി​ലെ താ​ഴ്ച​യി​ൽ നി​ന്നും ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്‌ നി​ഫ്‌​റ്റി കാ​ഴ്‌​ച​വ​ച്ചെ​ങ്കി​ലും ജ​നു​വ​രി​യി​ലെ 26,373 റി​ക്കാ​ർ​ഡി​ൽ​നി​ന്ന് ഇ​പ്പോ​ഴും എ​ട്ട്‌ ശ​ത​മാ​നം ത​ള​ർ​ച്ച​യി​ലാ​ണ്. ജൂ​ണി​ലെ 23,600ൽ​നി​ന്ന് ഏ​ക​ദേ​ശം അ​ഞ്ച്‌ ശ​ത​മാ​നം ക​യ​റി.​അ​തേ​സ​മ​യം, ഏ​പ്രി​ലി​ലെ ത​ക​ർ​ച്ച​യാ​യ 22,182ൽ​നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വ്‌ ശ​ക്ത​മെ​ങ്കി​ലും ന​ട​പ്പ്‌ വ​ർ​ഷ​ത്തെ മൊ​ത്തം പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ൽ തി​ള​ക്കം കു​റ​വാ​ണ്.

കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഒ​ന്നാം പാ​ദ പ്ര​വ​ർ​ത്ത​ന ഫ​ല​ങ്ങ​ൾ, വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ നി​ക്ഷേ​പ മ​നോ​ഭാ​വവും പ​ശ്ചി​മേ​ഷ്യ​യി​ലെ സ്ഥി​തി​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ദി​ശ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക്‌ വ​ഹി​ക്കാം.

യു​എ​ഇ​യി​ലും ഖ​ത്ത​റി​ലും ഉ​യ​ർ​ന്ന വെ​ടി​യൊ​ച്ച ഇ​ന്ന് ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ ഓ​പ്പ​ണിം​ഗ് വേ​ള​യി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാം. ഇ​ന്ത്യ​ൻ ക​പ്പ​ലി​നു നേ​രേ​യും ഞാ​യ​റാ​ഴ്‌​ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്‌ ക്രൂ​ഡ്‌ ഓ​യി​ൽ വി​ല​യി​ലും രൂ​പ​യി​ൽ പി​രി​മു​റു​ക്കം സൃ​ഷ്‌​ടി​ക്കാം. ഇ​റാ​ൻ നാ​വി​ക സേ​ന ഹോ​ർ​മൂ​സ്‌ പൂ​ർ​ണ​മാ​യി അ​ട​ച്ച​ത്‌ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​തി​സ​ന്ധി​ലാ​ക്കാം.

ബ്രെ​ന്‍റ് ക്രൂ​ഡ് ബാ​ര​ലി​ന് 72.10 ഡോ​ള​റി​ൽ നി​ന്നും മു​ൻ​വാ​രം സൂ​ച​ന ന​ൽ​കി​യ 80 ഡോ​ള​റി​ലേ​ക്ക്‌ ക​യ​റി​യ ശേ​ഷം വാ​രാ​ന്ത്യം 76 ഡോ​ള​റി​ലാ​ണ്. പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത​ൽ നി​ര​ക്ക്‌ 86 ഡോ​ള​ർ വ​രെ ക​യ​റാം. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സ​മാ​ധ​ന അ​ന്ത​രീ​ക്ഷം മാ​റി​യ​തോ​ടെ വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ടാ​യി. ആ ​നി​ല​യ്‌​ക്ക്‌ 96-100 ഡോ​ള​ർ അ​ക​ലെ​യ​ല്ല.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വാ​ങ്ങ​ൽ പ​ക്ഷ​ത്ത്‌ തി​രി​ച്ചെ​ത്തി​യ​ത്‌ പ്രാ​ദേ​ശി​ക ഇ​ട​പാ​ടു​കാ​ർ​ക്ക്‌ ആ​ത്മ​വി​ശ്വാ​സം പ​ക​രും. വി​ദേ​ശ ഫ​ണ്ടു​ക​ൾ 532.86 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​ല്പ​ന​യും 5202.74 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 383.43 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന​യും 8659.05 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ലി​നും ത​യാ​റാ​യി.

വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ സാ​ന്നി​ധ്യം വി​പ​ണി​ക്ക് അ​നു​കൂ​ല ഘ​ട​ക​മെ​ങ്കി​ലും കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന സ​ന്ദ​ർ​ഭ​മാ​യ​തി​നാ​ൽ ഇ​ട​പാ​ടു​കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​ത്‌ അ​ഭി​കാ​മ്യം. രൂ​പ​യു​ടെ മൂ​ല്യം 95.20ൽ​നി​ന്നും 94.94ലേ​ക്ക്‌ ശ​ക്തി​പ്രാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്‌ 95.61 ദു​ർ​ബ​ല​മാ​യി, ക്ലോ​സിം​ഗി​ൽ നി​ര​ക്ക്‌ 95.37ലാ​ണ്.

നി​ഫ്‌​റ്റി​യി​ലെ ബു​ള്ളി​ഷ്‌ മ​നോ​ഭാ​വം ആ​ഭ്യ​ന്ത​ര - വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രെ വാ​രാ​രം​ഭ​ത്തി​ൽ ആ​ക​ർ​ഷി​ച്ചു. 24,270 പോ​യി​ന്‍റി​ൽ​നി​ന്നും 24,527 വ​രെ ഉ​യ​ർ​ന്ന​ വേ​ള‌​യി​ലെ വി​ല്പ​ന സ​മ്മ​ർ​ദം സൂ​ചി​കയെ പി​ന്നീ​ട്‌ 23,819ലേ​ക്ക്‌ ത​ള​ർ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്‌​ച​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യ 23,816ലെ ​സ​പ്പോ​ർ​ട്ട്‌ നി​ഫ്‌​റ്റി നി​ല​നി​ർ​ത്തി​യ​ത്‌ ഫ​ണ്ടു​ക​ളെ ആ​ക​ർ​ഷി​ച്ചു. വ്യാ​പാ​രാ​ന്ത്യം നി​ഫ്‌​റ്റി 24,206ലാ​ണ്. ഈ ​വാ​രം താ​ങ്ങ്‌ 23,841 – 23,476 പോ​യി​ന്‍റി​ലാ​ണ്. അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക്‌ സൂ​ചി​ക​യെ 24,549ലേ​ക്ക്‌ ഉ​യ​ർ​ത്താ​നാ​കും. പു​തി​യ ബ​യ​ർ​മാ​രെ​ത്തി​യാ​ൽ 24,892നെ ​ഉ​റ്റു​നോ​ക്കാം.

ജൂ​ലൈ സീ​രീ​സ്‌ 24,353ൽ​നി​ന്നും 24,242ലേ​ക്ക്‌ താ​ഴ്‌​ന്നു. വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 171 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്നും ര​ണ്ട്‌ ശ​ത​മാ​നം കു​റ​ഞ്ഞ്‌ 168 ല​ക്ഷ​മാ​യി. ലോം​ഗ് ക​വ​റിം​ഗാ​യി ഇ​തി​നെ വി​ല​യി​രു​ത്താ​മെ​ങ്കി​ലും വി​പ​ണി ബു​ള്ളി​ഷ്‌ മൂ​ഡി​ൽ ത​ന്നെ​യാ​ണ്.

സെ​ൻ​സെ​ക്‌​സ്‌ 77,764 പോ​യി​ന്‍റി​ൽ നി​ന്നും 78,660ലേ​ക്ക്‌ ഉ​യ​ർ​ന്ന ശേ​ഷം 76,259ലേ​ക്ക് താ​ഴ്‌​ന്നെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ 77,569 പോ​യി​ന്‍റി​ലാ​ണ്. ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ ബു​ള്ളി​ഷാ​യ​തി​നാ​ൽ 78,733 – 79,897 ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്ക്‌ സ​ഞ്ച​രി​ക്കാം. ഓ​പ്പ​റേ​റ്റ​ർ​മാ​ർ ലാ​ഭ​മെ​ടു​പ്പി​ന് ഇ​റ​ങ്ങി​യാ​ൽ 76,332 – 75,095ൽ ​സ​പ്പോ​ർ​ട്ടു​ണ്ട്‌.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​ന് 4174 ഡോ​ള​റി​ൽ നി​ന്നും 4024ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ 4120 ഡോ​ള​റി​ലാ​ണ്. റി​ക്കാ​ർ​ഡാ​യ 5424 ഡോ​ള​റി​ൽ ഉ​ട​ലെ​ടു​ത്ത വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ വി​ല ഇ​തി​ന​കം ഔ​ൺ​സി​ന് 1304 ഡോ​ള​ർ ഇ​ടി​ഞ്ഞു. വി​പ​ണി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ് റി​ക്കാ​ർ​ഡ്‌ ത​ല​ത്തി​ൽ നി​ന്നും വി​ല ഇ​ത്ര അ​ധി​കം ഇ​ടി​യു​ന്ന​ത്‌.

Business

കു​റ​ഞ്ഞ ചെ​ല​വി​ല്‍ പു​ന​രു​പ​യോ​ഗ ഊ​ര്‍​ജം: ക​രാ​റി​ന് അ​നു​മ​തി തേ​ടി കെ​എ​സ്ഇ​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സോ​​​ളാ​​​ര്‍ പ്രൊ​​​സ്യൂ​​​മേ​​​ഴ്സി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി സോ​​​ളാ​​​ര്‍ എ​​​ന​​​ര്‍​ജി കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് 25 വ​​​ര്‍​ഷ​​​ത്തേ​​​ക്കു കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ 200 മെ​​​ഗാ​​​വാ​​​ട്ട് പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ര്‍​ജം ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ക​​​രാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ കെ​​​എ​​​സ്ഇ​​​ബി​​​ക്ക് വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യേ​​​ക്കും.

പീ​​​ക്ക് സ​​​മ​​​യ​​​ത്തെ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള സു​​​പ്ര​​​ധാ​​​ന നീ​​​ക്ക​​​മാ​​​യാ​​​ണ് കെ​​​എ​​​സ്ഇ​​​ബി ക​​​രാ​​​റി​​​നെ ക​​​മ്മീ​​​ഷ​​​ന് മു​​​ന്നി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. എ​​​ന്നാ​​​ല്‍, കെ​​​എ​​​സ്ഇ​​​ബി​​​യെ വി​​​ശ്വ​​​സി​​​ച്ച് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ മു​​​ട​​​ക്കി പു​​​ര​​​പ്പു​​​റ സോ​​​ളാ​​​ര്‍ സ്ഥാ​​​പി​​​ച്ച ഗാ​​​ര്‍​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കി​​​ത് തി​​​രി​​​ച്ച​​​ടി​യാ​​​കു​​​മെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഇ​​​തോ​​​ടൊ​​​പ്പം ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന സോ​​​ളാ​​​ര്‍ വൈ​​​ദ്യു​​​തി കൃ​​​ത്യ​​​മാ​​​യ സ്റ്റോ​​​റേ​​​ജ് സം​​​വി​​​ധാ​​​നം ഉ​​​ള്‍​പ്പ​​​ടെ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി പീ​​​ക്ക് സ​​​മ​​​യ​​​ത്ത് ഗ്രി​​​ഡി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം, പു​​​തി​​​യ ക​​​രാ​​​റു​​​മാ​​​യി മു​​​ന്നോ​​​ട്ടു നീ​​​ങ്ങു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഉ​​​ത്പാ​​​ദ​​​ക​​​രി​​​ല്‍ ഒ​​​രു വി​​​ഭാ​​​ഗം രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. സോ​​​ളാ​​​ര്‍ എ​​​ന​​​ര്‍​ജി കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ (സെ​​​കി) നി​​​ന്ന് 25 വ​​​ര്‍​ഷ​​​ത്തേ​​​ക്ക് കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ 200 മെ​​​ഗാ​​​വാ​​​ട്ട് പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ര്‍​ജം ല​​​ഭി​​​ക്കു​​​ന്ന ക​​​രാ​​​റി​​​നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​ന്പ് തേ​​​ടി​​​യ​​​ത്.

ക​​​രാ​​​ര്‍ പ്ര​​​കാ​​​രം യൂ​​​ണി​​​റ്റി​​​ന് 2.93 രൂ​​​പ എ​​​ന്ന കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ലാ​​​ണ് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കു​​​ക. 100 മെ​​​ഗാ​​​വാ​​​ട്ട് ശേ​​​ഷി​​​യും 400 മെ​​​ഗാ​​​വാ​​​ട്ട് അ​​​വ​​​ര്‍ സം​​​ഭ​​​ര​​​ണ ശേ​​​ഷി​​​യു​​​മു​​​ള്ള ഊ​​​ര്‍​ജ സം​​​ഭ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​വും (ഇ​​​എ​​​സ്എ​​​സ്) ഉ​​​ണ്ടാ​​​കും. സൗ​​​രോ​​​ര്‍​ജ നി​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു പ​​​ക​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന വൈ​​​ദ്യു​​​തി വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ല്‍ അ​​​ര്‍​ധ​​​രാ​​​ത്രി വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും ആ​​​വ​​​ശ്യ​​​ക​​​ത കൂ​​​ടി​​​യ സ​​​മ​​​യ​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​രാ​​​റി​​​ന് അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

‘വെ​​​ല്‍​സ്പ​​​ണ്‍ റി​​​ന്യൂ​​​വ​​​ബി​​​ള്‍ എ​​​ന​​​ര്‍​ജി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്’ എ​​​ന്ന ക​​​മ്പ​​​നി​​​യി​​​ല്‍നി​​​ന്ന് സോ​​​ളാ​​​ര്‍ എ​​​ന​​​ര്‍​ജി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ 2.86 രൂ​​​പ​​​യ്ക്കു വാ​​​ങ്ങു​​​ന്ന വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റി​​​ന് ഏ​​​ഴു പൈ​​​സ​​​യു​​​ടെ ട്രേ​​​ഡിം​​​ഗ് മാ​​​ര്‍​ജി​​​ന്‍ കൂ​​​ടി ചേ​​​ര്‍​ത്താ​​​ണ് കെ​​​എ​​​സ്ഇ​​​ബി​​​ക്ക് 2.93 രൂ​​​പ​​​യ്ക്കു ന​​​ല്‍​കു​​​ക. പീ​​​ക്ക് സ​​​മ​​​യ​​​ത്ത് ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​തെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ആ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യു​​​തി ന​​​ല്‍​കാ​​​തി​​​രു​​​ന്നാ​​​ല്‍ ക​​​രാ​​​ര്‍ നി​​​ര​​​ക്കി​​​ന്‍റെ 1.5 ഇ​​​ര​​​ട്ടി പി​​​ഴ ല​​​ഭി​​​ക്കാ​​​നും വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. കെ​​​എ​​​സ്ഇ​​​ബി ബോ​​​ര്‍​ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി. ക​​​രാ​​​റി​​​ന്‍റെ ക​​​ര​​​ട് രേ​​​ഖ​​​യും ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ട്.

Business

ടി​സി​എ​സ് 8900 എ​ൻ​ജി​നി​യ​ർ​മാ​രു​ടെ ടീം ​രൂ​പീ​ക​രി​ക്കു​ന്നു

മും​​ബൈ: ടാ​​റ്റാ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ് 8900 എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രു​​ടെ ഒ​​രു വ​​ലി​​യ ടീം ​​രൂ​​പീ​​ക​​രി​​ക്കാ​​നും ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് (എ​​ഐ) മേ​​ഖ​​ല​​യി​​ൽ പു​​തി​​യ ക​​ന്പ​​നി​​ക​​ളെ ഏ​​റ്റെ​​ടു​​ക്കാ​​നു​​മു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ൽ. ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ത​​ങ്ങ​​ളു​​ടെ ഒൗ​​ട്ട്സോ​​ഴ്സിം​​ഗ് ബി​​സി​​ന​​സി​​നെ ത​​ക​​ർ​​ക്കി​​ല്ലെ​​ന്നും പ​​ക​​രം പു​​തി​​യ ബി​​സി​​ന​​സ് അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​മെ​​ന്നു​​മാ​​ണ് ക​​ന്പ​​നി വി​​ശ്വ​​സി​​ക്കു​​ന്ന​​തെ​​ന്ന് ടി​​സി​​എ​​സി​​ലെ ര​​ണ്ടു മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ റോ​​യി​​ട്ടേ​​ഴ്സി​​നോ​​ട് പ​​റ​​ഞ്ഞു.

നി​​ക്ഷേ​​പ​​ക​​ർ​​ക്കി​​ട​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ശ​​ക്ത​​മാ​​യ ആ​​ശ​​ങ്ക​​ക​​ൾ​​ക്കി​​ട​​യി​​ലാ​​ണ് ടി​​സി​​എ​​സി​​ന്‍റെ ഈ ​​പു​​തി​​യ നീ​​ക്കം പു​​റ​​ത്തു​​വ​​രു​​ന്ന​​ത്. ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് കാ​​ര​​ണം എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ടീ​​മു​​ക​​ളു​​ടെ ആ​​വ​​ശ്യം കു​​റ​​യു​​മെ​​ന്നും, പ്രോ​​ജ​​ക്റ്റു​​ക​​ൾ തീ​​ർ​​ക്കാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ചു​​രു​​ങ്ങു​​മെ​​ന്നും, ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​ത​​യി​​ലു​​ണ്ടാ​​കു​​ന്ന ലാ​​ഭ​​ത്തി​​ന്‍റെ പ​​ങ്ക് ക്ല​​യ​​ന്‍റു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തോ​​ടെ പ്രോ​​ജ​​ക്ട് നി​​ര​​ക്കു​​ക​​ൾ കു​​റ​​യു​​മെ​​ന്നും നി​​ക്ഷേ​​പ​​ക​​ർ ഭ​​യ​​പ്പെ​​ടു​​ന്നു. ഇ​​ത് ഇ​​ന്ത്യ​​യു​​ടെ 315 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള ഐ​​ടി സേ​​വ​​ന വ്യ​​വ​​സാ​​യ​​ത്തെ ആ​​കെ ത​​കി​​ടം മ​​റി​​ച്ചേ​​ക്കാ​​മെ​​ന്നാ​​ണ് അ​​വ​​രു​​ടെ ആ​​ശ​​ങ്ക. ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സോ​​ഫ്റ്റ്‌​​വേ​​ർ സേ​​വ​​ന ക​​ന്പ​​നി​​യാ​​ണ് ടി​​സി​​എ​​സ്.

“ഞ​​ങ്ങ​​ളു​​ടെ ആ​​കെ ജീ​​വ​​ന​​ക്കാ​​രി​​ൽ 1 % മു​​ത​​ൽ 1.5 % വ​​രെ പേ​​രെ എ​​ഫ്ഡി​​ഇ (Forward-Deployed Engineers) എ​​ന്ന് വി​​ളി​​ക്കാ​​വു​​ന്ന റോ​​ളു​​ക​​ളി​​ലേ​​ക്ക് മാ​​റ്റാ​​ൻ ഞ​​ങ്ങ​​ൾ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്,’’ ടി​​സി​​എ​​സ് സി​​ഇ​​ഒ കെ. ​​കൃ​​തി​​വാ​​സ​​ൻ ഒ​​രു അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞു. ജൂ​​ണ്‍ അ​​വ​​സാ​​ന​​ത്തെ ടി​​സി​​എ​​സി​​ന്‍റെ ആ​​കെ ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ, കൃ​​തി​​വാ​​സ​​ൻ പ​​റ​​ഞ്ഞ ശ​​ത​​മാ​​നം ഏ​​ക​​ദേ​​ശം 5,900 മു​​ത​​ൽ 8,900 വ​​രെ ജീ​​വ​​ന​​ക്കാ​​രാ​​യി മാ​​റും. എ​​ന്നാ​​ൽ ഇ​​തി​​നാ​​യി ക​​ന്പ​​നി പു​​റ​​ത്തു​​നി​​ന്ന് പു​​തി​​യ ആ​​ളു​​ക​​ളെ എ​​ടു​​ക്കു​​മോ അ​​തോ നി​​ല​​വി​​ലു​​ള്ള ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​മോ എ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല.

മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ടി​​സി​​എ​​സ് വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഏ​​റ്റെ​​ടു​​ക്ക​​ലു​​ക​​ളി​​ൽ നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യായിരുന്നു. സ്വ​​ന്തം നി​​ല​​യി​​ലു​​ള്ള വ​​ള​​ർ​​ച്ച​​യെ മാ​​ത്രം ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന ക​​ന്പ​​നി 2025 അ​​വ​​സാ​​ന​​ത്തോ​​ടെ ആ ​​ന​​യം മാ​​റ്റി​​. ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി എ​​ഐ, ഡാ​​റ്റ സെ​​ക്യൂ​​രി​​റ്റി, സൈ​​ബ​​ർ സെ​​ക്യൂ​​രി​​റ്റി എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ പു​​തി​​യ ക​​ന്പ​​നി​​ക​​ളെ ഏ​​റ്റെ​​ടു​​ക്കു​​ന്ന കാ​​ര്യ​​വും അ​​വ​​ർ ഇ​​പ്പോ​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്.

“ഞ​​ങ്ങ​​ളു​​ടെ ത​​ന്ത്ര​​പ​​ര​​മാ​​യ സ്ഥാ​​നം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന അ​​വ​​സ​​ര​​ങ്ങ​​ളാ​​ണ് ഞ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്,’’ ടി​​സി​​എ​​സ് സി​​എ​​ഫ്ഒ സ​​മീ​​ർ സെ​​ക്സ​​റി​​യ പ​​റ​​ഞ്ഞു.

Business

ഇ​വി വില്പന കുതിച്ചു; ജൂ​ണി​ൽ ഇ​വി വി​ഹി​തം 12.5 ശതമാനം

മുംബൈ: ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി ഇ​ല​ക്‌​ട്രി​ക് യു​ഗ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​യി ജൂ​ണി​ലെ റീ​ട്ടെ​യി​ൽ ക​ണ​ക്കു​ക​ൾ. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ഫ്എ​ഡി​എ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, രാ​ജ്യ​ത്ത് ജൂ​ണി​ൽ 3,06,220 ല​ക്ഷം ഇ​വി​ക​ൾ വി​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ വി​റ്റ 1,88,054 യൂ​ണി​റ്റു​ക​ളേ​ക്കാ​ൾ 63 ശ​ത​മാ​നം വ​ർ​ധനയാണിത്. ഇ​തോ​ടെ മൊ​ത്തം വാ​ഹ​ന വി​ല്പന​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​ഹി​തം ആ​ദ്യ​മാ​യി 12.5 ശ​ത​മാ​ന​ത്തി​ലെ​ത്തി.

കാ​റു​ക​ളി​ൽ പു​തി​യ ഉ​യ​രം

യാ​ത്രാ​വാ​ഹ​ന വി​ഭാ​ഗ​ത്തി​ലും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പു​തി​യ ഉ​യ​രം കീ​ഴ​ട​ക്കി. 2025 ജൂ​ണി​നേ​ക്കാ​ൾ ര​ണ്ടു മ​ട​ങ്ങി​ല​ധി​കം വ​ർ​ധി​ച്ച് ഇ​ത്ത​വ​ണ 31,823 ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ വി​റ്റ​ഴി​ഞ്ഞ​ത് പ്ര​തി​മാ​സ റി​ക്കാ​ർ​ഡാ​ണ്. മു​ൻ മാ​സ​ത്തേ​ക്കാ​ൾ 19.3 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​നേ​ക്കാ​ൾ 107.8 ശ​ത​മാ​ന​വും വ​ള​ർ​ച്ച​യാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2025 ജൂ​ണി​ൽ 15,318 യൂ​ണി​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന ന​ട​ന്നു.

മൊ​ത്തം കാ​ർ​വി​പ​ണി​യു​ടെ ഏ​ക​ദേ​ശം 7.7 ശ​ത​മാ​ന​വും ഇ​പ്പോ​ൾ ഇ​ല​ക്‌​ട്രി​ക് മോ​ഡ​ലു​ക​ളാ​ണ്. മേ​യി​ൽ 6.6 ശ​ത​മാ​ന​ത്തി​ലാ​യി​രു​ന്നു. ഈ ​വി​ഭാ​ഗ​ത്തി​ൽ ടാ​റ്റ മോ​ട്ടോ​ഴ്സ് മു​ൻ​തൂ​ക്കം നി​ല​നി​ർ​ത്തു​ന്പോ​ൾ മ​ഹീ​ന്ദ്ര, ജെ​എ​സ്ഡ​ള്യു എം​ജി മോ​ട്ടോ​ർ, ബി​വൈ​ഡി, വി​ൻ​ഫാ​സ്റ്റ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളും വി​പ​ണി വി​ക​സി​പ്പി​ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ 10.6 %

ഈ ​വി​ഭാ​ഗ​ത്തി​ൽ 1.93 ല​ക്ഷം ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ളും മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളും വി​റ്റ​ഴി​ഞ്ഞ​തോ​ടെ ഇ​വി വി​ഹി​തം ആ​ദ്യ​മാ​യി 10.6 ശ​ത​മാ​ന​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ വി​റ്റി 1,10,719 യൂ​ണി​റ്റു​ക​ളേ​ക്കാ​ൾ 74.98 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഈ ​ജൂ​ണി​ലു​ണ്ടാ​യ​ത്.

മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ല​ക്‌​ട്രി​ക് ആ​ധി​പ​ത്യം

ജൂ​ണി​ൽ വി​റ്റ​ഴി​ച്ച മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ 64.1 ശ​ത​മാ​ന​വും ഇ​ല​ക്‌​ട്രി​ക്കാ​യി​രു​ന്നു. ജൂ​ണി​ൽ 77,448 യൂ​ണി​റ്റു​ക​ൾ വി​റ്റു. മു​ൻ വ​ർ​ഷം ഇ​തേ മാ​സം 60,802 യൂ​ണി​റ്റു​ക​ളാ​ണ് വി​റ്റ​ത്. ന​ഗ​ര​ങ്ങ​ളി​ലെ യാ​ത്രാ- ച​ര​ക്ക് സേ​വ​ന​ങ്ങ​ളി​ലാ​ണ് ഇ​ല​ക്‌​ട്രി​ക് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം.

വാ​ണി​ജ്യ ഇ​ല​ക്‌​ട്രി​ക് വാഹന വില്പന ഉയർന്നു

വാ​ണി​ജ്യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​യാ​ണ് ജൂ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 163.7 ശ​ത​മാ​നം വ​ർ​ധ​ന​യി​ൽ 3214 യൂ​ണി​റ്റി​ലെ​ത്തി. മു​ൻ വ​ർ​ഷം ജൂ​ണി​ൽ 1219 യൂ​ണി​റ്റു​ക​ളു​ടെ സ്ഥാ​ന​ത്തു​നി​ന്നാ​ണ് ഈ ​വ​ള​ർ​ച്ച.

വാ​ഹ​ന​മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ

12.5% എ​ന്ന​ത് വെ​റും ക​ണ​ക്ക് മാ​ത്ര​മ​ല്ല. ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി പെ​ട്രോ​ൾ, ഡീ​സ​ൽ കേ​ന്ദ്രീ​കൃ​ത ഘ​ട്ട​ത്തി​ൽ​നി​ന്ന് ബ​ദ​ൽ ഊ​ർ​ജ വ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥി​ര​മാ​യ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. പ്ര​ത്യേ​കി​ച്ച് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും വൈ​ദ്യു​തീ​ക​ര​ണം അ​തി​വേ​ഗം മു​ന്നേ​റു​ന്പോ​ൾ. ഇ​തോ​ടെ 2030 ആ​കു​ന്ന​തോ​ടെ 30% ഇ​വി വി​ഹി​തം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​ന്ത്യ ക​ട​ക്കു​മെ​ന്ന് വി​പ​ണി പ്ര​തീ​ക്ഷി​ക്കു​ന്നു.

Business

വ​രു​മാ​നം ഉ​യ​ർ​ന്നേ​ക്കും; ആ​ദാ​യ നി​കു​തി റി​ട്ടേ​ണി​ൽ കു​ത്ത​നെ വ​ർ​ധ​ന

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് ഇ​തു​വ​രെ 1.7 കോ​ടി​യി​ല​ധി​കം ഐ​ടി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ച്ച​താ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​തി​ൽ 10 ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളും വെ​ള്ളി​യാ​ഴ്ച മാ​ത്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഒൗ​ദ്യോ​ഗി​ക സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ൽ വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത അ​സ​സ്മെ​ന്‍റ് വ​ർ​ഷ​ത്തേ​ക്കു​ള്ള ഫോ​മു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31 ആ​ണ്. അ​വ​സാ​ന നി​മി​ഷ​ത്തെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ നി​കു​തി​ദാ​യ​ക​ർ എ​ത്ര​യും വേ​ഗം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

തൊ​ഴി​ലി​ൽ നി​ന്ന് വ​രു​മാ​ന​മു​ള്ള​വ​ർ​ക്കും ചെ​റു​കി​ട നി​കു​തി​ദാ​യ​ക​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഏ​റ്റ​വും ല​ളി​ത​മാ​യ ഫോ​മാ​ണ് ഐ​ടി​ആ​ർ1 അ​ഥ​വാ ’സ​ഹ​ജ്’.50 ല​ക്ഷം രൂ​പ വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള, ശ​ന്പ​ളം, ഒ​രു വീ​ട്, 5,000 രൂ​പ വ​രെ കാ​ർ​ഷി​ക വ​രു​മാ​നം എ​ന്നി​വ​യു​ള്ള വ്യ​ക്തി​ക​ൾ​ക്കും സ​ഹ​ജ് ഫോം ​ഉ​പ​യോ​ഗി​ക്കാം.

അ​തേ​സ​മ​യം, ബി​സി​ന​സി​ൽ നി​ന്നോ പ്രൊ​ഫ​ഷ​നി​ൽ നി​ന്നോ ലാ​ഭ​മി​ല്ലാ​ത്ത​തും എ​ന്നാ​ൽ മൂ​ധ​ന​ലാ​ഭം അ​ഥ​വാ ക്യാ​പി​റ്റ​ൽ ഗെ​യി​ൻ​സ് ഉ​ള്ള​തു​മാ​യ വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ൾ​ക്കും ഐ​ടി​ആ​ർ ഫ​യ​ൽ ചെ​യ്യാ​നാ​യി ഐ​ടി​ആ​ർ-2 ഫോം ​ഉ​പ​യോ​ഗി​ക്കാം.

Business

ആസ്റ്ററിൽ ഓറല്‍ ഓങ്കോളജിയില്‍ അന്താരാഷ്‌ട്ര സമ്മേളനം

കൊ​​​​ച്ചി: ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്‌​​​​സി​​​​റ്റി​​​​യി​​​​ലെ സെ​​​​ന്‍റ​​​​ര്‍ ഓ​​​​ഫ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍സ് ഇ​​​​ന്‍ ഹെ​​​​ഡ് ആ​​​​ന്‍ഡ് നെ​​​​ക്ക് സ​​​​ര്‍ജ​​​​റി ആ​​​​ന്‍ഡ് ഓ​​​​ങ്കോ​​​​ള​​​​ജി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ഓ​​​​റ​​​​ല്‍ ഓ​​​​ങ്കോ​​​​ള​​​​ജി​​​​യി​​​​ല്‍ ത്രി​​​​ദി​​​​ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

‘രോ​​​​ഗ​​​​നി​​​​ര്‍ണ​​​​യം മു​​​​ത​​​​ല്‍ വ്യ​​​​ക്തി​​​​ത്വ പു​​​​നഃ​​​​സ്ഥാ​​​​പ​​​​നം വ​​​​രെ​​​​യു​​​​ള്ള കൃ​​​​ത്യ​​​​ത’ എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലും വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു​​​​മു​​​​ള്ള പ്ര​​​​മു​​​​ഖ ക്ലി​​​​നി​​​​ക്കു​​​​ക​​​​ള്‍, ഗ​​​​വേ​​​​ഷ​​​​ക​​​​ര്‍, അ​​​​ക്കാ​​​​ദ​​​​മീ​​​​ഷ്യ​​​​ന്മാ​​​​ര്‍, ട്രെ​​​​യി​​​​നി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്‌​​​​സി​​​​റ്റി കേ​​​​ര​​​​ള ക്ല​​​​സ്റ്റ​​​​ര്‍ ഹെ​​​​ഡ് ആ​​​​ന്‍ഡ് നെ​​​​ക്ക് ഓ​​​​ങ്കോ​​​​ള​​​​ജി നെ​​​​റ്റ്‌​​​​വ​​​​ര്‍ക്കി​​​​ന്‍റെ സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍സ​​​​ള്‍ട്ട​​​​ന്‍റും പ്രോ​​​​ഗ്രാം ഡ​​​​യ​​​​റ​​​​ക്‌​​​ട​​​റു​​​​മാ​​​​യ ഡോ. ​​​​ഷോ​​​​ണ്‍ ടി. ​​​​ജോ​​​​സ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ന്ന​​​​ത്.

കൊ​​​​ച്ചി ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്‌​​​​സി​​​​റ്റി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഹെ​​​​ഡ് ആ​​​​ന്‍ഡ് നെ​​​​ക്ക്, പ്ലാ​​​​സ്റ്റി​​​​ക്, റീ​​​​ക​​​​ണ്‍സ്ട്ര​​​​ക്‌​​​​ടീ​​​​വ്, ഇ​​​​എ​​​​ന്‍ടി, മാ​​​​ക്‌​​​​സി​​​​ലോ​​​​ഫേ​​​​ഷ്യ​​​​ല്‍, ഡെ​​​​ന്‍റ​​​​ല്‍ എ​​​​ന്നി​​​​വ​​​​യി​​​​ലെ സ​​​​ര്‍ജ​​​​ന്മാ​​​​ര്‍, മെ​​​​ഡി​​​​ക്ക​​​​ല്‍, സ​​​​ര്‍ജി​​​​ക്ക​​​​ല്‍ ഓ​​​​ങ്കോ​​​​ള​​​​ജി​​​​സ്റ്റു​​​​ക​​​​ള്‍, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Business

മ​ല​ങ്ക​ര സൊ​സൈ​റ്റി​യു​ടെ 33-ാമ​ത് ശാ​ഖ വ​ണ്ടൂ​രി​ൽ

വ​​​​ണ്ടൂ​​​​ർ: മ​​​​ല​​​​ങ്ക​​​​ര സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ 33-ാമ​​​​ത് ശാ​​​​ഖ വ​​​​ണ്ടൂ​​​​രി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു. വ​​​​ണ്ടൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ടി. ഷം​​​​സു​​​​ദ്ദീ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ച് ആ​​​​ദ്യ നി​​​​ക്ഷേ​​​​പം സ്വീ​​​​ക​​​​രി​​​​ച്ചു. മ​​​​ല​​​​ങ്ക​​​​ര ക്രെ​​​​ഡി​​​​റ്റ് സൊ​​​​സൈ​​​​റ്റി സി​​​​ഇ​​​​ഒ പി. ​​​​ശി​​​​വ​​​​പ്ര​​​​കാ​​​​ശ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

അ​​​​ടു​​​​ത്ത അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 25,000 കോ​​​​ടി ടേ​​​ണോ​​​വ​​​റു​​​ള്ള ​രാ​​​ജ്യ​​​ത്തെ​​​ത​​​​ന്നെ ന​​​​ന്പ​​​​ർ വ​​​​ണ്‍ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി​​​​യാ​​​​യി മാ​​​​റാ​​​​നു​​​​ള്ള പ്ര​​​​യാ​​​​ണ​​​​ത്തി​​​​ലാ​​​​ണു മ​​​​ല​​​​ങ്ക​​​​ര ക്രെ​​​​ഡി​​​​റ്റ് സൊ​​​​സൈ​​​​റ്റി​​​​യെ​​​​ന്നും ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, ക​​​​ർ​​​​ണാ​​​​ട​​​​ക എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 50 ക​​​​സ്റ്റ​​​​മ​​​​ർ ഫെ​​​​സി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും സി​​​​ഇ​​​​ഒ അ​​​​റി​​​​യി​​​​ച്ചു.

ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ബൈ​​​​ജു ചെ​​​​ന്പ്ര ആ​​​​ദ്യ ഗോ​​​​ൾ​​​​ഡ് ലോ​​​​ണും ഉ​​​​മ്മ​​​​ർ​​​​കു​​​​ട്ടി ആ​​​​ദ്യ ഗ്രൂ​​​​പ്പ് ലോ​​​​ണും കൈ​​​​മാ​​​​റി. സി.​​​​ടി. ചെ​​​​റി, മു​​​​ജീ​​​​ബ്, യൂ​​​​സ​​​​ഫ് തെ​​​​ന്നാ​​​​ട​​​​ൻ, മ​​​​ല​​​​ങ്ക​​​​ര ക്രെ​​​​ഡി​​​​റ്റ് സൊ​​​​സൈ​​​​റ്റി എ​​​​സ്ജി​​​​എം വി​​​​ജ​​​​യ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Business

കാ​ല​ഹ​ര​ണ​പ്പെ​ട്ട ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ: സ്വി​ഗ്ഗി​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ നോ​ട്ടീ​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​തും പ​​​​ഴ​​​​ക്കം ചെ​​​​ന്ന​​​​തു​​​​മാ​​​​യ ഭ​​​​ക്ഷ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തെ​​​​ന്ന ഉ​​​​പ​​​​ഭോ​​​​ക്തൃ പ​​​​രാ​​​​തി​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സ്വി​​​​ഗ്ഗി ഇ​​​​ൻ​​​​സ്റ്റാ​​​​മാ​​​​ർ​​​​ട്ടി​​​​ന് ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ്സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ) ഒ​​​​ന്പ​​​​ത് നോ​​​​ട്ടീ​​​​സു​​​​ക​​​​ൾ ന​​​​ൽ​​​​കി.

രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ ഇ ​​​​കൊ​​​​മേ​​​​ഴ്സ് പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ സ്വി​​​​ഗ്ഗി ഇ​​​​ൻ​​​​സ്റ്റാ​​​​മാ​​​​ർ​​​​ട്ട് 2006ലെ ​​​​ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ നി​​​​ര​​​​വ​​​​ധി ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഉ​​​​പ​​​​ഭോ​​​​ക്തൃ പ​​​​രാ​​​​തി​​​​ക​​​​ളി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു​​​​ണ്ടെ​​​​ന്ന് എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ പ​​​​റ​​​​യു​​​​ന്നു.

Business

ക്രെ​ഡി​റ്റ് റേ​റ്റിം​ഗി​ൽ യെ​സ് ബാ​ങ്കി​നു നേ​ട്ടം

കൊ​​​​ച്ചി: മു​​​​ൻ​​​​നി​​​​ര ആ​​​​ഭ്യ​​​​ന്ത​​​​ര, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ ക്രെ​​​​ഡി​​​​റ്റ് റേ​​​​റ്റിം​​​​ഗി​​​​ൽ യെ​​​​സ് ബാ​​​​ങ്കി​​​​നു നേ​​​​ട്ടം.

എ​​​​സ്ആ​​​​ൻ​​​​ഡ്പി ​ഗ്ലോ​​​​ബ​​​​ൽ റേ​​​​റ്റിം​​​​ഗ്സി​​​​ൽ യെ​​​​സ് ബാ​​​​ങ്കി​​​​ന് ആ​​​​ദ്യ​​​​മാ​​​​യി ബി​​​​ബി പ്ല​​​​സ് ദീ​​​​ർ​​​​ഘ​​​​കാ​​​​ല ഇ​​​​ഷ്യൂ​​​​വ​​​​ർ ക്രെ​​​​ഡി​​​​റ്റ് റേ​​​​റ്റിം​​​​ഗും സ്റ്റേ​​​​ബി​​​​ൾ ഔ​​​​ട്ട്‌​​​​ലു​​​​ക്കും ന​​​​ൽ​​​​കി.

മൂ​​​​ഡീ​​​​സ് റേ​​​​റ്റിം​​​​ഗ്സ് യെ​​​​സ് ബാ​​​​ങ്കി​​​​ന്‍റെ റേ​​​​റ്റിം​​​​ഗ് ബി​​​​എ ടു​​​​വി​​​​ൽ​​​നി​​​​ന്ന് ബി​​​​എ വ​​​​ൺ- സ്റ്റേ​​​​ബി​​​​ളാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Business

വി​​പ​​ണി​​യി​​ൽ കു​​തി​​പ്പ്

മും​​ബൈ: ഇ​​ന്ത്യ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ ശ​​ക്ത​​മാ​​യ കു​​തി​​പ്പ് ന​​ട​​ത്തി. പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി 50യും ​​ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​മാ​​ണ് വി​​പ​​ണി പ​​ച്ച​​യി​​ലെ​​ത്തു​​ന്ന​​ത്.

റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഐ​​ടി ഓ​​ഹ​​രി​​ക​​ൾ എ​​ന്നി​​വ​​യി​​ലെ ഉ​​യ​​ർ​​ന്ന വാ​​ങ്ങ​​ലു​​ക​​ളാ​​ണ് വി​​പ​​ണി​​ക്കു ക​​രു​​ത്താ​​യ​​ത്. ഇ​​തി​​നൊ​​പ്പം ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വും. ഇ​​ന്ത്യ​​ൻ ഐ​​ടി രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രാ​​യ ടി​​സി​​എ​​സ് ജൂ​​ണ്‍ പാ​​ദ​​ത്തി​​ലെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഐ​​ടി ഓ​​ഹ​​രി​​ക​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്താ​​ണ് മു​​ന്നേ​​റി​​യ​​ത്.

സെ​​ൻ​​സെ​​ക്സ് 828 പോ​​യി​​ന്‍റ്് ഉ​​യ​​ർ​​ന്ന് 77,569ലും ​​നി​​ഫ്റ്റി 244 പോ​​യി​​ന്‍റ് മു​​ന്നേ​​റി 24,206ലും ​​ക്ലോ​​സ് ചെ​​യ്തു. ഇ​​ന്ന​​ലെ ഒ​​റ്റ ദി​​വ​​സ​​ത്തെ കു​​തി​​പ്പി​​ൽ ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം വി​​പ​​ണി മൂ​​ല്യ​​ത്തി​​ലേ​​ക്ക് ഏ​​ക​​ദേ​​ശം ആ​​റു ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്ക​​ടു​​ത്തെ​​ത്തി. ആ​​കെ വി​​പ​​ണിമൂ​​ല്യം 482 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 1.40 ശ​​ത​​മാ​​ന​​വും 1.55 ശ​​ത​​മാ​​ന​​വും ഉയർന്നു.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി എ​​ഫ്എം​​സി​​ജി ഒ​​ഴി​​കെ മ​​റ്റെ​​ല്ലാ​​യി​​ട​​ത്തിലും മു​​ന്നേ​​റ്റ​​മാ​​യി​​രു​​ന്നു. നി​​ഫ്റ്റി റി​​യ​​ൽ​​റ്റി, പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. പ്രൈ​​വ​​റ്റ് ബാ​​ങ്ക്, മെ​​റ്റ​​ൽ, ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ്, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് എ​​ന്നി​​വ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉയർന്നു.

മു​​ന്നേ​​റ്റം തു​​ട​​ർ​​ന്ന് ക​​ല്യാ​​ണ്‍ ജൂവ​​ലേ​​ഴ്സ് ഓ​​ഹ​​രി​​ക​​ൾ

പ്ര​​മു​​ഖ ജൂ​​വ​​ല​​റി ശൃം​​ഖ​​ല​​ ക​​ല്യാ​​ണ്‍ ജൂ​​വ​​ലേ​​ഴ്സി​​ന്‍റെ ഓ​​ഹ​​രി​​ക​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​വും വ​​ന്പ​​ൻ മു​​ന്നേ​​റ്റം. ഇ​​ന്ന​​ലെ രാ​​വി​​ലെ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച വേ​​ള​​യി​​ൽ ക​​ല്യാ​​ണ്‍ ജൂ​​വ​​ലേ​​ഴ്സ് ഓ​​ഹ​​രി​​ക​​ൾ 9 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ കു​​തി​​ച്ചു​​യ​​ർ​​ന്ന് എ​​ൻ​​എ​​സ്ഇ​​യി​​ൽ 483.40 രൂ​​പ വ​​രെ എ​​ത്തി​​ച്ചേ​​ർ​​ന്നു.

വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​ലേറെ മുന്ന് ഒ​​രു ഓ​​ഹ​​രി​​ക്ക് 476 രൂ​​പ​​യി​​ലെ​​ത്തി. മൂ​​ന്ന് ദി​​വ​​സ​​ത്തി​​നി​​ടെ 36 ശ​​ത​​മാ​​നം നേ​​ട്ട​​മാ​​ണ് ഈ ​​ഓ​​ഹ​​രി​​യി​​ൽ കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ത്തെ ആ​​കെ നേ​​ട്ടം 41 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​യി.ഇ​​തോ​​ടെ ക​​ല്യാ​​ണ്‍ ജൂ​​വ​​ലേ​​ഴ്സി​​ന്‍റെ വി​​പ​​ണിമൂ​​ല്യം 49,000 കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യാ​​യും ഉ​​യ​​ർ​​ന്നു. ക​​ഴി​​ഞ്ഞ മൂ​​ന്ന് ദി​​വ​​സ​​ത്തി​​നി​​ടെ ക​​ല്യാ​​ണ്‍ ജൂ​​വ​​ലേ​​ഴ്സി​​ന്‍റെ വി​​പ​​ണിമൂ​​ല്യ​​ത്തി​​ൽ ഏ​​ക​​ദേ​​ശം 12,000 കോ​​ടി​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

നേ​​ട്ട​​ത്തി​​നു കാ​​ര​​ണ​​ങ്ങ​​ൾ

ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ ക​​ന്പ​​നി​​യു​​ടെ ഇ​​ന്ത്യ​​ൻ ബി​​സി​​ന​​സ് വ​​രു​​മാ​​ന​​ത്തി​​ൽ മു​​ൻ വ​​ർ​​ഷം ഇ​​തേ പാ​​ദ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 38 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ വി​​പ​​ണി​​യി​​ലെ ഒ​​രേ സ്റ്റോ​​റു​​ക​​ളി​​ൽ നി​​ന്നു​​ള്ള വി​​ൽ​​പ്പ​​ന വ​​ള​​ർ​​ച്ച ഏ​​ക​​ദേ​​ശം 28 % രേ​​ഖ​​പ്പെ​​ടു​​ത്തി.

ക​​ന്പ​​നി​​യു​​ടെ അ​​ന്താ​​രാ​​ഷ്ട്ര ബി​​സി​​ന​​സ് വ​​രു​​മാ​​ന​​ത്തി​​ൽ മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഏ​​ക​​ദേ​​ശം 35 % വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. പ​​ശ്ചി​​മേ​​ഷ്യ​​ൻ മേ​​ഖ​​ല​​യി​​ൽ മാ​​ത്രം, 2027 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ആ​​ദ്യ പാ​​ദ​​ത്തി​​ൽ ഏ​​ക​​ദേ​​ശം 30 % വ​​രു​​മാ​​ന വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കാ​​ൻ ക​​ന്പ​​നി​​ക്ക് സാ​​ധി​​ച്ചു. ഈ ​​പ്ര​​ദേ​​ശ​​ത്തെ ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ കാ​​ര​​ണം ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ വ​​ര​​വി​​ൽ കു​​റ​​വു​​ണ്ടാ​​യെ​​ങ്കി​​ലും, ഒ​​രേ സ്റ്റോ​​റു​​ക​​ളി​​ൽ നി​​ന്നു​​ള്ള മി​​ക​​ച്ച വി​​ൽ​​പ്പ​​ന വ​​ള​​ർ​​ച്ച​​യാ​​ണ് ഈ ​​മു​​ന്നേ​​റ്റ​​ത്തി​​ന് ക​​രു​​ത്തേ​​കി​​യ​​ത്.

ക​​ന്പ​​നി​​യു​​ടെ ആ​​കെ സം​​യോ​​ജി​​ത വ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​ക​​ൾ ഏ​​ക​​ദേ​​ശം 14% സം​​ഭാ​​വ​​ന ന​​ൽ​​കി.

ക​​ന്പ​​നി​​യു​​ടെ ഡി​​ജി​​റ്റ​​ൽ-​​ഫ​​സ്റ്റ് ജ്വ​​ല്ല​​റി പ്ലാ​​റ്റ്ഫോ​​മാ​​യ ‘കാ​​ൻ​​ഡ​​റെ’ (Candere), 2027 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ഒ​​ന്നാം പാ​​ദ​​ത്തി​​ൽ മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഏ​​ക​​ദേ​​ശം 112 % വ​​രു​​മാ​​ന വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ ക​​ന്പ​​നി ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം 12 ക​​ല്യാ​​ണ്‍ ഷോ​​റൂ​​മു​​ക​​ളും 5 കാ​​ൻ​​ഡ​​റെ ഷോ​​റൂ​​മു​​ക​​ളും ആ​​രം​​ഭി​​ച്ചു. 2026 ജൂ​​ണ്‍ 30 വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച്, ഇ​​ന്ത്യ​​യി​​ലും അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​ക​​ളി​​ലു​​മാ​​യി ക​​ന്പ​​നി​​യു​​ടെ ആ​​കെ ഷോ​​റൂ​​മു​​ക​​ളു​​ടെ എ​​ണ്ണം 524 ആ​​ണ്.

Latest News

Corehub Up